Get Updates
Get notified of breaking news, exclusive insights, and must-see stories!

യാക്കൂബ് മേമന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി

ദില്ലി : മുംബൈ സ്‌ഫോടനക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി. ശിക്ഷ നടപ്പാക്കുന്നതിനെതിരെയാണ് മേമന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

മേമന്റെ പുന:പരിശോധനാ ഹരജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു.തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ ടാഡ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചത് ശരിയെല്ലെന്ന് ചൂണ്ടിക്കാട്ടിയാണു മേമന്‍ പുതിയ ഹര്‍ജി നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് പുതിയ ദയാഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്.

yakub-memon1.jpg -Properties

ജസ്റ്റീസ് അനില്‍ ആര്‍ ദവെ, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക. യാക്കൂബിനെ തൂക്കിലേറ്റരുതെന്ന് പറയുന്ന കേസ് അന്വേഷിച്ച മുന്‍ റോ ഉദ്യോഗസ്ഥന്‍ ബി. രാമന്റെ ലേഖനവും വിധിയെ സ്വാധീനിച്ചേക്കും.

1993ല്‍ മുംബൈയിലെ 12 നഗരങ്ങളില്‍ നടന്ന സ്‌ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയാണ് യാക്കൂബ് മേമന്‍. 2007ല്‍ ടാഡ കോടതിയാണ് വധശിക്ഷ വിധിച്ചത്. മുംബൈയിലെ സ്‌ഫോടനങ്ങളില്‍ ആകെ 257 പേരാണ് കൊല്ലപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+