Get Updates
Get notified of breaking news, exclusive insights, and must-see stories!

122 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന താപനില, ഏപ്രിലില്‍ ചുട്ടുപ്പൊള്ളി ഉത്തരേന്ത്യ

ദില്ലി: രാജ്യത്ത് ഉഷ്ണതരംഗത്തിന്റെ തീവ്രത വര്‍ധിക്കുന്നു. മാര്‍ച്ചില്‍ റെക്കോര്‍ഡുകള്‍ പലതും ഭേദിച്ചാണ് ഉഷ്ണതരംഗം ആഞ്ഞടിച്ചത്. എന്നാല്‍ രാജ്യത്തെ ഉഷ്ണതരംഗ തീവ്രത അതിലും മുകളില്‍ എത്തിയിരിക്കുകയാണ് ഏപ്രില്‍ മാസത്തില്‍. ചരിത്രത്തിലെ നാലാമത്തെ ഉയര്‍ന്ന താപനിലയാണ് ഈ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ വലിയൊരു ഭാഗവും ഈ കൊടുംചൂടില്‍ വെന്തുരുകുകയാണ്. ജമ്മു കശ്മീര്‍, പഞ്ചാബ്, ലഡാക്ക്, ഹരിയാന, ചണ്ഡീഗഡ്, ദില്ലി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീഗ്ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ 122 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന ചൂടേറിയ ഏപ്രില്‍ മാസമാണ് അനുഭവപ്പെട്ടിരിക്കുന്നത്.

1

ഏപ്രിലിലെ ശരാശരി താപനില പോലും ഭയാനകമായ തരത്തിലാണ്. സെന്‍ട്രല്‍ ഇന്ത്യയില്‍ 37.78 ഡിഗ്രി സെല്‍ഷ്യലാണ് ശരാശരി താപനില. ഉത്തരപശ്ചിമ ഇന്ത്യയില്‍ ഇത് 35.9 ഡിഗ്രി സെല്‍ഷ്യസാണ്. അതായത് 3.35 ഡിഗ്രി താപനില സാധാരണ നിലയിലും കൂടുതലാണ് ഏപ്രില്‍ മാസം രേഖപ്പെടുത്തിയത്. 1901 മുതലുള്ള കണക്കെടുത്താല്‍ ഈ വര്‍ഷം രാജ്യത്തെ താപനിലയിലെ ശരാശരി 35.05 ഡിഗ്രി സെല്‍ഷ്യസലാണ്. പട്ടികയില്‍ ചൂടേറിയ നാലാമത്തെ ഏപ്രിലാണിത്. ഏപ്രിലില്‍ പൊതുവേ താപനില ഉയര്‍ന്നാണ് നില്‍ക്കാറുള്ളത്. പക്ഷേ 1973, 2010, 2016 വര്‍ഷങ്ങളില്‍ താപനില എത്രയോ മുകളിലായിരുന്നു. രാജ്യം ചുട്ടുപൊള്ളി എന്ന് തന്നെ പറയാവുന്ന വര്‍ഷങ്ങളാണിത്.

2010ലാണ് രാജ്യത്ത് ഉഷ്ണതരംഗത്താല്‍ വലഞ്ഞത്. ഏറ്റവും കൂടുതല്‍ ഉഷ്ണതരംഗങ്ങള്‍ രേഖപ്പെടുത്തിയ വര്‍ഷം കൂടിയായിരുന്നു 2010. ജനങ്ങള്‍ വലഞ്ഞ് പോയ വര്‍ഷമായിരുന്നു അത്. ഈ വര്‍ഷവും വേനല്‍ കാലം രാജ്യത്തെ ചൂടുകൊണ്ട് വലച്ചിരിക്കുകയാണ്. ഒപ്പം കല്‍ക്കരി ക്ഷാമവും, വൈദ്യുതി ക്ഷാമവും ജനത്തിന് താങ്ങാുന്നതിലും അധികമാണ്. രാജ്യത്തെല്ലായിടത്തും താപനില സാധാരണനിലയില്‍ നിന്നും മുകളിലാണ്. ഇതില്‍ എടുത്ത് പറയേണ്ടത് ഉത്തരപശ്ചിമേന്ത്യയിലാണ്. ചൂടേറിയ ദിനങ്ങളും, ഉഷ്ണതരംഗങ്ങളും പതിവിലേറെയാണ് അനുഭവപ്പെടുന്നത്. മഴ ലഭിക്കുന്നത് അപൂര്‍വമായിട്ടാണ്. മഴ ലഭിക്കാനുള്ള സാധ്യതയും വളരെ കുറവാണ്.

മെയ് രണ്ടിന് വേനല്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. കടുത്ത ചൂടിന് തല്‍ക്കാലം ശതമാനം കിട്ടാന്‍ ഇതേ മാര്‍ഗമുള്ളൂ. എന്നാല്‍ മഴ വരാനുള്ള സാധ്യതകള്‍ നിലവില്‍ വളരെ കുറവാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. അതേസമയം ഏപ്രില്‍ ചൂടേറിയത് കൊണ്ട് അതിലേറെ ചൂടേറിയതാവുമെന്നാണ് വിലയിരുത്തല്‍. ഇതിനോടകം പലരും ആശങ്കയറിയിച്ച് കഴിഞ്ഞു. വേനല്‍കാലം അതിരൂക്ഷമാവുന്നത് മെയ് മാസമാണ്. ഉത്തരേന്ത്യയില്‍ ഏപ്രിലിനെ അപേക്ഷിച്ച് സാഹചര്യങ്ങള്‍ മാറാനുള്ള സാധ്യത വളരെ കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ഇടിയും മിന്നലും, പൊടിക്കാറ്റുമെല്ലാം മെയ് മാസത്തില്‍ പ്രതീക്ഷിക്കാം. എന്നാല്‍ രാജ്യത്താകെയുള്ള സാഹചര്യം കുറച്ച് ഭേദപ്പെടും. ചെറിയ രീതിയില്‍ മറ്റിടങ്ങളില്‍ താപനില കുറഞ്ഞേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+