വീടുനുള്ളിൽ നമസ്കരിച്ചു; 26 പേർക്കെതിരെ കേസെടുത്ത് യുപി പോലീസ്
ലഖ്നൗ; വീടിനുള്ളിൽ കൂട്ടമായി നമസ്കരിച്ച സംഭവത്തിൽ യുപിയിൽ 26 പേർക്കെതിരെ കേസെടുത്ത് പോലീസ്. പ്രാദേശിക അധികൃതരിൽ നിന്നും അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ചാണ് നടപടി. സംഭവത്തിൽ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

ആഗസ്റ്റ് 24 ന് ഛജ്‌ലെറ്റ് പ്രദേശത്തെ ദുല്‍ഹെപൂര്‍ ഗ്രാമത്തിലെ രണ്ട് വീടുകളിലാണ് ഏതാനും പേര്‍ ഒരുമിച്ചു ചേര്‍ന്ന് നമസ്‌കാരം നടത്തിയത്. ഇതിനെതിരെ അയൽവാസികൾ പോലീസിന് പരാതി നൽകുകയായിരുന്നു. തുടര്‍ന്നാണ് പോലിസ് കേസെടുത്തതെന്ന് മൊറാദാബാദ് എസ് പി സന്ദീപ് കുമാര്‍ മീണ പറഞ്ഞു.
നിയമവിരുദ്ധമായ കൂട്ടം ചേരലിനും സ്പര്‍ധ ഉണ്ടാക്കിയതിനും ഐ പി സി 505 ( 2) അനുസരിച്ചാണ് കേസ്. വീട്ടുടമകൾക്കെതിരെയും കേസെടുത്തതായി എസ് പി അറിയിച്ചു. ഇരുവരും ഒളിവാണെന്നും പോലീസ് പറഞ്ഞു.
അതേസമയം കേസെടുത്ത നടപടിക്കെതിരെ രൂക്ഷവിമർശനവുമായി നാഷ്ണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള രംഗത്തെത്തി. 'അയൽവാസികളിൽ ഒരാൾക്ക് 26 സുഹൃത്തുക്കളും ബന്ധുക്കളും ഉള്ള ഒരു ഹവാൻ ഉണ്ടെങ്കിൽ അത് തികച്ചും സ്വീകാര്യമായിരിക്കുമെന്നാണ് താൻ കരുതുന്നത്. അതൊരു വലിയ കൂട്ട നമസ്കാരമല്ല', അദ്ദേഹം ട്വീറ്റ് ചെയ്തു.
എല്ലാ കോണുകളിൽ നിന്നും മുസ്ലീങ്ങളെ ചവിട്ടിമെതിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അസസുദ്ദീൻ ഒവൈസി പ്രതികരിച്ചു. ഒരാൾ തന്റെ വീട്ടിൽ നമസ്‌കരിച്ചാൽ എന്താണ് പ്രശ്‌നമെന്നും ഒവൈസി ചോദിച്ചു.
'ഇജ്ജ് എന്ത് സുന്ദരിയാണ് പാത്തൂ, ഇങ്ങനെ ചിരിക്കല്ലെ പാത്തൂ'; കല്യാണിയുടെ കിടിലൻ ഫോട്ടോകൾ












Click it and Unblock the Notifications