Get Updates
Get notified of breaking news, exclusive insights, and must-see stories!

കളിമുറുക്കി ശരദ് പവാര്‍: ഇന്നലെ യോഗത്തിന് എത്താതിരുന്ന ഒരു എംഎല്‍എ കൂടി എന്‍സിപി പാളയത്തിലേക്ക്

മുംബൈ: ശനിയാഴ്ച ചേര്‍ന്ന എന്‍സിപി യോഗത്തിന് എത്താതിരുന്ന ഒരു എംഎല്‍എയെ കൂടി സ്വന്തം പാളയത്തിലെത്തിച്ച് ശരദ് പവാര്‍. ബാബന്‍ ഷിന്‍ഡെയാണ് ഇന്ന് രാവിലെ ശരദ് പവാറിന്‍റെ വസതിയിലെത്തി പിന്തുണ അറിയിച്ചത്. ഇതോടെ ശരദ് പവാറിനൊപ്പം എന്‍സിപിയിലെ 51 എംഎല്‍എമാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ajit-pawar-sharad-pawa

എന്‍സിപിയിലെ പകുതിയോളം എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമാണെന്നായിരുന്നു ശനിയാഴ്ച സത്യപ്രതിഞ്ജയ്ക്ക് പിന്നാലെ ബിജെപിയും അജിത് പവാറും അവകാശപ്പെട്ടത്. എന്നാല്‍ ഉച്ചയ്ക്ക് ചേര്‍ന്ന് എന്‍സിപി എംഎല്‍എമാരുടെ യോഗത്തില്‍ ആകെയുള്ള 54 പേരില്‍ 50 പേരേയും പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു ശരദ് പവാര്‍ ഇതിന് മറുപടി നല്‍കിയത്. അജിത് പവാറിന്‍റെ അടുത്ത അനുയായി ആയ ധനഞ്ജയ് മുണ്ഡേയും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഇതോടെ അജിത് പവാര്‍ ഉള്‍പ്പെടെ 4 പേര്‍ മാത്രമാണ് ബിജെപി ക്യാമ്പില്‍ എന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. ബാബന്‍ ഷിന്‍ഡേ കൂടി മടങ്ങിയെത്തിയതോടെ അജിത് പവാറിനൊപ്പം രണ്ട് എംഎല്‍എമാര്‍ മാത്രമാണുള്ളതെന്നാണ് വിവരം. എന്നാല്‍ 35 എംഎല്‍എമാരുമായി തങ്ങള്‍ ഇപ്പോഴും ചര്‍ച്ച തുടരുകയാണെന്നാണ് ബിജെപിയും അജിത് പവാറും വ്യക്തമാക്കി.

അതേസമയം തങ്ങള്‍ക്കൊപ്പം 165 എംഎല്‍എമാരുണ്ടെന്ന് ശിവസേന അവകാശപ്പെട്ടു. ഏത് നിമിഷം വേണമെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്നും ശിവസേന എംപി സഞ്ജയ് റൗത്ത് പറഞ്ഞു. ബിജെപി ഇന്നലെ ഗവര്‍ണര്‍ക്ക് മുന്നില്‍ ഹാജരാക്കിയത് തെറ്റായ വിവരങ്ങളാണെന്നും റൗത്ത് ആരോപിച്ചു.

അതിനിടെ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ ഇന്ന് രാവിലെ 11.30 ന് കോടതി വാദം കേള്‍ക്കും. ശനിയാഴ്ച രാത്രി അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി ഇത് അംഗീകരിച്ചിരുന്നില്ല.

മോദി ഒരു കാര്യം ആവശ്യപ്പെട്ടു, അമിത് ഷാ അനുസരിച്ചു, മഹാരാഷ്ട്രയിലേത് ടോപ് സീക്രട്ട് ഓപ്പറേഷൻ!

ബിജെപി നേതാക്കള്‍ ശരദ് പവാറിന്റെ വീട്ടില്‍; മഹാരാഷ്ട്രയില്‍ വീണ്ടും അഭ്യൂഹങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+