കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളേജ് വിദ്യാര്‍ത്ഥിനികള്‍, സ്ത്രീകള്‍; ക്രിസ്ത്യന്‍ പള്ളിയുടെ പേരില്‍ പെണ്‍വാണിഭം നടത്തുന്നു: പരാതി

  • By Desk
Google Oneindia Malayalam News

സമാനതകളില്ലാത്ത ലൈംഗിക ആരോണപണങ്ങളായിരുന്നു ക്രിസ്ത്യന്‍സഭകളിലെ വൈദകര്‍മാര്‍ക്കെതിരെ അടുത്തകാലത്തുണ്ടായത്. ഓര്‍ത്തഡോക്‌സ് സഭയിലെ 5 വൈദികര്‍ക്കെതിരേയായിരുന്നു ആദ്യം ലൈംഗിക ആരോപണം ഉയര്‍ന്നത്. കുമ്പസാര രഹസ്യം ഉപയോഗപ്പെടുത്തിയായിരുന്നു വിവാഹിതയായ യുവതിയ 5 വൈദികന്‍മാര്‍ ചേര്‍ന്ന് പിഡിപ്പിച്ചത്.

<strong>മുള്‍ക്കിരീടം കോണ്‍ഗ്രസ്സിന് തന്നെ; ഐക്യം ഐക്യം സിന്ദാബാദ്; കോണ്‍ഗ്രസ്സിനെ ട്രോളി എ ജയശങ്കര്‍</strong>മുള്‍ക്കിരീടം കോണ്‍ഗ്രസ്സിന് തന്നെ; ഐക്യം ഐക്യം സിന്ദാബാദ്; കോണ്‍ഗ്രസ്സിനെ ട്രോളി എ ജയശങ്കര്‍

സമാനമായ ആരോപണം കത്തോലിക്കാ സഭയിലെ പുരോഹിതനു നേരേയുമുണ്ടായി. കത്തോലിക്കാ സഭയുടെ ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡന ആരോപവുമായി കന്യാസ്ത്രി തന്നെയായിരുന്നു രംഗത്തെത്തിയത്. ഈ സംഭവങ്ങളില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ക്രിസ്തീയ ദേവാലയത്തിന്റെ പേരില്‍ പെണ്‍വാണിഭം എന്ന ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത്.

ദേവാലയത്തിന്റെ പേരില്‍

ദേവാലയത്തിന്റെ പേരില്‍

ഗോവയിലെ ക്രിസ്തീയ ദേവാലയത്തിന്റെ പേരില്‍ സെക്‌സ് റാക്കറ്റ് നടത്തിവരുന്നതായാണ് സ്ത്രീകളുടെ സംഘടന പോലീസിന് പരാതി നല്‍കിയിരിക്കുന്നത്. ബസിലിക്ക ഓഫ് ബോം ജീസസ് എന്നപേരിലാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നതെന്ന് സംഘടന നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതി

പരാതി

കഴിഞ്ഞ ദിവസമാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെക്കുറിച്ചുള്ള പരാതി സംഘടന പോലീസിന് കൈമാറിയത്. ബൈലാന്‍കൊ ഇക്വേട്ട് എന്ന സംഘടനയാണ് പരാതിക്ക് പിന്നില്‍. മര്‍ഗാവോ പോലീസ് സ്‌റ്റേഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്.

അപമാനം

അപമാനം

ഗോവസംസ്ഥാനത്തെ ഒന്നടക്കവും ഗോവന്‍ സ്ത്രീകളേയും അപമാനിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് ക്രിസ്ത്യന്‍ ദേവാലയത്തിന്റെ പേരിലുള്ള ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം നടത്തിവരുന്നതെന്ന് വ്യക്തമാണെന്ന് പരാതി നല്‍കിയ സംഘടനയുടെ നേതാവ് വിയേഗാസ് വ്യക്തമാക്കി.

കോളേജ് വിദ്യാര്‍ത്ഥികള്‍

കോളേജ് വിദ്യാര്‍ത്ഥികള്‍

ജോലി ചെയ്യുന്ന സ്ത്രീകള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ എന്നിവരുടെ ചിത്രങ്ങള്‍ സഹിതം ഉള്ളടക്കം ചെയ്താണ് റാക്കറ്റിന്റെ പ്രവര്‍ത്തനം. ഗോവയിലെ സ്ത്രീകളെ ഈ വെബ്‌സൈറ്റിലൂടെ പെണ്‍വാണിഭത്തിലേക്ക് സ്വാഗതം ചെയ്യുന്നുതായി പരാതിക്കാര്‍ വ്യക്തമാക്കുന്നു.

ദുരുപയോഗം

ദുരുപയോഗം

പെണ്‍വാണിഭത്തിനായി വര്‍ഷങ്ങള്‍ പഴക്കുമുള്ള ക്രിസ്തീയ ദേവാലയത്തിന്റെ പേര് ദുരുപയോഗം ചെയ്യുകയാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാവണം. ഇതോടൊപ്പം തന്നെ സ്ത്രീകളെ കാണാതുവുന്ന കേസും അന്വേഷിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

<strong>ആഭ്യന്തരവകുപ്പിന്റെ ചുമതല ജയരാജന് നല്‍കിയേക്കും; ഇപിയുടെ തിരിച്ചുവരവ് പൂര്‍വ്വാധികം ശക്തിയോടെ</strong>ആഭ്യന്തരവകുപ്പിന്റെ ചുമതല ജയരാജന് നല്‍കിയേക്കും; ഇപിയുടെ തിരിച്ചുവരവ് പൂര്‍വ്വാധികം ശക്തിയോടെ

English summary
‘Online sex racket using Church name’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X