മൂന്നാം മുന്നണി വരുന്നു... ഹരിയാനയില്‍ നിന്ന്, നിതീഷിനെ അടര്‍ത്തിയെടുക്കും, കോണ്‍ഗ്രസ് വരുമോ?
ഹരിയാന: ബിജെപിക്കെതിരെ ദേശീയ തലത്തില്‍ മുന്നണിയെ അണിനിരത്താന്‍ നീക്കം. ഹരിയാനയില്‍ നിന്നാണ് ഇതിന്റെ തുടക്കം. നാഷണല്‍ ലോക്ദള്‍ അധ്യക്ഷന്‍ ഓം പ്രകാശ് ചൗത്താലയാണ് ഇത്തരമൊരു നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. എന്‍ഡിഎയില്‍ നിന്ന് കക്ഷികളെ കൂടി അടര്‍ത്തിയെടുത്ത് വന്‍ നീക്കമാണ് ഇതിന് പിന്നിലുള്ളത്. എന്‍ഡിഎ കക്ഷികളെ നേരിട്ട് കാണാനുള്ള നീക്കവും ചൗത്താല ആരംഭിച്ച് കഴിഞ്ഞു. ഹരിയാനയില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ദുഷ്യന്തിനെതിരെയുള്ള പടയൊരുക്കം കൂടിയാണിത്.
ഗ്ലാമറസായി നടി ഹിമ ശങ്കർ ചിത്രങ്ങൾ കാണാം

മമത ദേശീയ തലത്തിലെത്തിയ ദിനം തന്നെയാണ് ഓംപ്രകാശ് ചൗത്താലയും മൂന്നാം മുന്നണിക്കുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്. പ്രതിപക്ഷ എല്ലാ നേതാക്കളുമായും ബന്ധപ്പെടുന്നുണ്ടെന്ന് ചൗത്താല വ്യക്തമാക്കി. എല്ലാ നേതാക്കളെയും നേരിട്ട് കാണാനാണ് ഇനി ചൗത്താലയുടെ നീക്കം. ബിജെപിക്കെതിരെ ദേശീയ തലത്തില്‍ ഉയരുന്ന ഈ സഖ്യത്തിന് കാരണം കര്‍ഷക പ്രതിഷേധമാണ്. ജെജെപിയില്‍ നിന്ന് കര്‍ഷകര്‍ ഓംപ്രകാശ് ചൗത്താലയ്‌ക്കൊപ്പം വന്നിരിക്കുകയാണ്. ഹരിയാനയില്‍ കര്‍ഷകര്‍ ആര്‍ക്കൊപ്പം നില്‍ക്കുന്നുവോ അവര്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാറുണ്ട്. ചൗത്താലയും ആ വഴിയാണ് മുന്നില്‍ കാണുന്നത്.

എന്‍ഡിഎയില്‍ നിന്ന് കക്ഷികളെ അടര്‍ത്തിയെടുക്കാനുള്ള നീക്കങ്ങള്‍ ചൗത്താല ആരംഭിച്ച് കഴിഞ്ഞു. ബിജെപിയുടെ വിശ്വസ്ത പങ്കാളിയായ നിതീഷ് കുമാര്‍ പ്രതിപക്ഷ നിരയിലേക്ക് മാറുമെന്ന സൂചയാണ് ലഭിക്കുന്നത്. നിതീഷ് കുമാറിനെ കാണുമെന്ന് ചൗത്താല വെളിപ്പെടുത്തി. മൂന്നാം മുന്നണിക്കായി നിതീഷ് കുമാറുമായി സഖ്യത്തിനാണ് ചൗത്താലയും ഒരുങ്ങുന്നത്. കര്‍ഷക വിരുദ്ധമായ കേന്ദ്രത്തിലെ സര്‍ക്കാരിനെ എന്ത് വില കൊടുത്തും താഴെയിറക്കുമെന്നാണ് ഓംപ്രകാശ് ചൗത്താലയുടെ പ്രഖ്യാപനം.

സെപ്റ്റംബര്‍ 25ന് മുന്‍ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ ജന്മദിനമാണ്. അന്ന് പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെ കാണുമെന്ന് ചൗത്താല വ്യക്തമാക്കി. ഇവരെ ഒന്നിച്ച് ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരുമെന്നാണ് ചൗത്താലയുടെ പ്രഖ്യാപനം. ശക്തമായ ഒരു മൂന്നാം മുന്നണിയുണ്ടായാല്‍, ഇപ്പോള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരെല്ലാം പിന്തുണ പിന്‍വലിച്ച് സഖ്യത്തിനൊപ്പം ചേരും. അതോടെ രാജ്യത്ത് ഇടക്കാല തിരഞ്ഞെടുപ്പിനുള്ള സാധ്യത വരെയുണ്ടാവുമെന്നും ചൗത്താല പറയുന്നു.

