ഒമൈക്രോൺ; മുംബൈയിൽ നിരോധനാജ്ഞ; നിരോധനാജ്ഞ ശനി, ഞായർ ദിവസങ്ങളിൽ
മുംബൈ: ഒമൈക്രോൺ കേസുകളുടെ എണ്ണം വർധിച്ചതോടെ മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനി ഞായർ ദിവസങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ആളുകൾ കൂട്ടം കൂടുന്നതിനും പൊതുപരിപാടികൾക്കും നിയന്ത്രണമുണ്ട്. മഹാരാഷ്ട്രയിൽ മാത്രം 17 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. സിആർപിസി 144-ാമത് വകുപ്പ് പ്രകാരമാണ് നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
Recommended Video
മഹാരാഷ്ട്രയിൽ നിലവിൽ ഇതുവരെ 17 പേർക്കാണ് ഒമൈക്രോൺ വൈറസ് ബാധ സ്ഥീരികരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം മഹാരാഷ് ട്രയിൽ മൂന്ന് വയസുകാരിക്ക് ഉൾപ്പടെ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മുംബൈയിൽ മൂന്ന് പേർക്കും പിംപിരി ചിൻവാദ് മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിൽ നാല് പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

മുംബൈയിൽ രോഗം സ്ഥീരികരിച്ച മൂന്ന് രോഗികളും മധ്യവയസ്ക്കരായ പുരുഷൻമാരാണ്. 25, 37, 48 വയസ്സ് പ്രായമുള്ള ആളുകൾക്കാണ് രോഗം കണ്ടെത്തിയത്. ടാൻസാനിയ, യു.കെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും എത്തിയവരാണിവർ. പിംപിരി ചിൻവാദ് മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിൽ രോഗം ബാധിച്ചവർ നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ച നൈജീരിയൻ സ്ത്രീയുടെ സമ്പർക്കപട്ടികയിൽ വരുന്നവരാണ് .
ഏഴ് രോഗികളിൽ നാല് പേർ രണ്ട് ഡോസ് വാക് സിനും ഒരാൾ ഒരു ഡോസ് വാക്സിനും സ്വീകരിച്ചു. ഒരാൾ വാക് സിൻ ഇതുവരെയും സ്വീകരിച്ചിട്ടില്ല. ഇതിൽ നാല് പേർക്ക് രോഗലക്ഷണങ്ങളുണ്ട് . എന്നാൽ, മറ്റ് മൂന്ന് പേർക്ക് ചെറിയ ലക്ഷണങ്ങൾ മാത്രമാണുള്ളത് . രോഗികളെ നിരീക്ഷണത്തിലാക്കിയതായും രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.












Click it and Unblock the Notifications