Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒഡീഷ ട്രെയിന്‍ അപകടം; 288 മരണം സ്ഥിരീകരിച്ച് ചീഫ് സെക്രട്ടറി, 83 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞില്ല

ഭുവനേശ്വര്‍: ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ ഔദ്യോഗികമായി പ്രഖ്യാപിച്ച് ചീഫ് സെക്രട്ടറി. മൊത്തം 288 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ധാരാളമുണ്ട്. 83 മൃതദേഹങ്ങളാണ് തിരിച്ചറിയാതെ കിടക്കുന്നതെന്നാണ് ഔദ്യോഗിക കണക്ക്.

205 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഭുവനേശ്വറില്‍ 110 പേരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ഇവിടേക്ക് കൈമാറിയിട്ടുണ്ട്. ബാലസോറിലേക്ക് കൈമാറിയത് 94 പേരുടെ മൃതദേഹമാണ്.അതേസമയം ഡിഎന്‍എ സാമ്പിളിംഗാണ് ഇനി ഒഡീഷയില്‍ വലിയ വെല്ലുവിളിയായിട്ടുള്ളത്.

ODISHA TRAIN ACCIDENT

ഇതിന്റെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഭുവനേശ്വര്‍ എയിംസില്‍ ഡിഎന്‍എ സാമ്പിളിംഗ് ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. പത്തോളം ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അഞ്ച് കണ്ടെയിനറുകളിലേക്ക് മൃതദേഹങ്ങള്‍ മാറ്റിയിരിക്കുകയാണ്. ഡിഎന്‍എ സാമ്പിളിംഗില്‍ തിരക്കിട്ട നടപടികളില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

സാവധാനത്തില്‍ എല്ലാം പരിശോധിച്ച്, ഇവയെ തിരിച്ചറിയാനാണ് ശ്രമം. ജാര്‍ഖണ്ഡില്‍ നിന്നുള്ള ഒരുവ്യക്തി ഉപേന്ദ്ര കുമാര്‍ ശര്‍മയെന്നയാളുടെ മൃതദേഹം തിരിച്ചറിഞ്ഞെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ മൃതദേഹം മറ്റൊരാള്‍ക്കാണ് നല്‍കിയത്.

ടാറ്റൂ ചെയ്ത അടയാളം നോക്കിയാണ് ഉപേന്ദ്ര കുമാറിനെ തിരിച്ചറിഞ്ഞത്. എന്നാല്‍ ഇത്തരത്തില്‍ മൃതദേഹം കൈമാറിയതിനാല്‍ ഡിഎന്‍എ ടെസ്റ്റ് കൊണ്ട് എന്ത് കാര്യമാണ് ഉള്ളതെന്ന് ഇവര്‍ ചോദിക്കുന്നു.

'ഒരാളുടെ മൃതദേഹത്തിനായി ഒന്നിലധികം കുടുംബങ്ങള്‍ അവകാശവാദമുന്നയിച്ചാല്‍ അത് ഡിഎന്‍എ ടെസ്റ്റിന് അയക്കുമെന്നും ഡോ പ്രവാസ് ത്രിപാഠി പറഞ്ഞു. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ മാത്രമേ ഡിഎന്‍എ സാമ്പിളിംഗ് റിപ്പോര്‍ട്ട് ലഭിക്കൂ എന്നാണ് അധികൃതര്‍ പറയുന്നു.

പശ്ചിമ ബംഗാള്‍, ഒഡീഷ, ബീഹാര്‍, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ്, തമിഴ്്‌നാട്, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ട ഭൂരിഭാഗം പേരും. അതേസമയം സിബിഐ ഔദ്യോകമായി ഇന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയില്‍വേ മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം സിബിഐ കേസെടുത്തിരിക്കുകയാണ്.

ബാലസോര്‍ ജിആര്‍പി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നേരത്തെ പ്രാഥമിക പരിശോധനയില്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗ് സിസ്റ്റത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. അധികൃതര്‍ അട്ടിമറി നടന്നുവെന്നും സംശയിക്കുന്നുണ്ട്.

ഇതേ തുടര്‍ന്നാണ് റെയില്‍വേ മന്ത്രാലയം സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രതിപക്ഷം രൂക്ഷ വിമര്‍ശനവും കേന്ദ്രത്തിനെതിരെ ഉന്നയിക്കുന്നുണ്ട്. മമത ബാനര്‍ജിയുടെ വിമര്‍ശനം കേന്ദ്രത്തെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+