കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രക്കാരന്റെ ലാപ്‌ടോപ്പുമായി യുബര്‍ ഡ്രൈവര്‍ കടന്നതായി പരാതി

  • By Kishor
Google Oneindia Malayalam News

നോയിഡ: യാത്ര ചെയ്യുന്ന സ്ത്രീകളെ കമന്റടിക്കുക, ലൈംഗികമായി ഉപദ്രവിക്കുക, അശ്ലീല മെസേജുകള്‍ അയക്കുക ഇതൊക്കെയാണ് സാധാരണ യുബര്‍, ഒല പോലുള്ള ചെയിന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് നേരെയുണ്ടാകാറുള്ള ആരോപണങ്ങള്‍. ഇപ്പോഴിതാ യുബര്‍ ഡ്രൈവര്‍ യാത്രക്കാരുടെ സാധനങ്ങള്‍ മോഷ്ടിച്ചു എന്ന പരാതിയും ഉയര്‍ന്നിരിക്കുന്നു. ഉത്തര്‍ പ്രദേശിലെ നോയിഡയിലാണ് സംഭവം.

ഹിമാന്‍ഷു കൗശിക് എന്ന യാത്രക്കാരനാണ് യുബര്‍ ടാക്‌സിയില്‍ സഞ്ചരിക്കവേ ദൗര്‍ഭാഗ്യകരമായ അനുഭവം ഉണ്ടായത്. ഏതാനും കിലോമീറ്റര്‍ യാത്ര ചെയ്ത ശേഷം, വഴിയരികില്‍ കണ്ട എ ടി എമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ വേണ്ടി ഇറങ്ങിയതായിരുന്നത്രെ ഇയാള്‍. തിരിച്ചെത്തിയപ്പോള്‍ കാറുമില്ല കാറിലുണ്ടായിരുന്ന ലാപ്‌ടോപ്പുമില്ല. ഡ്രൈവറെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

uber

ഒരുപാട് തവണ ശ്രമിച്ചിട്ടും ഡ്രൈവറെ കണ്ടെത്താന്‍ ഹിമാന്‍ഷു കൗശികിന് കഴിഞ്ഞില്ലത്രെ. തുടര്‍ന്ന് യുബറിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതിപ്പെടാന്‍ ശ്രമിച്ചു. എന്നിട്ടും ഫലമുണ്ടാകാതെ വന്നപ്പോള്‍ ഇയാള്‍ മൈക്രോ ബ്ലോഗിംങ് സൈറ്റായ ട്വിറ്ററിലൂടെ വിവരം പങ്കുവെക്കുകയായിരുന്നു. ആദ്യമൊന്നും ഹിമാന്‍ഷു കൗശികിന്റെ പരാതി കേട്ടഭാവം നടിക്കാതിരുന്ന യുബര്‍ ട്വിറ്റര്‍ പോസ്റ്റ് കണ്ടതോടെ പ്രതികരിക്കുകയായിരുന്നു.

ചമന്‍ എന്നാണ് കൗശികിനെ പറ്റിച്ച് കടന്നുകളഞ്ഞ ഡ്രൈവറുടെ പേര്. ഇടയ്ക്ക് ഒരു പ്രാവശ്യം ഇയാള്‍ ഫോണ്‍ എടുത്തെങ്കിലും ലാപ്‌ടോപ്പിന്റെ കാര്യം ചോദിച്ചപ്പോള്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നത്രെ. ഇയാളുടെ ഫോട്ടോയും യാത്ര ചെയ്തതിന്റെ ബില്ലും കൗശിക് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 11.04 കിലോമീറ്ററാണ് യാത്ര ചെയ്തത്. 146.95 രൂപ അക്കൗണ്ടില്‍ നിന്നും പോയിട്ടുണ്ട്. യുബര്‍ സപ്പോര്‍ട്ട്, യുബര്‍ ദില്ലി ടീമുകള്‍ സംഭവം അന്വേഷിക്കുകയാണ് ഇപ്പോള്‍.

English summary
Uber once again made headlines and this time too for a wrong reason. Now, a driver working with Uber has been accused of stealing laptop from one of his passengers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X