കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

65 പേര്‍ക്ക് നികുതി ചുമത്തിയാല്‍ 9 കോടി പേര്‍ ദാരിദ്ര്യ മുക്തരാകും

  • By Gokul
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ വര്‍ഷംതോറും വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വം മറികടക്കാന്‍ അതിസമ്പന്നര്‍ക്ക് വളരെ ചെറിയൊരു ശതമാനം നികുതി ചുമത്തിയാല്‍ മതിയെന്ന് പഠന റിപ്പോര്‍ട്ട്. സന്നദ്ധ സംഘടനയായ ഓക്‌സ് ഫാം ഇന്ത്യ നടത്തിയ പഠനത്തില്‍ അതിസമ്പന്നരായ 65 പേര്‍ക്ക് 1.5 ശതമാനം നികുതി ചുമത്തിയാല്‍ രാജ്യത്തെ 9 കോടിപേര്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ ദാരിദ്ര്യത്തില്‍ നിന്നും മോചിതരാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

സര്‍ക്കാരിന് മുന്‍പിലുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാര്‍ഗമാണിത്. വെറും 65 പേര്‍ക്കുമാത്രമാണ് നികുതി ചുമത്തേണ്ടത്. അതിന്റെ ഗുണം ലഭിക്കുന്നതാകട്ടെ 9 കോടിയിലധകം പാവപ്പെട്ടവരും. ഓക്‌സ് ഫാം ഇന്ത്യ സിഇഒ നിഷ അഗര്‍വാള്‍ റിപ്പോര്‍ട്ട് പുറത്തിറക്കി സംസാരിക്കവെ വാര്‍ത്താ ലേഖകരോട് പറഞ്ഞു.

india-map

രാജ്യത്തെ സമ്പത്തിന്റെ ഏറിയപങ്കും ഇവരുടെ കൈയ്യിലാണുള്ളത് 1990ല്‍ വെറും രണ്ടുപേര്‍ മാത്രമാണ് അതിസമ്പന്നരായി ഇന്ത്യയില്‍ ഉണ്ടായിരുന്നതെങ്കില്‍ 2014 ആകുമ്പോഴേക്കും അത് 65 പേരായി വര്‍ദ്ധിച്ചു. ഇന്ത്യയിലെ മുഴുവന്‍ പട്ടിണിയും മാറ്റാന്‍ വേണ്ടിന്നതിന്റെ ഇരട്ടി തുകയാണ് ഇവരുടെ കൈയ്യിലുള്ള ആകെ ആസ്തിയെന്നും നിഷ അഗര്‍വാള്‍ പറയുന്നു.

വന്‍തോതിലുള്ള നികുതി വെട്ടിപ്പാണ് നടക്കുന്നത്. നികുതി ഇളവുകളുള്ള രാജ്യങ്ങളില്‍ നിന്നുമാണ് പണം ഇന്ത്യയിലേക്ക് വരുന്നതെന്നും സര്‍ക്കാര്‍ അടിയന്തിര പ്രാധാന്യത്തോടെ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കണമെന്നും ഓക്‌സ് ഫാം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിസമ്പന്നര്‍ വിദേശ രാജ്യങ്ങളില്‍ സൂക്ഷിച്ച കള്ളപ്പണവുമായി ബന്ധപ്പെട്ട് വിവാദം കനക്കുന്നതിനിടെയാണ് ഓക്‌സ് ഫാം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

English summary
Oxfam report says Nominal tax on 65 super rich can lift 90 mn out of abject poverty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X