ആര്‍എസ്എസുകാരനായ ഗവര്‍ണര്‍ക്കു താത്പര്യം സ്ത്രീകളോട്!രാജ്ഭവന്‍ 'ലേഡീസ് ക്ലബ്'
രാജ്ഭവന്റെ അന്തസിന് വിരുദ്ധമായിട്ടാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം. രാജ് ഭവനെ ഗവര്‍ണര്‍ ലേഡീസ് ക്ലബാക്കുകയാണെന്നും ആരോപിക്കുന്നു.
ഷില്ലോങ്: മേഘാലയ ഗവര്‍ണര്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഉദ്യോഗസ്ഥര്‍ രംഗത്ത്. ഗവര്‍ണര്‍ വി ഷണ്‍മുഖാനന്ദത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് 80 ഓളം ജീവനക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഓഫീസര്‍മാര്‍ മുതല്‍ പ്യൂണ്‍ വരെയുളള ഉദ്യോഗസ്ഥരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഗവര്‍ണറെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിയുടെ ഓഫീസിനും പരാതി നല്‍കിയിരിക്കുകയാണ് രാജ് ഭവനിലെ ജീവനക്കാര്‍. അഞ്ച് പേജ് വരുന്ന പരാതിയാണ് ജീവനക്കാര്‍ നല്‍കിയിരിക്കുന്നത്.
രാജ്ഭവന്റെ അന്തസിന് വിരുദ്ധമായിട്ടാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം. രാജ് ഭവനെ ഗവര്‍ണര്‍ ലേഡീസ് ക്ലബാക്കുകയാണെന്നും ആരോപിക്കുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലാതെ സ്ത്രീകള്‍ രാജ്ഭവനില്‍ ഗവര്‍ണറെ കാണാനെത്തുകയാണെന്നും പരാതിയില്‍ ആരോപിക്കുന്നു.

തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രമുഖ ആര്‍എസ്എസ് നേതാവാണ് ഷണ്‍മുഖാനന്ദന്‍. 2015 മെയ് 20നാണ് അദ്ദേഹം ഗവര്‍ണറായത്. ഇതിനു പിന്നാലെ അരുണാചല്‍ പ്രദേശിന്റെ അധിക ചുമതലയും നല്‍കുകയായിരുന്നു. 2015 സെപ്തംബര്‍ മുതല്‍ 2016 ഓഗസ്റ്റ് വരെ ഇദ്ദേഹത്തിന് മണിപ്പൂരിന്റെ അധിക ചുമതലയും ഉണ്ടായിരുന്നു.
ഷണ്‍മുഖാനന്ദം ഗവര്‍ണറായി എത്തിയതിനു പിന്നാലെ രാജ്ഭവന്‍ സ്ത്രീകളുടെ കേന്ദ്രമായി മാറിയെന്ന് ജീവനക്കാര്‍ പറയുന്നു. അതേസമയം ഗവര്‍ണര്‍ക്കെതിരായ ആരോപണങ്ങള്‍ അടസ്ഥാന രഹിതമാണെന്ന് ഗവര്‍ണറുടെ സെക്രട്ടറി പറഞ്ഞു.
ഡിസംബറില്‍ രാജ്ഭവനിലെ പിആര്‍ഒ പോസ്റ്റിലേക്ക് ഇന്റവ്യൂവിനെത്തിയ പെണ്‍കുട്ടിയെ ഗവര്‍ണര്‍ ആലിംഗനം ചെയ്തതായും ചുംബിച്ചതായും നേരത്തെ ദി ഹൈലാന്‍ഡ് പോസ്റ്റ് എന്ന പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് ഗവര്‍ണര്‍ നിഷേധിച്ചിരുന്നു. രാജ്ഭവനിലെ സ്ത്രീ ജീവനക്കാരെ മക്കളെപ്പോലെയും ചെറുമക്കളെപ്പോലെയുമാണ് കാണുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു.
ജീവനക്കാരുടെ പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ ഗവര്‍ണര്‍ നിഷേധിച്ചതായി ദ ഷില്ലോങ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications