സിപിഎം പതനം പൂര്‍ണം: 1500 പേര്‍ ബിജെപിയില്‍ ചേര്‍ന്നു, കണക്കുകള്‍ പുറത്തുവിട്ട് ബിപ്ലബ്
അഗര്‍ത്തല: ഇടതുപക്ഷ ചേരിയില്‍ പ്രധാന ശക്തിയായ സിപിഎം അടുത്ത കാലം വരെ മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണത്തിലുണ്ടായിരുന്നു. പശ്ചിമ ബംഗാള്‍, ത്രിപുര, കേരളം. മമതയുടെ തേരോട്ടത്തില്‍ കടപുഴകിയ സിപിഎം എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത വിധം ഇല്ലാതായിരിക്കുന്നുവെന്നാണ് ബംഗാളില്‍ നിന്നുള്ള വാര്‍ത്ത. ത്രിപുരയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ സിപിഎം പുറത്താക്കപ്പെട്ടു.
പകരം ഭരണം പിടിച്ചത് ബിജെപി. സിപിഎമ്മിന്റെ 25 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് അധികാരത്തിലെത്തിയ ബിജെപിയിലേക്ക് സിപിഎമ്മിന്റെ പഴയ പ്രവര്‍ത്തകര്‍ ഒഴുകുന്നുവെന്നാണ് വിവരങ്ങള്‍. ത്രിപുര മുഖ്യമന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ ബിപ്ലബ് കുമാര്‍ ദേബ് ഇതുസംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്തുവിട്ടു...

സിപിഎമ്മിന്റെ ശക്തി കേന്ദ്രം
സിപിഎമ്മിന്റെ ശക്തി കേന്ദ്രമായിരുന്നു ത്രിപുര. മണിക് സര്‍ക്കാര്‍ എന്ന ലാളിത്യത്തിന്റെ പ്രതീകം മുഖ്യമന്ത്രി പദം ഏറ്റെടുത്തതോടെ സിപിഎമ്മിനെ അല്ലാതെ മറ്റൊരു പാര്‍ട്ടിയെയും ത്രിപുരക്കാര്‍ തിരഞ്ഞെടുത്തിട്ടില്ല. എന്നാല്‍ 2017ല്‍ എല്ലാം മാറിമറിഞ്ഞു.

ബിജെപി തരംഗം
ബിജെപിയുടെ തരംഗമായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. ബിജെപി മികച്ച വിജയം നേടിയതോടെ സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്കായിരുന്നു. പലയിടത്തും സിപിഎം ഓഫീസുകള്‍ തുറക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമായി എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

500 പേര്‍ ബിജെപിയില്‍ ചേര്‍ന്നു
എന്നാല്‍ ഇടതുപാര്‍ട്ടികളിലെ 1500 പേര്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് പറഞ്ഞു. ഇതില്‍ ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉള്‍പ്പെടും. മറ്റു പാര്‍ട്ടികളില്‍ നിന്ന് വന്നവര്‍ക്ക് സ്വീകരണം നല്‍കുന്നതിന് ഞായറാഴ്ച രണ്ടു പരിപാടികള്‍ ബിജെപി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഫോട്ടോ മുഖ്യമന്ത്രി പുറത്തുവിട്ടു.

മുഖ്യമന്ത്രി പറയുന്നു
സിപാഹിജാല ജില്ലയിലെ സോനാമുറയില്‍ നടന്ന പരിപാടിയില്‍ 1350 പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതില്‍ 90 ശതമാനവും സിപിഎം പ്രവര്‍ത്തകരാണ്. അഗര്‍ത്തലയ്ക്കടുത്ത കമലസാഗറില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ 230 സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

550 കുടുംബങ്ങള്‍
സോനാമുറയില്‍ 550 കുടുംബങ്ങളില്‍ നിന്നുള്ള 1350 പേരാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് മുഖ്യമന്ത്രി പറയുന്നു. രണ്ടു സ്വീകരണ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. അതിന് ശേഷമാണ് ട്വിറ്ററില്‍ മുഖ്യമന്ത്രി കണക്കുകള്‍ പുറത്തുവിട്ടത്.

അടിത്തറ ശക്തിപ്പെടുന്നു
കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി സര്‍ക്കാരുകള്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ബോധ്യപ്പെട്ടാണ് ഇത്രയും കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് ബിപ്ലബ് കുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് ബിജെപിയുടെ അടിത്തറ ശക്തിപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകസഭാ തിരഞ്ഞെടുപ്പില്‍
ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടുമെന്ന സൂചനയാണിത്. ത്രിപുരയില്‍ മാത്രമല്ല, രാജ്യത്തുടനീളം നരേന്ദ്ര മോദിക്ക് പിന്തുണ വര്‍ധിച്ചിട്ടുണ്ട്. കൂടുതല്‍ സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നും ത്രിപുര മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications