കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019ല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് മോദി- രാഹുല്‍ മത്സരമല്ല!! വേറിട്ട രാഷ്ട്രീയ അങ്കമെന്ന്

Google Oneindia Malayalam News

ദില്ലി: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താനുള്ള പോരാട്ടമാണ് ബിജെപിയ്ക്ക് മുമ്പിലുള്ളത്. അതേസമയം പതിവിൽ നിന്ന് വിപരീതമായി കോൺഗ്രസും ബിജെപിയും തമ്മിലുള്ള മത്സരത്തിന് പകരം ബിജെപിയും പ്രാദേശിക പാർട്ടികളും തമ്മിലായിരിക്കും മത്സരം. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള മത്സരത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. എന്നാൽ 2019ലെത്തുമ്പോഴേയ്ക്ക് ബിജെപിയ്ക്ക് വെല്ലുവിളിയുയർത്തുന്നത് പ്രാദേശിക പാര്‍ട്ടികളാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഉത്തര്‍പ്രദേശിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഎസ്പിയും സമാജ് വാദി പാര്‍ട്ടിയും ധാരണയിലെത്തിയിരുന്നു. ഇത് പ്രാദേശിക പാര്‍ട്ടികള്‍ ഒത്തുചേരുന്ന് സഖ്യം രൂപീകരിക്കുമെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതിനെ തുടര്‍ന്ന് ടിഡിപി കൂടി എന്‍ഡിഎ വിട്ടതോടെ മൂന്നാം മുന്നണിയ്ക്കുള്ള സാധ്യതകള്‍ വര്‍ധിച്ചുവരികയാണ്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ മൂന്നാം മുന്നണിയ്ക്ക് രൂപം നല്‍കാനുള്ള നീക്കങ്ങള്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. രാഷ്ട്രത്തിന്റെ നന്മയ്ക്കായി പ്രാദേശിക പാര്‍ട്ടികളെ കൂട്ടിച്ചേര്‍ത്ത് സഖ്യമുണ്ടാക്കാനാണ് റാവുവിന്റെ നീക്കം. മാറി മാറി അധികാരത്തിലെത്തുന്ന എന്‍ഡിഎ- യുപിഎ സര്‍ക്കരാരുകള്‍ക്ക് ബദല്‍ വേണമെന്ന ആശമാണ് മൂന്നാം മുന്നണിയ്ക്ക് രൂപം നല്‍കുന്നതിന് പിന്നിലുള്ളത്. തെലങ്കാനയിലെ ടിആര്‍എസ് നേതാവും തൃണമൂല്‍ കോണ്‍ഗ്രസിന്റെ മമതാ ബാനര്‍ജിയും ചന്ദ്രശേഖര റാവുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത്തരത്തിലൊരു മൂന്നാം മുന്നണി രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നതോടെ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ അടിത്തറയിളകും.

rahul-gandhi-narendra-modi-

യുപിഎയ്ക്കും എന്‍ഡിഎയ്ക്കും ബദലായി ഒരു മുന്നണി രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ച് ​ മുതിർന്ന അഭിഭാഷകൻ രാം ജത്മലാനി രംഗത്തെത്തിയിരുന്നു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ മൂന്നാം മുന്നണി രൂപീകരിക്കണമെന്നാണ് ​ രാം ജത്മലാനി ഉന്നയിച്ചിട്ടുള്ള ആവശ്യം. കോൺഗ്രസിനും ബിജെപിക്കും വിദേശരാജ്യങ്ങളിൽ നിക്ഷേപിച്ച കള്ളപ്പണം കണ്ടെടുക്കാൻ താൽപര്യമില്ലെന്നും അവർ സംയുക്തമായി ജനങ്ങളം പറ്റിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

English summary
Not Rahul versus Modi contest, 2019 polls will be a battle between BJP and the regional parties. BJP is somewhere in that phase-—firmly ensconced at the helm yet challenged by smaller regional rivals. If 2014 was about BJP dislodging Congress as the principal national party, then 2019 will test its ability to both fight and engage with the regional parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X