Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യം മാന്ദ്യത്തിലേക്ക് പോകില്ലെന്ന് ധനമന്ത്രി, വിലക്കയറ്റത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച!!

ദില്ലി: ദിവസങ്ങളായി പ്രതിപക്ഷം ഉന്നയിക്കുന്ന വിലക്കയറ്റ വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മറുപടി നല്‍കി. വസ്തുതകള്‍ മനസ്സിലാക്കാതെയുള്ള ആരോപണങ്ങളാണ് ഇവയെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ എത്രയോ മെച്ചപ്പെട്ട് നിലയിലാണ്.

1

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ നമുക്ക് പ്രശ്‌നങ്ങളില്ല. വളരെ വേഗത്തില്‍ വളരുന്ന വിപണികളിലൊന്നാണ് നമ്മുടേത്. ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ല. ബ്ലൂംബര്‍ഗ് സര്‍വേ പ്രകാരം ഇന്ത്യയില്‍ മാന്ദ്യത്തിനുള്ള സാധ്യതയില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് വിലക്കയറ്റമുണ്ടെന്നത് പുകമറയാണ്. യഥാര്‍ത്ഥത്തില്‍ ഇതിന് രാഷ്ട്രീയമായ വശങ്ങളാണ് കൂടുതലായും ഉള്ളതെന്നും ധനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് എംപിമാര്‍ സഭയില്‍ നിന്ന് ഇറങ്ങി പോയി.അമേരിക്കയില്‍ പറയുന്നത് പോലൊരു സ്ഥിതി ഇവിടെയുണ്ടാവില്ലെന്ന് അധീര്‍ രഞ്ജന്‍ ചൗധരിയുടെ ചോദ്യങ്ങള്‍ക്ക് ധനമന്ത്രി മറുപടി നല്‍കി.

ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴാനുള്ള നേരിയ സാധ്യത പോലുമില്ലെന്ന് മന്ത്രി പറഞ്ഞു. ഏതെങ്കിലും ഡാറ്റയെ ആസ്പദമാക്കിയല്ല വിമര്‍ശനം നടക്കുന്നത്. വെറും രാഷ്ട്രീയപരമായിട്ടുള്ള വിമര്‍ശനമാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

മുപ്പതോളം എംപിമാര്‍ വിലക്കയറ്റത്തെ കുറിച്ച് പാര്‍ലമെന്റില്‍ വിഷയങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഒന്നില്‍ പോലും കൃത്യമായ വിവരങ്ങള്‍ ഇല്ല. എല്ലാത്തിലുമുള്ളത് രാഷ്ട്രീയമായ വശങ്ങളാണെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ക്കാണ് എല്ലാ ക്രെഡിറ്റും ഞാന്‍ നല്‍കുക.

സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിട്ട ഘട്ടത്തിലും നമ്മള്‍ പ്രശ്‌നമുണ്ടായില്ല. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയെന്ന പേര് നമ്മള്‍ നിലനിര്‍ത്തി. ചില്ലറ വിപണിയിലെ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് ധനമന്ത്രി ഉറപ്പ് നല്‍കി.

ചില്ലറ വിപണിയിലെ വിലക്കയറ്റം ഏഴ് ശതമാനത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിലക്കയറ്റം ഇരട്ട അക്കത്തിലായിരുന്നു. 22 മാസത്തോളം വിലക്കയറ്റം 9 ശതമാനത്തിന് മുകളിലായിരുന്നുവെന്നും ധനമന്ത്രി തുറന്നടിച്ചു.

ഇതെന്ത് പൊളിയാണ് ഡിക്യൂ; ആരാധകര്‍ക്കൊപ്പം ആടിത്തിമിര്‍ത്ത് സീതാരാമം ടീം, വൈറല്‍ ചിത്രങ്ങള്‍!!

ജിഎസ്ടി പിരിക്കലില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായിട്ടുണ്ട്. ജൂലായ് മാസത്തില്‍ 1.4 കോടിക്ക് മുകളിലാണ് ലഭിച്ചതെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. ഈ തുകയ്ക്ക് മുകളില്‍ തുടര്‍ച്ചയായ അഞ്ചാം മാസമാണ് ലഭിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+