കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ തടവുകാരില്‍ നാലില്‍ ഒന്ന് മുസ്ലീങ്ങള്‍?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സമൂഹത്തെ ഞെട്ടിക്കുന്ന ഒരു കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. രാജ്യത്തെ മൊത്തം തടവുകാരില്‍ കാല്‍ ഭാഗവും മുസ്ലീം മതവിശ്വാസികളാണത്രെ. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ട കണക്കാണിത്. കരുതല്‍ തടങ്കല്‍ നിയമപ്രകാരം തടവില്‍ വച്ചിട്ടുള്ള തടവുകാരുടെ കണക്കാണിത്.

2012 ല്‍ തടവില്‍ കഴിയുന്നവരുടെ കണക്കാണ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടിലുള്ളത്. രാജ്യത്തെ ജനസംഖ്യയുടെ 13.4 ശതമാനം ആണ് മുസ്ലീം പ്രാതിനിധ്യം. എന്നാല്‍ രാജ്യത്തെ തടവുകാരില്‍ 28.02 ശതമാനവും മുസ്ലീങ്ങളാണത്രെ.

Muslims In India

ശതമാനക്കണക്ക് നോക്കുമ്പോള്‍ മുസ്ലീം സമുദായക്കാരെ പോലെ തന്നെയാണ് ക്രിസ്ത്യന്‍ സമുദായക്കാരുടേയും സ്ഥിതി. ജനസംഖ്യയുടെ 2.3 ശതമാനം മാത്രമാണ് ക്രിസ്ത്യാനികള്‍ ഉള്ളത്. എന്നാല്‍ തടവില്‍ കഴിയുന്നവരുടെ 6 ശതമാനവും ക്രിസ്ത്യാനികളാണ്.

2011 ലെ കണക്ക് പ്രകാരം 26. 5 ശതമാനം മുസ്ലീം തടവുകാരാണ് ഉണ്ടായിരുന്നത്. ഒറ്റ വര്‍ഷം കൊണ്ട് മുസ്ലീം തടവുകാരുടെ എണ്ണത്തില്‍ 1.7 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്.

2012 ല്‍ 1922 പേരേയാണ് കരുതല്‍ തടങ്കലില്‍ ഇട്ടത്. ഇതില്‍ 542 പേരും മുസ്ലീങ്ങളായിരുന്നു. 2001ലെ സെന്‍സസ് പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 13.4 ശതമാനം മാത്രമാണ് മുസ്ലീങ്ങള്‍. ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ കരുതല്‍ തടങ്കലിലായവരുടെ എണ്ണം വളരെ കൂടുതലാണ്.

2012 ല്‍ വിചാരണ തടവുകാരുടെ എണ്ണത്തിലും മുസ്ലീങ്ങള്‍ കൂടുതലാണ്. 2,54,857 വിചാരണ തടവുകാരില്‍ 53,638 പേരും മുസ്ലീങ്ങളാണ്. 21 ശതമാനം. 2011 ല്‍ ഇത് വെറും 17.8 ശതമാനമായിരുന്നു. ഡ്യെ്‌ലി ഭാസ്‌കര്‍ ആണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ രണ്ട് ദശകങ്ങളായി തീവ്രവാദത്തിന്റെ പേരില്‍ ഏറ്റവും അധികം വേട്ടയാടപ്പെടുന്ന സമൂഹമാണ് ഇന്ത്യയിലെ മുസ്ലീങ്ങളുടേത്.

English summary
Over a quarter of total Muslims in India are behind bars.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X