Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി? ആത്മഹത്യക്ക് മുമ്പ് യുവതി കാമുകനെ വിളിച്ചത് 15 തവണ

ഭുവനേശ്വർ: ഒഡീഷയിൽ ടെക്കി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. പെൺകുട്ടിയുടെ കാമുകനെതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. ഭദ്രക് സ്വദേശി ശ്വേത ഉത്കൽ കുമാരിയുടെ മരണത്തിലാണ് കാമുകനായ സൗമ്യജിത് മൊഹപാത്രയ്‌ക്കെതിരേ കുടുംബം പരാതി നൽകിയിരിക്കുന്നത്. പ്രണയത്തിൽനിന്ന് പിന്മാറുകയാണെന്ന് പറഞ്ഞ ഇയാൾ, സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി പ്പെടുത്തിയതായി കുടുംബം ആരോപിച്ചു. ഇതാണ് പെൺകുട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് കുടുംബം പറയുന്നത്.

സ്വകാര്യ ഐ.ടി. കമ്പനിയിലെ ജീവനക്കാരിയായ ശ്വേതയെ ചന്ദ്രശേഖർപുർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഫ്‌ളാറ്റിൽ ശനിയാഴ്ച രാത്രിയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കൾ ഫ്‌ളാറ്റിൽ ഇല്ലാതിരുന്ന സമയത്താണ് ആത്മഹത്യ ചെയ്തത്.

death

ഫ്‌ളാറ്റിൽനിന്ന് ശ്വേതയുടെ മൊബൈൽ ഫോണും ഡയറിയും പോലീസ് കണ്ടെടുത്തിരുന്നു. ഇതിൽനിന്നാണ് സൗമ്യജിത്തുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ തെളിവുകൾ ലഭിച്ചത്.
ആത്മഹത്യ ചെയ്യുന്നതിന് ഒരു മണിക്കൂർ മുമ്പ് ശ്വേത കാമുകനെ 15 തവണ ഫോണിൽ വിളിച്ചതായും കണ്ടെത്തി. എന്നാൽ ഇത്രയും തവണ വിളിച്ചിട്ടും കാമുകൻ ഫോണെടുത്തില്ലെന്നാണ് റിപ്പോർട്ട്.

ഓഗസ്റ്റ് 18-ാം തീയതി സൗമ്യജിത് ശ്വേതയെ നിർബന്ധിച്ച് പബ്ബിൽ കൊണ്ടുപോയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിവാഹം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കണമെന്ന് ഇവിടെവെച്ച് ശ്വേത കാമുകനോട് ആവശ്യപ്പെട്ടു. ഇതോടെ പബ്ബിൽവെച്ച് തർക്കമുണ്ടായിരുന്നതായും പോലീസ് പറയുന്നു.

സൗമ്യജിത്തിനെ സംഭവദിവസം പോലീസ് ചോദ്യംചെയ്തിരുന്നെങ്കിലും കസ്റ്റഡിയിലെടുത്തിരുന്നില്ല. പരാതി ഇല്ലാത്തതുകൊണ്ടായിരുന്നു യുവാവിനെ അന്ന് കസ്റ്റഡിയിലെടുക്കാതിരുന്നതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. എന്നാൽ കഴിഞ്ഞദിവസം ഇയാളെ വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്‌തെന്നാണ് റിപ്പോർട്ട്. കാമുകൻ പോലീസിന്റെ കസ്റ്റഡിയിലാണെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബോസ് ലേഡി! മത്സ്യകന്യകയെപ്പോലെ സുന്ദരി, ദില്‍ഷയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍

ശ്വേതയും സൗമ്യജിത്തും തമ്മിൽ നേരത്തെ നടത്തിയ ചില ഫോൺസംഭാഷണങ്ങളുടെ ശബ്ദരേഖകളും പുറത്തുവന്നിട്ടുണ്ട്. തന്റെ ജീവിതത്തിൽനിന്ന് മാറിപ്പോകണമെന്നും പുതിയൊരു പെൺകുട്ടിയുമായി പ്രണയത്തിലാകാൻ തനിക്കൊരു മടിയും ഇല്ലെന്നുമാണ് യുവാവ് ശ്വേതയോട് പറയുന്നത്. നേരത്തെ വിവാഹക്കാര്യം സംസാരിച്ചപ്പോൾ സൗമ്യജിത്തിന്റെ മാതാവ് 30 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടെന്നും ഇവർ ആരോപിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+