Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവയില്‍ കോണ്‍ഗ്രസ് സഖ്യമില്ല, ഒന്നിച്ച് ശിവസേനയും എന്‍സിപിയും, 15 സീറ്റില്‍ മത്സരിക്കും

പനാജി: ഗോവയില്‍ മഹാവികാസ് അഗാഡി സഖ്യം ഉണ്ടാക്കാനുള്ള നീക്കം പൊളിഞ്ഞു. കോണ്‍ഗ്രസ് സഖ്യം ഉണ്ടാവില്ലെന്ന് ശിവസേന പ്രഖ്യാപിച്ചു. സംസ്ഥാനത്ത് എന്‍സിപിയും ശിവസേനയും സഖ്യമുണ്ടാക്കുമെന്ന് സഞ്ജയ് റാവത്ത് വയ്ക്തമാക്കി. ശിവസേനയുടെ എംപിയാണ് റാവത്ത്. പത്ത് മുതല്‍ പതിനഞ്ച് സീറ്റില്‍ വരെ ശിവസേന മത്സരിക്കുമെന്നും, എന്‍സിപിയും തങ്ങള്‍ക്കൊപ്പം ഗോവയിലേക്ക് വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരി പതിനെട്ടിന് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കും. എന്‍സിപിയുടെ നേതാവ് പ്രഫുല്‍ പട്ടേല്‍ ഗോവയിലെത്തുന്നുണ്ട്. അതിന് ശേഷം മാത്രമേ എത്ര സീറ്റില്‍ ആരൊക്കെ മത്സരിക്കൂ എന്ന് വ്യക്തമാകൂ എന്നും റാവത്ത് പറഞ്ഞു.

1

മഹാരാഷ്ട്രയിലെ ഗോവയിലെരാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി ഞങ്ങള്‍ക്ക് സഖ്യമുണ്ട്. എന്നാല്‍ ഗോവയില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അവര്‍ സഖ്യമുണ്ടാക്കാന്‍ താല്‍പര്യപ്പെട്ടിട്ടില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം ഫെബ്രുവരി പതിനാലിനാണ് ഗോവയില്‍ തിരഞ്ഞെടുപ്പ്. ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍. സര്‍വേകളിലെല്ലാം ബിജെപിക്ക് നേരിയ മുന്‍തൂക്കമുണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും സര്‍വേകള്‍ പറയുന്നു. കോണ്‍ഗ്രസിന് അത് മുതലെടുക്കാന്‍ സാധിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍.

അതേസമയം യുപിയില്‍ അടക്കം ശിവസേന ബിജെപിയെ നേരിടാനുള്ള ഒരുക്കത്തിലാണ്. ദാമനില്‍ നേടിയ വിജയത്തിന്റെ പിന്‍ബലത്തിലാണ് ഈ തീരുമാനം. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെതിരെ ഗൊരഖ്പൂരില്‍ ശിവസേന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നാണ് സൂചന. ഇക്കാര്യം പാര്‍ട്ടി സ്ഥിരീകരിച്ചിട്ടില്ല. ഗൊരഖ്പൂരില്‍ യോഗി മത്സരിക്കുന്നതിനെ കുറിച്ച് ഒന്നും പറയാനില്ല. അത് അദ്ദേഹത്തിന്റെ സ്ഥിരം മണ്ഡലമാണ്. മത്സരിക്കുന്നത് നല്ല കാര്യം. അപര്‍ണ യാദവും ബിജെപിയില്‍ ചേരുന്നതായി കേട്ടു. അതും നല്ലതാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അപര്‍ണ യാദവ് മുലായം സിംഗ് യാദവിന്റെ മരുമകളാണ്.

നേരത്തെ ഗോവയിലെ സഖ്യത്തിന്റെ കാര്യത്തില്‍ സഞ്ജയ് റാവത്ത് കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒറ്റയ്ക്ക് മത്സരിച്ചാല്‍ കോണ്‍ഗ്രസിന് രണ്ടക്കത്തിലുള്ള സീറ്റ് പോലും നേടാനാവില്ലെന്നായിരുന്നു റാവത്ത് പറഞ്ഞത്. കോണ്‍ഗ്രസിനാകെ ഗോവയില്‍ രണ്ട് എംഎല്‍എമാരാണ് ഉള്ളത്. അവരുടെ ഭൂരിപക്ഷം എംഎല്‍എമാരും ബിജെപിയിലേക്ക് കൂറുമാറി പോയി. ഈ സമത്ത് കോണ്‍ഗ്രസിനെ പിന്തുണയ്ക്കാമെന്ന് ശിവസേനയും എന്‍സിപിയും വാഗ്ദാനം ചെയ്തതാണ്. എന്നാല്‍ കോണ്‍ഗ്രസ് എന്താണ് ചിന്തിക്കുന്നതെന്ന് അറിയില്ല. ഒറ്റയ്ക്ക് മത്സരിച്ചാല്‍ അവര്‍ ഒരിക്കലും വിജയിക്കില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. അതേസമയം കോണ്‍ഗ്രസ് ആകെ പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ സഖ്യത്തിന് പോലും തയ്യാറാവാതിരിക്കുന്നത് പി ചിദംബരത്തിന്റെ പിടിവാശി മൂലമാണെന്നും റിപ്പോര്‍ട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+