Get Updates
Get notified of breaking news, exclusive insights, and must-see stories!

വമ്പന്‍ പട വരും; തയ്യാറെടുപ്പ് യോഗം ചേരാന്‍ പ്രതിപക്ഷ നേതാക്കളുടെ തീരുമാനം

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായ നീക്കത്തിന് തയ്യാറെടുക്കുന്നു. കഴിഞ്ഞ ദിവസം നടന്ന നിതി ആയോഗ് യോഗത്തിലും ഇന്നത്തെ പാര്‍ലമെന്റ് ഉദ്ഘാടനത്തിലും പ്രതിപക്ഷ നിരയില്‍ കണ്ട ഐക്യം വരും ദിവസങ്ങളിലും തുടരുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷ ഐക്യം ശക്തമാക്കാന്‍ ജൂണ്‍ 12ന് പട്‌നയില്‍ യോഗം ചേരാന്‍ തീരുമാനിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുന്‍കൈയ്യെടുത്താണ് യോഗം വിളിച്ചിരിക്കുന്നത്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രതിപക്ഷ നേതൃയോഗം ചേരുന്നത്. 18ലധികം പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിക്കുമെന്ന് ചില നേതാക്കളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതൊരു മുന്നൊരുക്ക യോഗം മാത്രമാണെന്നും വിശാലമായ യോഗം പിന്നീട് നടക്കുമെന്നും പ്രതിപക്ഷ നിരയിലെ ഒരു നേതാവ് ചാനലിനോട് പറഞ്ഞു. ജൂണ്‍ 12ന് യോഗം ചേരാന്‍ പ്രതിപക്ഷ നേതാക്കള്‍ ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

rahul

ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യപ്പെടുന്നത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ ഉജ്വല വിജയം പ്രതിപക്ഷ നിരയില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഐക്യത്തോടെ നിന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താമെന്ന തോന്നല്‍ എല്ലാ നേതാക്കളിലുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഇന്ന് നടന്ന പുതിയ പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ്, എഎപി, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം ഉള്‍പ്പെടെ 20 പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനിന്നു. മതപരമായ ചടങ്ങ് പോലെ ഉദ്ഘാടനം നടത്തിയതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തുടങ്ങിയ നേതാക്കളെല്ലാം വിമര്‍ശിച്ചു. ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് നന്നായി എന്നാണ് പവാര്‍ പ്രതികരിച്ചത്.

പ്രതിപക്ഷ നിരയില്‍ ഐക്യം അനിവാര്യമാണ് എന്ന തീരുമാനത്തിലേക്ക് എല്ലാ നേതാക്കളും എത്തിയിട്ടുണ്ട്. മമത ബാനര്‍ജി കോണ്‍ഗ്രസുമായി കൈ കോര്‍ക്കാന്‍ തയ്യാറാണ് എന്ന് സൂചിപ്പിക്കുകയും ചെയ്തു. നിതീഷ് കുമാറാണ് ഐക്യനീക്കത്തിന് നേതൃത്വം നല്‍കുന്നത്. അദ്ദേഹം എല്ലാ പ്രതിപക്ഷ നേതാക്കളുമായും ചര്‍ച്ച നടത്തി. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെ കണ്ട ശേഷമാണ് യോഗത്തിന്റെ തിയ്യതി നിശ്ചയിച്ചത്.

മമത, കെജ്രിവാള്‍, അഖിലേഷ് യാദവ് എന്നിവരെ കോണ്‍ഗ്രസുമായി ചേര്‍ന്ന് പോകാന്‍ പ്രേരിപ്പിച്ചത് നിതീഷ് കുമാറാണ്. ഈ നീക്കത്തില്‍ അദ്ദേഹം വിജയിച്ചതോടെയാണ് കാര്യങ്ങള്‍ എളുപ്പമായത്. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണ് എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരും മാസങ്ങളില്‍ നടക്കും. ഇതിന്റെ ഫലം പ്രതിപക്ഷത്തിനും ബിജെപിക്കും വളരെ പ്രധാനമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+