അതേസമയം ഓംപ്രകാശ് ചൗത്താലയ്‌ക്കൊപ്പം എത്ര പേര്‍ ചേരുമെന്ന് വ്യക്തമല്ല. മൂന്നാം മുന്നണി പ്രായോഗികമാവില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ക്ക് അറിയാം. പകരം പ്രതിപക്ഷ ഐക്യത്തിലേക്ക് ചൗത്താലയെയും കൊണ്ടുവരാനാണ് സാധ്യത. എന്‍ഡിഎയിലുള്ള പ്രമുഖ കക്ഷികളുമായെല്ലാം നല്ല ബന്ധം ചൗത്താലയ്ക്കുണ്ട്. അതുകൊണ്ട് ഇവരെ അടര്‍ത്തിയെടുക്കുക എളുപ്പമായിരിക്കും. പ്രതിപക്ഷ സഖ്യത്തില്‍ ചൗത്താലയ്ക്കുള്ള റോളും അതായിരിക്കും.

മമതാ ബാനര്‍ജി പ്രതിപക്ഷ ഐക്യ നീക്കത്തിനായി ദില്ലിയിലുണ്ട്. ഒരുപക്ഷേ ചൗത്താല അവരുമായും ബന്ധപ്പെടാന്‍ ശ്രമിച്ചേക്കും. മമത സഖ്യത്തിന് നിര്‍ണായകമാണെന്ന് ചൗത്താല തിരിച്ചറിയുന്നുണ്ട്. മമതയെ കാണുന്നത് നിലവിലെ വിഷയമല്ലെന്നാണ് ചൗത്താല പറയുന്നത്. നിതീഷ് കുമാര്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും ചൗത്താല വെളിപ്പെടുത്തി. അതുകൊണ്ട് കൂടിയാണ് മൂന്നാം മുന്നണിക്ക് ചൗത്താല താല്‍പര്യപ്പെടുന്നത്. ജെഡിയു നേതാവ് കെസി ത്യാഗിയും നേരത്തെ ചൗത്താലയുടെ വീട്ടിലെത്തി കണ്ടിരുന്നു.

നിതീഷ് കുമാര്‍ ഗുഡ്ഗാവിലുള്ള ചൗത്താലയുടെ വീട്ടിലെത്തുമെന്നാണ് സൂചന. മമതയുമായി തനിക്ക് കുടുംബ ബന്ധമുണ്ടെന്നും ചൗത്താല പറയുന്നു. എലനബാദ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് ഐഎന്‍എല്‍ഡിയുടെ ആദ്യ ദൗത്യം. ചൗത്താലയുടെ ഇളയ മകനായ അഭയ് സിംഗ് ചൗത്താല പ്രതിനിധീകരിച്ച മണ്ഡലമാണ്. അഭയ് സിംഗ് നേരത്തെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ചാണ് എംഎല്‍എ സ്ഥാനം രാജിവെച്ചത്. ഇതില്‍ ജയം കൂടി നേടിയാല്‍ ചൗത്താല വീണ്ടും ദേശീയ തലത്തില്‍ ശക്തനാവും.

അതേസമയം കോണ്‍ഗ്രസ് സഖ്യത്തിലേക്ക് വരുമോ എന്ന് ഇപ്പോഴും ഉറപ്പില്ല. കാരണം അഴിമതിക്കറ പുരണ്ട നേതാവാണ് ചൗത്താല.പത്ത് വര്‍ഷം തടവ് അനുവഭിച്ച ചൗത്താല അടുത്തിടെയാണ് പുറത്തിറങ്ങിയത്. റിക്രൂട്ട്‌മെന്റ് അഴിമതിയിലാണ് ഉള്ളിലായത്. അതുകൊണ്ട് ചൗത്താല വരുന്നത് ബാധ്യതയാവും എന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുണ്ട്. ഹരിയാനയില്‍ ഇരുവരും ഇപ്പോള്‍ നല്ല ബന്ധത്തില്‍ അല്ല. ദുഷ്യന്ത് ബിജെപിക്കൊപ്പം നില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസിനെ സഹായിക്കാന്‍ ഐഎന്‍എല്‍ഡി തയ്യാറായേക്കും.












Click it and Unblock the Notifications