കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമൈക്രോണിനെ തടയുക അസാധ്യം, എല്ലാവരെയും ബാധിക്കും, ബൂസ്റ്ററുകള്‍ ഫലിക്കില്ലെന്ന് ആരോഗ്യ വിദഗ്ധന്‍

Google Oneindia Malayalam News

ദില്ലി: ഒമൈക്രോണ്‍ വകഭേദത്തെ തടയാനാവില്ലെന്ന് പ്രമുഖ ആരോഗ്യ വിദഗ്ധന്‍. ഒമൈക്രോണ്‍ എല്ലാവരിലും രോഗം എത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കും. ഐസിഎംആറിന്റെ അഡ്വെസറി കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായ ഡോ ജയപ്രകാശ് മുളിയിലാണ് ഇത്തരമൊരു അമ്പരിപ്പിക്കുന്ന വിവരം മുന്നോട്ട് വെച്ചത്. ബൂസ്റ്റര്‍ വാക്‌സിന്‍ ഡോസുകള്‍ കൊണ്ട് ഒമൈക്രോണിന്റെ വന്‍ തോതിലുള്ള വ്യാപനം തടയാനാവില്ലെന്നും ജയപ്രകാശ് പറയുന്നു. അതുകൊണ്ട് ഒരു മാറ്റവും ഉണ്ടാവില്ല. കൂടുതല്‍ രോഗികള്‍ വന്ന് കൊണ്ടിരിക്കുന്നത്. ലോകത്താകെ ഒമൈക്രോണ്‍ തീവ്രവ്യാപനമാണ് കാണുന്നത്. ബൂസ്റ്റര്‍ ഡോസുകള്‍ ഉണ്ടായിട്ടും ഇത് തന്നെയാണ് സംഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ദിലീപും സംഘവും മൊഴിമാറ്റിയതിന് നല്‍കിയത് വന്‍തുക? ഹോട്ടലില്‍ വെച്ച് നടന്നത്....വെളിപ്പെടുത്തല്‍ദിലീപും സംഘവും മൊഴിമാറ്റിയതിന് നല്‍കിയത് വന്‍തുക? ഹോട്ടലില്‍ വെച്ച് നടന്നത്....വെളിപ്പെടുത്തല്‍

1

കൊവിഡ് എന്നത് ഇപ്പോള്‍ ഭയപ്പെടുത്തുന്ന രോഗമല്ല. കാരണം പുതിയതായി വരുന്ന വേരിയന്റുകള്‍ തീവ്രത വളരെ കുറഞ്ഞതാണ്. ആശുപത്രി കേസുകളും എത്രയോ കുറവാണ്. ആരോഗ്യ മേഖലയ്ക്ക് നേരിടാന്‍ പറ്റുന്ന രോഗമായി കൊവിഡ് മാറിയെന്നും ജയപ്രകാശ് പറയുന്നു. ഇപ്പോള്‍ നമ്മള്‍ നേരിടുന്നത് ഒരു വ്യത്യസ്തമായ വൈറസിനെയാണ്. ഡെല്‍റ്റയെ അപേക്ഷിച്ച് തീവ്രത കുറവാണ് ഒമൈക്രോണ്‍ വേരിയന്റിന്. പക്ഷേ ഇക്കാര്യം എല്ലാവര്‍ക്കും അറിയാം. പ്രായോഗികമായി നോക്കുകയാണെങ്കില്‍ ഒമൈക്രോണ്‍ വൈറസിനെ തടയുക അസാധ്യമാണെന്നും ജയപ്രകാശ് പറഞ്ഞു. ഒമൈക്രോണ്‍ വരുന്നത് ഈ ഘട്ടത്തില്‍ പനി വരുന്നത് പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാഭാവികമായ പ്രതിരോധ ശേഷം രോഗം വരുന്നതിലൂടെ സാധിക്കും. ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ഈ പ്രതിരോധ ശേഷം ദീര്‍ഘകാലമുണ്ടാവും. അതുകൊണ്ടാണ് മറ്റ് രാജ്യങ്ങളിലെ പോലെ ഇന്ത്യയില്‍ കൊവിഡ് അതിതീവ്രമായി ബാധിക്കാതിരുന്നത്. രാജ്യത്തെ 85 ശതമാനം പേര്‍ക്കും കൊവിഡ് വന്ന് കഴിഞ്ഞു. രാജ്യത്ത് വാക്‌സിന്‍ വരുന്നതിന് മുമ്പ് തന്നെ ഇത് സംഭവിച്ചിരുന്നു. ആദ്യ ഡോസ് എന്ന് പറഞ്ഞാല്‍ ബൂസ്റ്റര്‍ ഡോസിന് സമാനമാണ്. സ്വാഭാവികമായ രോഗബാധ കൊണ്ട് പ്രതിരോധ ശേഷി ഉണ്ടാവില്ലെന്നാണ് ലോകരാജ്യങ്ങള്‍ കരുതുന്നത്. എന്നാല്‍ ആ സിദ്ധാന്തം തന്നെ തെറ്റാണെന്ന് ഞാന്‍ കരുതുന്നുണ്ടെന്നും ജയപ്രകാശ് പറഞ്ഞു.

ഒരു മെഡിക്കല്‍ സംഘടനയും ബൂസ്റ്റര്‍ ഡോസുകള്‍ ഉപയോഗിക്കണമെന്ന് പറഞ്ഞത്. വൈറസിന്റെ സ്വാഭാവികമായ വ്യാപനത്തെ ഇവയ്ക്ക് തടയാനാവില്ല. വൈറസിന്റെ വ്യാപനം ഇരട്ടിയായി മാറുന്നത് വെറും രണ്ട് ദിവസത്തിലാണ്. ടെസ്റ്റിലൂടെ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാലും, കൊവിഡ് ബാധിച്ച വ്യക്തി വന്‍ വ്യാപനം തന്നെ നടത്തിയിട്ടുണ്ടാവും. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ ടെസ്റ്റ് ചെയ്തത് കൊണ്ടും പ്രത്യേകിച്ച് കാര്യമില്ല. ഇതുവരെ ഇന്ത്യ ബൂസ്റ്റര്‍ ഡോസുകള്‍ നിര്‍ദേശിച്ചിട്ടില്ല. മുന്‍കരുതലുകള്‍ എന്ന നിലയില്‍ വേണമെങ്കില്‍ ബൂസ്റ്റര്‍ അടിക്കാം. 60 വയസ്സ് പ്രായമുള്ള വിഭാഗങ്ങള്‍ക്ക് രണ്ട് ഡോസ് കൊണ്ട് പ്രതിരോധ ശേഷി കൈവരിക്കാനാവില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത് കണക്കിലെടുത്ത് അവര്‍ ബൂസ്റ്റര്‍ കൊടുക്കാം. നമ്മള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട് മഹാഭൂരിപക്ഷം പേര്‍ക്കും അറിയില്ലെന്നും ജയപ്രകാശ് മുളിയില്‍ വ്യക്തമാക്കി.

പാര്‍വതി വെറുതെ വന്നിരുന്ന് ഒന്നും പറയില്ല, അംഗങ്ങള്‍ തീരുമാനിച്ചാല്‍.... ബാബുരാജിന്റെ പിന്തുണപാര്‍വതി വെറുതെ വന്നിരുന്ന് ഒന്നും പറയില്ല, അംഗങ്ങള്‍ തീരുമാനിച്ചാല്‍.... ബാബുരാജിന്റെ പിന്തുണ

Recommended Video

cmsvideo
Kerala announced more restrictions due to omicron

English summary
omicron will be unstoppable, booster wont be effective says top government expert jayaprakash muliyil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X