മുംബൈയിലെ പീഡോഫിലുകളേ... നിങ്ങള്‍ക്കിനി രക്ഷയില്ല; അറസ്റ്റ് ഉറപ്പാക്കാന്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍

  • Posted By: Desk
Subscribe to Oneindia Malayalam

മുംബൈ: ചെറിയ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്ന ഒരു വിഭാഗം ഉണ്ട്. ബാലരതി ഇഷ്ടപ്പെടുന്ന ഇവരെ പീഡോഫിലുകള്‍ എന്നാണ് വിളിക്കുന്നത്. കേരളത്തിലും ഉണ്ട് ഇത്തരക്കാര്‍ ഏറെ. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ചെറുക്കുന്നതിനുള്ള പോക്‌സോ നിയമം ഒക്കെ ഉണ്ടെങ്കിലും എത്രപേര്‍ അറസ്റ്റ് ചെയ്യപ്പെടുന്നു, എത്രപേര്‍ ശിക്ഷിക്കപ്പെടുന്നു എന്നതൊക്കെ നിര്‍ണായകമായ ചോദ്യങ്ങളാണ്.

1

മഹാരാഷ്ട്രയിലെ വേശ്യാലയങ്ങളില്‍ പിഞ്ചുകുട്ടികളെ വരെ ലഭ്യമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പലപ്പോഴും പോലീസ് റെയ്ഡ് നടത്തുകയും നടത്തിപ്പുകാരേയും കുട്ടികള്‍ ഉള്‍പ്പെടെ അവിടെ ഉള്ള സ്ത്രീകളേയും പിടിച്ചുകൊണ്ടുപോകും. എന്നാല്‍ ഇടപാടുകാരെല്ലാം രക്ഷപ്പെടും. അവരെ അറസ്റ്റ് ചെയ്യുക പോലും പതിവില്ലത്രെ. തൊട്ടടുത്ത ദിവസം കൂടുതല്‍ ഇളംമേനികള്‍ തേടി അവര്‍ വേശ്യാലയങ്ങളില്‍ എത്തും.

ഈ സാഹചര്യത്തിലാണ് ഷൈന എന്‍സി എന്ന സാമൂഹ്യ പ്രവര്‍ത്തക ഒരു ഓണ്‍ലൈന്‍ പെറ്റീഷനുമായി രംഗത്ത് വരുന്നത്. ചെയ്ഞ്ച് ഡോട്ട് ഓര്‍ഗ് വഴിയാണ് ഷൈനയുടെ കാമ്പയിന്‍. ഈ കാമ്പയിനില്‍ നിങ്ങള്‍ക്കും പങ്കാളിയാകാം. ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവയ്ക്കുകയം ചെയ്യാം.

2

വേശ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ബാലരതിക്കായി എത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണം എന്നാണ് നിവേദനത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Direct State Police to Arrest Men Who Sexually Exploit Children

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്