Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീയുടെ അനുവാദമില്ലാതെ ശരീരത്ത് സ്പര്‍ശിച്ചാല്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് കോടതി

ദില്ലി: സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കാനാണ് തീരുമാനം. സ്ത്രീകളുടെ അനുവാദമില്ലാതെ ശരീരത്ത് സ്പര്‍ശിച്ചാല്‍ പണി കിട്ടും എന്നു മാത്രമല്ല, ജയിലില്‍ പോകേണ്ടിയും വരും. സ്ത്രീയുടെ ശരീരത്ത് സമ്മതമില്ലാതെ സ്പര്‍ശിക്കുന്നത് കുറ്റകരമാണെന്ന് ദില്ലി കോടതിയാണ് വ്യക്തമാക്കിയത്.

സ്ത്രീയുടെ ശരീരത്ത് സമ്മതമില്ലാതെ സ്പര്‍ശിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കരസേന ആശുപത്രി ജീവനക്കാരന്റെ കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രി ജീവനക്കാരനായ അശോക് കുമാര്‍ വിദ്യാര്‍ത്ഥിനിയെ കയറി പിടിച്ചുവെന്നാണ് കേസ്.

harassment

വിവാഹം കഴിഞ്ഞ യുവതിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ജീവനക്കാരന് ആറുമാസം തടവും 5,000 രൂപ പിഴയും ലഭിച്ചിരുന്നു. എന്നാല്‍, ഇതിനെ ചോദ്യം ചെയ്ത് ജീവനക്കാരന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

ജീവനക്കാരന്റെ വാദങ്ങള്‍ ദില്ലി കോടതി തള്ളി കളയുകയാണ് ചെയ്തത്. പെണ്‍കുട്ടിയുടെ സമ്മതതോടെയാണ് സ്പര്‍ശിച്ചതെന്ന് ഇയാള്‍ വാദിച്ചു. എന്നാല്‍, പെണ്‍കുട്ടി അക്രമിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചതായി വ്യക്തമാണെന്ന് കോടതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+