കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളിന് നികുതി 32 രൂപ, ഡീസലിന് 31 രൂപ; ജിഎസ്ടി ഇപ്പോഴില്ലെന്ന് കേന്ദ്ര ധനമന്ത്രി

Google Oneindia Malayalam News

ദില്ലി: പെട്രോളും ഡീസലും ഉള്‍പ്പെടെയുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ നിലവില്‍ ശുപാര്‍ശകള്‍ ഇല്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് ലോക്‌സഭയില്‍ രേഖാമൂലം മറുപടി പറയുകയായിരുന്നു മന്ത്രി. അതേസയം, ഇക്കാര്യത്തില്‍ നിര്‍ദേശം ലഭിച്ചാല്‍ ഉചിതമായ സമയം സര്‍ക്കാര്‍ തീരുമാനമെടുക്കും.സര്‍ക്കാരിന്റെ വരുമാനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൂടി കണക്കിലെടുത്താകും തീരുമാനം ഉണ്ടാകുക എന്നും മന്ത്രി വിശദീകരിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച് അടുത്തിടെ മന്ത്രി പ്രതികരിച്ചിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

n

നേരത്തെ പെട്രോള്‍ ലിറ്ററിനുള്ള എക്‌സൈസ് ഡ്യൂട്ടി 19.98 രൂപയായിരുന്നു എന്നും ഇപ്പോള്‍ അത് 32.9 രൂപയാണെന്നും മന്ത്രി അനുരാഗ് സിങ് താക്കൂര്‍ മറ്റൊരു ചോദ്യത്തിന് മറുപടിയായി ലോക്‌സഭയില്‍ പറഞ്ഞു. ഡീസലിനുള്ള എക്‌സൈസ് ഡ്യൂട്ടി 15.83 രൂപയില്‍ നിന്ന് 31.8 രൂപയായി ഉയര്‍ന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ ലഭിക്കുന്ന വരുമാനം അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഉപയോഗിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

സുരേഷ് ഗോപി ഇറങ്ങുക അവസാന 10 ദിവസം മാത്രം; അനാരോഗ്യം തടസം, തിരിച്ചടിയാകുമെന്ന് ബിജെപിസുരേഷ് ഗോപി ഇറങ്ങുക അവസാന 10 ദിവസം മാത്രം; അനാരോഗ്യം തടസം, തിരിച്ചടിയാകുമെന്ന് ബിജെപി

2017 ജൂലൈ ഒന്നിനാണ് ജിഎസ്ടി നിലവില്‍ വന്നത്. ഏതൊക്കെ വസ്തുക്കള്‍ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണം എന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നിരുന്നു. ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം തുടങ്ങി അഞ്ച് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തില്ലെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം മുന്നില്‍ കണ്ടായിരുന്നു ഈ തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ എക്‌സൈസ് ഡ്യൂട്ടിയും സംസ്ഥാനങ്ങളുടെ വാറ്റും പെട്രോളിനും ഡീസലിനും മറ്റും തുടരാനായിരുന്നു തീരുമാനം.

ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം

പെട്രോളും ഡീസലും പ്രകൃതിവാതകവുമെല്ലാം ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണം എന്ന നിര്‍ദേശം സര്‍ക്കാരിന്റെ മുന്നിലില്ല എന്ന് മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. പെട്രോളിനും ഡീസലിനും ജിഎസ്ടി ചുമത്തണമെങ്കില്‍ ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശ വേണം. കൗണ്‍സിലില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍ വിഷയം ചര്‍ച്ച ചെയ്യണം. എന്നിട്ടാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. എന്നാല്‍ നിലവില്‍ അത്തരം ശുപാര്‍ശകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.

അതിസുന്ദരിയായി പാർവ്വതി നായർ, ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം, ഇന്ധന വില കൂടും | Oneindia Malayalam

English summary
No petrol, diesel under GST now; says Nirmala Sitharaman in Lok Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X