മഹാരാഷ്ട്ര മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്ന് ശിവസേന; രേഖാമൂലം ഉറപ്പ് തന്നാല്‍ സര്‍ക്കാരുണ്ടാക്കും
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ നിബന്ധനയുമായി ശിവസേന. മുഖ്യമന്ത്രിപദം തുല്യമായി പങ്കുവയ്ക്കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ബിജെപിയും അമിത് ഷായും ഇക്കാര്യം വ്യക്തമാക്കണം. അതിന് ശേഷം മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കുവെന്നും ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് അറിയിച്ചു. ശിവസേന എംഎല്‍എമാരും പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും പങ്കെടുത്ത യോഗത്തിന് ശേഷമാണ് എംഎല്‍എയുടെ പ്രതികരണം. ബിജെപി രേഖാമൂലം ഉറപ്പ് നല്‍കണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെടും. ബിജെപി തിരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനം പാലിക്കണം. ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരക്കൂവെന്നും സര്‍നായിക് പറഞ്ഞു.

ശിവസേനയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകണം എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രി പദം ബിജെപി പങ്കിടണം എന്ന് തങ്ങള്‍ ആവശ്യപ്പെടുന്നു. രണ്ടര വര്‍ഷം ബിജെപിയും രണ്ടര വര്‍ഷം ശിവസേനയും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി പദവി അലങ്കരിക്കാം എന്നാണ് തങ്ങള്‍ പറയുന്നത്- സര്‍നായിക് പറഞ്ഞു.
ആദിത്യ താക്കറെ മുഖ്യമന്ത്രിയാകണം എന്നാണ് ശിവസേനാ പ്രവര്‍ത്തകരുടെ വികാരം. അന്തിമ തീരുമാനം ഉദ്ധവ് താക്കറെ എടുക്കും. ബിജെപി തങ്ങളുടെ ആവശ്യം കണക്കിലെടുത്തില്ലെങ്കില്‍ മറ്റുവഴികള്‍ നോക്കുമെന്നും താനെയിലെ എംഎല്‍എ ആയ സര്‍നായിക് പറഞ്ഞു.
ശിവസേനയുടെ പിന്തുണയില്ലാതെ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യമല്ല. കഴിഞ്ഞ തവണ 122 സീറ്റുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ 17 സീറ്റ് കുറഞ്ഞ് 105 സീറ്റായി. ഈ പശ്ചാത്തലത്തിലാണ് ശിവസേന വിലപേശല്‍ ശക്തിപ്പെടുത്തുന്നത്. 2014ല്‍ ശിവസേനയ്ക്ക് 63 അംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ 56 ആയി കുറഞ്ഞിട്ടുണ്ട്. ഫലത്തില്‍ സഖ്യത്തിലെ ഇരുപാര്‍ട്ടികള്‍ക്കം സീറ്റ് കുറയുകയാണ് ചെയ്തത്. എന്‍സിപിക്ക് 54 സീറ്റും കോണ്‍ഗ്രസിന് 44 സീറ്റുമാണ് ലഭിച്ചത്.












Click it and Unblock the Notifications