Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓപ്പറേഷന്‍ സിന്ദൂര്‍; കേന്ദ്രസര്‍ക്കാരിന്റെ ആദ്യ പ്രതിനിധി സംഘം ഇന്ന് യുഇയിലേക്ക്

ന്യൂഡല്‍ഹി: തീവ്രവാദത്തിന് പ്രോല്‍സാഹനം നല്‍കുന്ന പാകിസ്ഥാനെ ലോകത്തിന് മുന്നില്‍ തുറന്നു കാട്ടാനും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആദ്യ പ്രതിനിധി സംഘം ഇന്ന് പുറപ്പെടും. ഏഴു സംഘങ്ങള്‍ രൂപീകരിച്ചതില്‍ ആദ്യ സംഘമാണ് ഇന്ന് യുഎഇയിലേക്കു യാത്ര തിരിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി 33 രാജ്യങ്ങളിലേക്കാണ് പ്രതിനിധി സംഘങ്ങള്‍ പോകുന്നത്.

പാകിസ്ഥാന്‍ പതിറ്റാണ്ടുകളായി ഭീകരവാദത്തിന് നല്‍കുന്ന പ്രോത്സാഹനവും അതിര്‍ത്തി കടന്നുള്ള ഭീകരതയെ നേരിടുന്നതില്‍ ഇന്ത്യ വഹിക്കുന്ന പങ്കും ചൂണ്ടിക്കാട്ടിയായിരിക്കും ഇന്ത്യന്‍ സംഘം വിദേശ നേതാക്കളെ കാണുക. ആദ്യ പ്രതിനിധി സംഘം യാത്ര തിരിക്കുന്നതിന് മുന്നോടിയായി ഇന്നലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ബ്രീഫിങ് നടന്നു. ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകള്‍ സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര വിശദീകരിച്ചു.

delegations

ഒന്നര മണിക്കൂറിലധികം നീണ്ടുനിന്ന ബ്രീഫിങ്ങില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച യുഎസ് അവകാശവാദങ്ങളിലും ചൈനയുടെ നിലപാടും ചര്‍ച്ചയായി. ശിവസേന നേതാവ് ശ്രീകാന്ത് ഷിന്‍ഡെ നയിക്കുന്ന പ്രതിനിധി സംഘമാണ് ഇന്ന് ന്യൂഡല്‍ഹിയില്‍ നിന്ന് യാത്ര തിരിക്കുന്നത്.

സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന വ്യക്തമായ സന്ദേശമാണ് ഞങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യയെ ആക്രമിച്ചാല്‍ ഞങ്ങള്‍ കൃത്യമായി തിരിച്ചടിക്കുമെന്ന നിലപാടും വ്യക്തമാക്കുമെന്ന് യാത്രയ്ക്കു മുന്നോടിയായി ഷിന്‍ഡെ പറഞ്ഞു.

രാജ്യത്തിന്റെ ഇന്ത്യ സാമ്പത്തിക വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ പാകിസ്ഥാന്‍ തീവ്രവാദം വികസിപ്പിക്കുന്നതില്‍ തിരക്കിലാണെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ലൈബീരിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സിയറ ലിയോണ്‍ എന്നിവിടങ്ങളിലേക്കാണ് ഷിന്‍ഡെ നയിക്കുന്ന ആദ്യ പ്രതിനിധി സംഘം പോകുന്നത്. സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങള്‍, മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+