നിതീഷ് കുമാർ സർക്കാരിന് പിന്തുണയുമായി ഒവൈസി;'മുസ്ലീങ്ങൾക്ക് തുല്യ നീതി ഉറപ്പാക്കണം'
ഡൽഹി: ബിഹാറിൽ എൻഡിഎ സർക്കാരിന് പിന്തുണ പ്രഖ്യാപിക്കാൻ തയ്യാറാണെന്ന് എ ഐ എം ഐ എം മേധാവി അസദുദ്ദീൻ ഒവൈസി. മുസ്ലീം ഭൂരിപക്ഷ മേഖലയായ സീമാഞ്ചലിലെ ജനങ്ങങ്ങളോട് മുഖ്യമന്ത്രി നിതീഷ് കുമാർ തുല്യ നീതി പുലർത്തണമെന്നും വർഗീയതയെ അദ്ദേഹം പുറത്ത് നിർത്തണമെന്നും ഒവൈസി പറഞ്ഞു. സീമാഞ്ചൽ സന്ദർശനത്തിനിടെയാണ് ഒവൈസിയുടെ പ്രതികരണം. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എ ഐ എം ഐ എം അഞ്ച് സീറ്റുകളിൽ വിജയിച്ചത് ഈ മേഖലയിൽ നിന്നാണ്.
പട്നയിൽ പുതിയതായി രൂപീകരിച്ച സർക്കാരിന് എല്ലാ ആശംസകളും നേരുന്നതായി ഒവൈസി പറഞ്ഞു. പുതിയ സർക്കാർ പട്നയിലും രാജ്ഗിറിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ അവഗണിക്കപ്പെട്ട മേഖലയ്ക്ക് പ്രാധാന്യം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും ഒവൈസി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മദേശമായ നളന്ദ ജില്ലയിലെ പ്രസിദ്ധമായ ബുദ്ധതീർത്ഥാടന കേന്ദ്രമാണ് രാജ്ഗിർ.സീമാഞ്ചലിൽ ദളിതരും ആദിവാസികളും ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി തങ്ങളുടെ പാർട്ടി പ്രവർത്തിക്കുന്നുണ്ടെന്നും ഒവൈസി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാനുള്ള എഐഎംഐഎമ്മിന്റെ അഭ്യർത്ഥന നിരസിച്ച ആർജെഡിക്കെതിരേയും ഒവൈസി രൂക്ഷവിമർശനം ഉയർത്തി.ബിജെപിയെ തടയുമെന്ന പേരിൽ മുസ്ലീം വോട്ടുകൾ തേടുന്നവർക്ക് ആ പാർട്ടിയെ തടയാൻ കഴിയില്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. അതിനാൽ, എംവൈ (മുസ്ലീം യാദവ്) വിഭാഗത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്ക് തിരിച്ചടിയുണ്ടായി, ഒവൈസി പറഞ്ഞു.
അമൂർ (അക്തറുൽ ഈമാൻ), ബഹാദൂർഗഞ്ച് (മുഹമ്മദ് ഷാനവാസ് ആലം), ബൈസി (സർവർ ആലം), ജോക്കിഹാട്ട്, കോച്ചാധാമൻ (അഡ്വക്കേറ്റ് ഷംസ് ആഗാസ്) എന്നീ മണ്ഡലങ്ങളിലാണ് എ ഐ എം ഐ എം വിജയിച്ചത്. വിജയികളിൽ ഏറ്റവും വലിയ ഭൂരിപക്ഷം അക്തറുൽ ഈമാൻ ആണ് രേഖപ്പെടുത്തിയത്, 38,000-ത്തിലധികം വോട്ടുകൾക്കായിരുന്നു വിജയം. അതേസമയം സംസ്ഥാനത്തുടനീളം ഏകദേശം 25-29 സീറ്റുകളിൽ മത്സരിച്ചെങ്കിലും, എ ഐ എം ഐ എമ്മിന് ഏകദേശം 1.9-2% വോട്ട് വിഹിതം മാത്രമാണ് ലഭിച്ചത്.മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പാർട്ടി പക്ഷെ മറ്റ് പല മണ്ഡലങ്ങളിലും പ്രതിപക്ഷത്തിന്റെ വോട്ടുകൾ ഭിന്നിക്കുന്നതിന് കാരണമായി.
ഇത്തവണ വലിയ വിജയമാണ് ബിഹാറിൽ എൻഡിഎ നേടിയത്. 243 സീറ്റുകളിൽ 202 എണ്ണവും സഖ്യം സ്വന്തമാക്കി. ബി ജെ പി 89 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി. നിതീഷ് കുമാറിന്റെ ജെ ഡി യു 85 സീറ്റുകളിലാണ് വിജയിച്ചത്. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി (റാം വിലാസ്) 19 സീറ്റുകളും രാഷ്ട്രീയ ലോക് മോർച്ച 5 സീറ്റുകളും ഹിന്ദുസ്ഥാനി അവാം മോർച്ച 3 സീറ്റുകളും നേടി.
ദയനീയ പരാജയമാണ് മഹാസഖ്യം ഏറ്റുവാങ്ങിയത്. ആകെ 35 സീറ്റുകൾ മാത്രമാണ് അവർക്ക് നേടാനായത്. രാഷ്ട്രീയ ജനതാദൾ (ആർജെഡി) 25 സീറ്റുകളും കോൺഗ്രസ് 6 സീറ്റുകളും ലെഫ്റ്റ് ഫ്രണ്ട് (സിപിഐ, സിപിഎം, സിപിഐ(എംഎൽ) എന്നിവ ചേർന്ന്) 3 സീറ്റുകളും നേടി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications