Get Updates
Get notified of breaking news, exclusive insights, and must-see stories!

സർവകക്ഷി യോ​ഗത്തിൽ സർക്കാർ വീഴ്ച സമ്മതിച്ചു, അമിത് ഷായുടെയും രാജ്നാഥ് സിം​ഗിന്റെയും പക്വമായ സമീപനം; പവാർ

പൂനെ: ഏപ്രിൽ 22 ലെ പ​ഹൽ​ഗാം ആക്രമണം ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗും പക്വമായ സമീപനമാണ് സ്വീകരിച്ചതെന്ന് എൻ സി പി അധ്യക്ഷൻ ശരദ് പവാർ. പഹൽ​ഗാം ആക്രമണം ചർച്ച ചെയ്യാൻ ഏപ്രിൽ 24 ന് നടന്ന സർവകക്ഷി യോ​ഗത്തിൽ അമിത് ഷായും രാജ്നാഥ് സിം​ഗും പങ്കെടുത്തിരുന്നു. വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരും സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് പങ്കെടുത്തിരുന്നു. പഹൽ​ഗാം ആക്രമണത്തെക്കുറിച്ച് കേന്ദ്രസർക്കാർ അടുത്തിടെ എല്ലാ പാർട്ടികളുടെയും നേതാക്കളുടെയും യോ​ഗം വിളിച്ചിരുന്നു. ലോക് സഭയിൽ എൻ സി പി ( എസ് പി ) നേതാവെന്ന നിലയിൽ സുപ്രിയ സുലെ പങ്കെടുത്തിരുന്നു, പവാർ പറഞ്ഞു.

" ഒരു കാര്യം എനിക്ക് സംതൃപ്തി നൽകി രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായാവും ആഭ്യന്തരമന്ത്രിയായാലും ചുക്കാൻ പിടിക്കുന്ന നേതാക്കൾ വളരെ പക്വമായ സമീപനമാണ് സ്വീകരിച്ചത്. തങ്ങളുടെ ( സർക്കാരിന്റെ ) ഭാ​ഗത്ത് എവിടെയോ പോരായ്മ ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ചു " പവാർ പറഞ്ഞു. ചില ചോദ്യങ്ങൾ ( ആക്രമണവുമായി ബന്ധപ്പെട്ട് ..) അഭിസംബോഝന ചെയ്യേണ്ടതുണ്ടെന്ന് ഉറപ്പിച്ച് പറയുമ്പോൾ‌ " അത് ഒരു പോരായ്മയായി അവർ‌ അം​ഗീകരിച്ചിട്ടുണ്ടെങ്കിൽ അത് ചർച്ച ചെയ്യാനുള്ള സമയമല്ല, " എന്ന് പവാർ പറഞ്ഞു. ആക്രമണത്തിന് ഇരയായവരുടെ ജീവിതത്തിൽ വിശ്വാസത്തിന്റെ അന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാം എന്നതിനാണ് ഇപ്പോൾ എല്ലാവരുടെയിം മുന്നിലുള്ള മുൻ​ഗണന.

sharad

ആക്രമണത്തെ തുടർന്ന് കശ്മീരിലെ തന്റെ പല സുഹ‍ൃത്തുക്കളെയും വിളിച്ച് ഈ സാഹചര്യത്തിൽ അവർ ഒറ്റയ്ക്കല്ലെന്ന് ഉറപ്പ് നൽകിയതായി അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം തന്നെ ആയിരക്കണക്കിന് കശ്മീരികൾ അത് ഹിന്ദുവോ മുസ്ലിമോ ആകട്ടെ അവരിൽ ഭൂരിഭാ​ഗവും മുസ്ലീങ്ങളാണെങ്കിലും ആക്രമമത്തെയും ഭീകരതെയും അപലപിച്ച് താഴ്വരയിലുട നീളം തെരുവിലിറങ്ങി, പവാർ പറഞ്ഞു.

ഞങ്ങളെല്ലാവരും ഒറ്റക്കെട്ടാണെന്ന് അവർ ഉറച്ച് പ്രഖ്യാപിച്ചു പവാർ കൂട്ടിച്ചേർത്തു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി താൻ ചർച്ച നടത്തിയിട്ടുണ്ടെന്നും സുലെ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ടെന്നും എൻ സി പി അധ്യക്ഷൻ പറഞ്ഞു. എന്ത് വില കൊടുത്തും ഈ നാടിന്റെ ഐക്യവും ബന്ധവും തകർക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു, പവാർ അറിയിച്ചു.

അതേ സമയം പാകിസ്ഥാന്റെ ഉറച്ച ഭീകരവിരുദ്ധ നടപടികളെ ചൈന നിരന്തരം പിന്തുണയ്ക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ പറഞ്ഞു. പാകിസ്ഥാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദാറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ചൈനയുടെ നിലപാട് വ്യക്തമാക്കിയത്. പഹൽ​ഗാം ഭീകരാക്രമണത്തിൽ നിഷ്പക്ഷമായ അന്വേഷണത്തിന് പാക്കിസ്ഥാനം പിന്തുണയുണ്ടാകുമെന്ന് ചൈന അറിയിച്ചതായും ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെയും പാകിസ്ഥാനിലെയും സ്ഥിതി​ഗതികൾ ചൈന നിരീക്ഷിച്ച് വരികയാണെന്നും വാങ് യി പാകിസ്ഥാനെ അറിയിച്ചു.

ഭീകരാക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പാകിസ്ഥാൻ വാങ്നോട് വിശദീകരിച്ചു. ഭീകരതയെ ചെറുക്കുക എന്നത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് വാങ് യി പറഞ്ഞു. ഇരു പക്ഷവും സംയമനം പാലിച്ച് പരസ്പരം നീങ്ങണമെന്നും സംഘർഷങ്ങൾ ലഘൂകരിക്കാൻ പ്രവർത്തിക്കണമെന്നും വാങ് യി ഫോൺ സംഭാഷത്തിൽ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+