കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ഒരേ ഒരു മാര്‍ഗം; പരിഹാരവുമായി ചിദംബരം

  • By News Desk
Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്കഡൗണ്‍ മെയ് 17 ന് അവസാനിക്കാനിരിക്കെ നിര്‍ത്തി വെച്ച ട്രെയിന്‍ സര്‍വ്വീസുകളും വിമാന സര്‍വ്വീസുകളും പുനഃസ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. മെയ് 12 മുതല്‍ ട്രെയിന്‍ സര്‍വ്വീസുകളും മെയ് 17 മുതല്‍ ഘട്ടം ഘട്ടമായി വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാനുമാണ് ആലോചന.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കൂപ്പുകുത്തിയ സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ വാണിജ്യവ്യവസായ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഇത്തരം സേവന മേഖയുടെ പ്രവര്‍ത്തനം പുനരാരംഭിക്കേണ്ടതും അനിവാര്യമാണ്. ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാരിന് കൂടിതല്‍ നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്നു പി ചിദംബരം.

ഖത്തറിന്‍റെ അതൃപ്തിക്ക് കാരണം പ്രവാസികളില്‍ നിന്ന് പണം വാങ്ങിയത്: വിമാനം റദ്ദാക്കിയതില്‍ വിശദീകരണംഖത്തറിന്‍റെ അതൃപ്തിക്ക് കാരണം പ്രവാസികളില്‍ നിന്ന് പണം വാങ്ങിയത്: വിമാനം റദ്ദാക്കിയതില്‍ വിശദീകരണം

സാമ്പത്തിക മേഖല

സാമ്പത്തിക മേഖല

കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിച്ചതിന് പിന്നാലെ രാജ്യത്തെ ആരോഗ്യമേഖലക്കൊപ്പം സാമ്പത്തിക മേഖലയും വലിയ പ്രതിസന്ധിയിലാണ്. സമ്പൂര്‍ണ്മ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാണിജ്യമേഖലയും ഉല്‍പ്പാദന കേന്ദ്രങ്ങളും ഗതാഗതവുമെല്ലാം സംതഭിച്ചിരിക്കുകയാണ്. ഈ പ്രതിസന്ധിയില്‍ നിന്നും ഇന്ത്യയെ കരകയറ്റാന്‍ സാവധാനം നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

 സര്‍വ്വീസുകള്‍ ആരംഭിക്കണം

സര്‍വ്വീസുകള്‍ ആരംഭിക്കണം

രാജ്യത്തെ സാമ്പത്തികവും വാണിജ്യപരവുമായ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി പുനരാരംഭിക്കാന്‍ കഴിയുന്ന ഒരേ ഒരു മാര്‍ഗം റോഡ്- വിമാന ഗതാഗതം ുനസ്ഥാപിക്കുകയെന്നതാണെന്ന പി ചിദംബരം കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. തെരഞ്ഞെടുത്ത അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ചിദംബരം പറഞ്ഞു.

ഏക മാര്‍ഗം

ഏക മാര്‍ഗം

'അന്തര്‍ സംസ്ഥാന പാസഞ്ചര്‍ ട്രെയിനുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. സമാനമായി റോഡ് ഗതാഗതവും വ്യോമ ഗതാഗതവും പുനസ്ഥാപിക്കേണ്ടതുണ്ട്. സാമ്പത്തിക വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പുനനാരംഭിക്കുന്നതിനുള്ള ഏക മാര്‍ഗം യാത്രകള്‍ക്കും ചരക്ക് നീക്കത്തിനുമായി റോഡ്-റെയില്‍-വിമാന സര്‍വ്വീകള്‍ പുനസ്ഥാപിക്കുന്നകാണ്.' പി ചിദംബരം പറഞ്ഞു.

പാക്കേജുകള്‍

പാക്കേജുകള്‍

ഇതോടൊപ്പം തന്നെ പാവപ്പെട്ടവരെ സഹായിക്കുന്നതിനായി മികച്ച ദുരിതാശ്വാസ പാക്കേജും വ്യവസായ രംഗത്തെ സഹിയിക്കുന്നതിനായി സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

റെയില്‍വേ

റെയില്‍വേ

മെയ് 12 മുതല്‍ 15 ഇടങ്ങളിലേക്ക സര്‍വ്വീസ് നടത്താനാണ് റെയില്‍വേയുടെ തീരുമാനം. ദില്ലിയില്‍ നിന്നും അഗര്‍ത്തല
ഹൗറാ, പാട്‌നാ, ബിലാസ്പൂര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്ദരാബാദ്, ബെംഗളുരു, ചെന്നൈ തിരുവനന്തപുരം, മഡ്ഗാവോ, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മുതാവി എന്നിവിടേക്കാണ് സര്‍വ്വീസ് നടത്തുക.

വിമാന സര്‍വ്വീസുകള്‍

വിമാന സര്‍വ്വീസുകള്‍


ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചതിന് പിന്നാലെയാണ് വിമാന സര്‍വ്വീസുകള്‍ സംബന്ധിച്ചുള്ള തിരുമാനവും പുറത്തുവന്നിരിക്കുന്നത്. വാണിജ്യ വിമാന സര്‍വീസുകളുടെ അന്തിമ തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും തിങ്കളാഴ്ച വിമാനത്താവളങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

 കൊറോണ

കൊറോണ

രാജ്യത്ത് ഇതുവരേയും റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 4213 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 97 പേര്‍ മരണപ്പെടുകയും ചെയ്തു.ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 67152 ആയി. 2206 പേരാണ് രാജ്യത്ത് മരണപ്പെത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

English summary
P Chidambaram Asked Government to allow operation of road and Air Transport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X