പെണ്‍കുട്ടികളുടെ ചിത്രമെടുത്ത് അശ്ലീലം പറഞ്ഞ അധ്യാപകനെതിരെ കേസ്
നോയിഡ: പെണ്‍കുട്ടികളുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ശേഷം അവരോട് അശ്ലീലമായി പെരുമാറുകയും ചെയ്ത അധ്യാപകനെതിരെ കേസ്. ഉത്തര്‍പ്രദേശിലെ നോയിഡയിലെ ബാലി അക്ബര്‍പുര്‍ ജുനിയര്‍ ഹൈസ്‌കൂളിലെ അധ്യാപകനെതിരെയാണ് കേസെടുത്തത്. ആറാം ക്ലാസ് വിദ്യാര്‍ഥിനികളുടെ പരാതി പ്രകാരമാണ് കേസ്.
അധ്യാപകന്‍ തങ്ങളുടെ ചിത്രം പകര്‍ത്തുന്നത് പതിവാണെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. നേരത്തെ ഈ വിഷയത്തില്‍ കുട്ടികള്‍ ഒരു അധ്യാപികയോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍, അധ്യാപകനെതിരെ നടപടിയെടുക്കുന്നത് അധ്യാപിക തങ്ങളെ സഹായിച്ചില്ലെന്ന് പെണ്‍കുട്ടികള്‍ ഒരു മാധ്യമത്തോട് പറഞ്ഞു.

പഠനസമയത്തും, ഇടവേളകളിലും അധ്യാപകന്‍ ചിത്രമെടുക്കുകയായിരുന്നു. ശേഷം പെണ്‍കുട്ടികളോട് അശ്ലീല ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. അധ്യാപകന്റെ ചെയ്തിയില്‍ സഹികെട്ടതോടെ ഒരു വിദ്യാര്‍ഥി രക്ഷിതാക്കളോട് പരാതി പറയുകയായിരുന്നു. രക്ഷിതാവ് നല്‍കിയ പരാതി പ്രകാരമാണ് പിന്നീട് കേസെടുത്തത്.
അധ്യാപകനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അധ്യാപകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. ചിത്രം പകര്‍ത്തിയ അധ്യാപകന്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications