Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന് യോഗമില്ല, അധ്യക്ഷ സ്ഥാനത്തേക്ക് പ്രശാന്തിന്റെ നിര്‍ദേശം ഇങ്ങനെ, കോണ്‍ഗ്രസിന് സര്‍പ്രൈസ്

ദില്ലി: പ്രശാന്ത് കിഷോറിന്റെ വരവ് കോണ്‍ഗ്രസ് രാഷ്ട്രീയത്തെ അടിമുടി മാറ്റുമെന്ന് ഉറപ്പായി. കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരും വരേണ്ടെന്നാണ് നിര്‍ദേശം. ഗാന്ധി പേര് ഒപ്പമില്ലാത്ത ഒരാളായിരിക്കണം കോണ്‍ഗ്രസ് അധ്യക്ഷനെന്നാണ് പ്രശാന്ത് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ നിര്‍ണായകമായ മൂന്ന് പദവികള്‍ കോണ്‍ഗ്രസിലെ മൂന്ന് പേര്‍ തന്നെ എടുക്കണമെന്നാണ് പ്രശാന്തിന്റെ നിര്‍ദേശം.

യുപിഎ ചെയര്‍മാന്‍ സ്ഥാനം സോണിയാ ഗാന്ധിക്കും, പാര്‍ലമെന്ററി ബോര്‍ഡ് ചീഫായി രാഹുല്‍ ഗാന്ധിയെയും, കോര്‍ഓഡിനേഷന്‍ ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെയുമാണ് പ്രശാന്ത് നിര്‍ദേശിച്ചിരിക്കുന്നത്. അമ്പരപ്പിച്ച ഈ നിര്‍ദേശം സോണിയാ ഗാന്ധി ഏറ്റെടുക്കാനാണ് സാധ്യത.

1

ഷാഡോ ക്യാബിനറ്റ് വേണമെന്നാണ് പ്രശാന്തിന്റെ പ്രധാനം നിര്‍ദേശം. ഇതില്‍ 25 പരിചയസമ്പത്തുള്ളതും പുതുമുഖങ്ങളുമായ രാഷ്ട്രീയക്കാരുണ്ടാവും. സോഷ്യല്‍ മീഡിയക്കും ഇതില്‍ പങ്കുണ്ടാവും. ഇതിന് ജനങ്ങളുടെ ശബ്ദം പാര്‍ലമെന്റിന് പുറത്തും അകത്തും എത്തിക്കാനാവുമെന്നാണ് പ്രശാന്ത് പറയുന്നു. ജനാധിപത്യം തിരഞ്ഞെടുക്കപ്പെട്ടതിലൂടെ രൂപപ്പെടുന്ന ഏകാധിപത്യത്തെ തടയാന്‍ കൂട്ടായ നേതൃത്വത്തെ കൊണ്ടുവരാന്‍ ഇതിലൂടെ സാധിക്കും. ഇപ്പോഴുള്ള മാധ്യമങ്ങളില്‍ നല്ലൊരു ഭാഗവും ബിജെപിക്ക് അനുകൂലമാണെന്ന് പ്രശാന്ത് പറയുന്നു. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും വിഭവങ്ങള്‍ ഉപയോഗിച്ച് മാധ്യങ്ങളെ ബിജെപി നിയന്ത്രിക്കുകയാണെന്നും പ്രശാന്ത് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

2

കോണ്‍ഗ്രസ് ഏതൊരു കാര്യത്തിനും ഇറങ്ങുന്നത് ശരിയായ സമയത്തല്ലെന്ന് പ്രശാന്ത് ചൂണ്ടിക്കാണിക്കുന്നു. കൃത്യമായ ഡാറ്റയോ ശാസ്ത്രിയമായ മാര്‍ഗമോ ഉപയോഗിച്ചല്ല കോണ്‍ഗ്രസ് ഓരോ പ്ലാനും നടപ്പാക്കുന്നത്. പാര്‍ട്ടിയുടെ കടുത്ത ആദര്‍ശധീരരായ അണികളെ തരംതിരിച്ച് 543 ഡിജിറ്റല്‍ സോണുകളിലാക്കണം. ഓരോന്നിലും അഞ്ച് ലക്ഷം ഡിജിറ്റലായി ബന്ധപ്പെടുന്ന ആളുകള്‍ വേണം. ഒരു തിരഞ്ഞെടുപ്പ് ജയിക്കുന്നതിന് 45 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തണം. അഥവാ 30 കോടി ആളുകളെയാണ് കോണ്‍ഗ്രസിന് ജയിക്കാനായി വേണ്ടത്. ജനവിഭാഗത്തെ എട്ടായി തരംതിരിച്ച് ആ വോട്ടുകള്‍ സ്വന്തമാക്കണമെന്നാണ് പ്രശാന്ത് നിര്‍ദേശിക്കുന്നത്.

