ചൈനീസ് കടന്നുകയറ്റം ചർച്ച ചെയ്തില്ല; പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി
ന്യൂഡൽഹി: അതിർത്തി സംഘർഷത്തെ ചൊല്ലി പാർലമെന്റിൽ ബഹളം. ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള ചർച്ചയുടെ ആവശ്യം നിരസിച്ചതിനെ തുടർന്ന് പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
തങ്ങളുന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഇടത് അംഗങ്ങളാണ് സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.

ഇത് അഞ്ചാം ദിവസമാണ് ഇന്ത്യ - ചൈന അതിർത്തി സംഘർഷം പാർലമെന്റിൽ ശക്തമായ തർക്കത്തിന് കാരണമാകുന്നത്. പ്രതിപക്ഷത്ത് നിന്ന് വിഷയം ഉന്നയിച്ച് രാജ്യസഭയിൽ മനീഷ് തിവാരിയാണ് നോട്ടീസ് നൽകിയത്. എന്നാൽ ഇത് ചട്ടപ്രകാരമല്ലെന്ന് പറഞ്ഞാണ് രാജ്യസഭാധ്യക്ഷൻ നോട്ടീസ് തള്ളിയത്.
പ്രതിപക്ഷ നേതാവായ മല്ലികാർജ്ജുൻ ഖാർഗെ തന്നെ സ്പീക്കറുടെ നടപടിയിൽ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതേ വിഷയത്തിൽ സഭയെ അഭിസംബോധന ചെയ്ത കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു, "അവർ (ചൈന) ഞങ്ങളുടെ ഭൂമി കയ്യേറുകയാണ്. ഈ വിഷയം ചർച്ച ചെയ്തില്ലെങ്കിൽ പിന്നെ മറ്റെന്താണ് ചർച്ച ചെയ്യേണ്ടത്? ഈ വിഷയത്തിൽ സഭയിൽ ചർച്ചയ്ക്ക് ഞങ്ങൾ തയ്യാറാണ്.
എന്നാൽ മല്ലികാർജ്ജുൻ ഖാർഗെ അദ്ദേഹം ഇരിക്കുന്ന പദവിയുടെ അന്തസ് കളയരുതെന്നായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞത്. കോൺഗ്രസ് കാലത്തെ അതിർത്തി സംഘർഷങ്ങളുന്നയിച്ചാണ് ഇദ്ദേഹം പ്രതിപക്ഷത്തിന്റെ വാദങ്ങളെ എതിർത്തത്. 2012 ൽ കേന്ദ്ര സഹമന്ത്രി ഇ അഹമ്മദ് ചൈനയുടെ കടന്ന് കയറ്റത്തെ കുറിച്ച് നടത്തിയ പ്രസ്താവന പീയുഷ് ഗോയൽ വായിച്ചു. കോൺഗ്രസിന്റെ കാലത്ത് ചൈനയുടെ കടന്നുകയറ്റം ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇതിന്റെ പേരിലായിരുന്നു പിന്നീട് തതർക്കം.
തങ്ങളുന്നയിച്ച വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കാതായതോടെ പ്രതിഷേധം പ്രകടമാക്കി പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയി. സഭ തടസപ്പെടുത്തുന്നതിനെ രാജ്യസഭാ അധ്യക്ഷൻ വിമർശിച്ചു. ക്രിയാത്മകമായ ചർച്ചകൾ നടക്കേണ്ട സമയമാണ് നഷ്ടമാകുന്നതെന്ന് അദ്ദേഹം പ്രതിപക്ഷത്തോട് പറഞ്ഞു. സമാജ്‌വാദി പാർട്ടി അംഗങ്ങൾ വിഷയം ചർച്ചയ്ക്ക് എടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സഭയിൽ നിന്ന് ഇറങ്ങിപ്പോയില്ല. ലോക്സഭയിലും അതിർത്തി സംഘർഷ വിഷയത്തിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്റെ അവതരണം സ്പീക്കർ നിരാകരിച്ചു.
സൈനിക ആധുനികവൽക്കരണത്തിൽ നിന്നും ഇന്ത്യയുടെ എതിരാളികളുടെ ആക്രമണാത്മക നടപടികളിൽ നിന്നുമുള്ള "ഗൂഢാലോചന" മൂലം ഉണ്ടാകുന്ന എല്ലാ സൈനിക അപകടങ്ങൾക്കും ഇന്ത്യൻ സൈന്യം സജ്ജമാണെന്ന് ശനിയാഴ്ച നേരത്തെ പ്രതിരോധ മന്ത്രാലയം അതിന്റെ വർഷാവസാന അവലോകനത്തിൽ പറഞ്ഞിരുന്നു..
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications