ദില്ലിയില്‍ കെജ്രിവാളിന് 18 സീറ്റ് കിട്ടുമെന്ന്
ദില്ലി: ദില്ലി നിയമസഭാതെരഞ്ഞെടുപ്പിന് രണ്ട് മാസങ്ങള്‍ ശേഷിയ്‌ക്കേ അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടിയ്ക്ക് അഭിപ്രായവോട്ടുകളില്‍ നേരിയ മുന്‍തൂക്കം. ദില്ലി നിയമസഭയിലെ 70 സീറ്റുകളില്‍ 18 എണ്ണവും ആംആദ്മി പാര്‍ട്ടി നേടുമെന്നാണ് എബിപി ന്യൂസ് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ കണ്ടെത്തിയത്. ആഗസ്റ്റില്‍ നടത്തിയ സര്‍വ്വേയില്‍ വെറും എട്ട് സീറ്റുകള്‍ മാത്രം നേടാനേ എഎപിയ്ക്ക് കഴിയൂ എന്നായിരുന്നു സര്‍വ്വേ ഫലം. ശേഷിയ്ക്കുന്ന മാസങ്ങളില്‍ ദില്ലി രാഷ്ട്രായത്തില്‍ സംഭവിയ്ക്കുന്ന മാറ്റങ്ങള്‍ കെജ്രിവാളിനും കൂട്ടര്‍ക്കും ഗുണം ചെയ്താല്‍ കോണ്‍ഗ്രസിന് കിട്ടാവുന്ന ഏറ്റവും വലിയ തിരിച്ചടികളില്‍ ഒന്നായി അത് മാറും.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ഷീല ദീക്ഷിതിനെക്കാള്‍ മുന്‍തൂക്കം ലഭിച്ചത് അരവിന്ദ് കെജ്രിവാളിന് തന്നെയായിരുന്നു. 32 ശതമാനം ആളുകളുടെ കെജ്രിവാള്‍ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 27 ശതമാനം മാത്രമാണ് ഷീലാ ദീക്ഷിത്തിനെ പിന്തുണച്ചത്. 26 ശതമാനം വോട്ട് എഎപിനോടുമെന്നാണ് അവസാനം പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകള്‍ സൂചിപ്പിയ്ക്കുന്നത്. ആഗസ്റ്റില്‍ ഇത് വെറും 15 ശതമാനമായിരുന്നു.

അഴിമതി വിരുദ്ധപാര്‍ട്ടിയെന്ന് മുദ്രകുത്തി ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന ആംആദ്മി പാര്‍ട്ടിയ്ക്ക് ദില്ലിയിലെ മത്സരം ജീവന്‍മരണ പോരാട്ടം തന്നെയാണ്. ആഗസ്റ്റില്‍ നടത്തിയ സര്‍വ്വേയില്‍ ബിജെപിയ്ക്ക് 32 സീറ്റും 34 ശതമാനം വിജയവും എന്നായിരുന്നു സര്‍വ്വേഫലങ്ങള്‍. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ബിജെപിയ്ക്ക് കിട്ടാവുന്ന സീറ്റുകളുടെ എണ്ണം 28 ആണെന്നാണ് റിപ്പോര്‍ട്ട്. ആദ്യ സര്‍വ്വേയില്‍ 27 ശതമാനം സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചിരുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ പുറത്ത് വന്ന സര്‍വ്വേ ഫലത്തില്‍ 22 സീറ്റുകള്‍ ലഭിയ്ക്കുമെന്നാണ് സൂചിപ്പിയ്ക്കുന്നത്.












Click it and Unblock the Notifications