3

പാര്‍ട്ടിയുടെ തീവ്ര അണുകള്‍, സ്ത്രീകള്‍, കര്‍ഷകര്‍, യുവജനത, പട്ടികജാതി-പട്ടികവര്‍ഗം, ഭൂമിയില്ലാത്ത തൊഴിലാളികള്‍. മധ്യവര്‍ഗം, നഗര മേഖലയിലെ പാവപ്പെട്ടര്‍ എ ന്നിങ്ങനെ തരംതിരിച്ച് കാണാനാണ് പ്രശാന്ത് നിര്‍ദേശിച്ചത്..ഗാന്ധി, സത്യം, എന്നിവയെല്ലാം മികസ് ചെയ്ത് നരേന്ദ്ര മോദിയെ നേരിടണമെന്നാണ് നിര്‍ദേശം. മോദിയുടെ യഥാര്‍ത്ഥ വ്യക്തിത്വം എന്താണെന്നും, അദ്ദേഹത്തിന്റെ പരാജയങ്ങള്‍ എന്താണെന്നും കോണ്‍ഗ്രസ് പഠിച്ച് അവതരിപ്പിക്കണെന്നും നിര്‍ദേശമുണ്ട്. മോദി ആരോഗ്യത്തിന് ഹാനികരം, മോദി പുറത്തേക്ക് പോവാന്‍ പോവുകയാണ് തുടങ്ങിയ പ്രയോഗങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.

4

ഗുരുതരമായ കുറ്റങ്ങളുടെ പേരില്‍ ആരോപണങ്ങള്‍ നേരിടുന്ന ഒരാള്‍ക്കും ടിക്കറ്റുകള്‍ നല്‍കുകയോ, സംഘടനയില്‍ പദവികള്‍ നല്‍കുകയോ ചെയ്യരുത്. ഒരാള്‍ക്ക് ഒരു പദവി എന്ന കാര്യം കര്‍ശനമായി നടപ്പാക്കണം. വയസ്സായി മങ്ങി തുടങ്ങുന്ന നേതൃത്വം മാറണമെന്നാണ് നിര്‍ദേശം. അടിത്തട്ടിലെ വിഷയവുമായി പ്രവര്‍ത്തകരുമായും കോണ്‍ഗ്രസ് ഇപ്പോള്‍ അകന്നിരിക്കുകയാണ് ജനാധിപത്യ സംഘടനയെന്ന നിലയിലുള്ള പ്രവര്‍ത്തനം കോണ്‍ഗ്രസ് അവസാനിപ്പിച്ചിരിക്കുകയാണ്. പാര്‍ട്ടിയില്‍ മുഖസ്തുതിക്കാരുടെ എണ്ണമാണ് വര്‍ധിച്ചിരിക്കുന്നതെന്നും പ്രശാന്ത് പറയുന്നു. കോണ്‍ഗ്രസിന്റെ കേന്ദ്ര നേതാക്കളായ 118 പേരില്‍ വെറും 23 പേര്‍ മാത്രമാണ് തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുള്ളതെന്നും പ്രശാന്ത് ചൂണ്ടിക്കാണിച്ചു.

5

രാജ്യസഭയിലും ലോക്‌സഭയിലുമായി കോണ്‍ഗ്രസിന് 90 എംപിമാരുണ്ട്. 800 എംഎല്‍എമാരും കോണ്‍ഗ്രസിനുണ്ട്. രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടി തന്നെയാണ് കോണ്‍ഗ്രസ്. 2019ല്‍ 209 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കോണഅ#ഗ്രസ്. 1072 നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് 2016-2021 കാലയളവില്‍ കോണ്‍ഗ്രസ് എത്തിയിട്ടുണ്ടെന്നും പ്രശാന്ത് പറയുന്നു. നൃത്തം ചെയ്യുന്ന ശിവനെയും, ശിവന്റെ ആറ് സൃഷ്ടികളെയും ആധാരമാക്കി കോണ്‍ഗ്രസ് മാറ്റം കൊണ്ടുവരണമെന്നാണ് നിര്‍ദേശം. പുതിയൊരു രൂപത്തിലേക്ക് കോണ്‍ഗ്രസ് മാറണമെന്നും പ്രശാന്ത് വ്യക്തമാക്കി. പരമാവധി സ്വജനപക്ഷപാതവും അഴിമതിയും കുറയ്ക്കണമെന്നാണ് നിര്‍ദേശം. കോണ്‍ഗ്രസ് 2019ല്‍ തോറ്റ 92 ശതമാനം സീറ്റും ബിജെപിയോടാണ്. ഇത് മാറ്റിയെടുക്കാണ് നിര്‍ദേശം. ഇത്രയും കാലം ഭരിച്ചിട്ടും അതിന്റെ നേട്ടങ്ങളൊന്നും വളര്‍ച്ചയ്ക്കായി കോണ്‍ഗ്രസ് ഉപയോഗിച്ചിട്ടില്ല എന്നതാണ് പ്രധാന പ്രശ്‌നമായി പ്രശാന്ത് കിഷോര്‍ ഉന്നയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+