കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് തീരത്ത് ആയുധങ്ങളുമായി പാക് ബോട്ട് പിടിയില്‍; 300 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു

Google Oneindia Malayalam News

ദില്ലി: ഗുജറാത്ത് തീരത്ത് ആയുധങ്ങളും മയക്കുമരുന്നുമായി പാകിസ്താന്‍ ബോട്ട് പിടിയില്‍. ബോട്ടില്‍ നിന്ന് പിടിച്ചെടുത്തത് 40 കിലോഗ്രാം മയക്കുമരുന്ന്. ഏകദേശം 300 കോടി രൂപയുടെ മൂല്യമുള്ളതാണ് ഈ മയക്കുമരുന്ന്. ഇന്ത്യന്‍ തീരദേശത്തേക്ക് അതിക്രമിച്ച് കയറുകയായിരുന്നു ഈ ബോട്ട്. അതേസമയം പത്ത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ കോസ്റ്റുഗാര്‍ഡാണ് മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തത്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ നിന്ന് ലഭിച്ച ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോസ്റ്റുഗാര്‍ഡ് ബോട്ട് കസ്റ്റഡയിലെടുത്തത്. അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ കോസ്റ്റുഗാര്‍ഡ് തങ്ങളുടെ സേനയെ നേരത്തെ വിന്യസിച്ചിരുന്നു.

1

തിങ്കളാഴ്ച്ച രാവിലെ അന്താരാഷ്ട്ര അതിര്‍ത്തി വഴി ഒരു പാകിസ്താന്‍ ബോട്ട് ഇന്ത്യന്‍ തീരത്തേക്ക് കടക്കാന്‍ നോക്കുന്നത് കോസ്റ്റുഗാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അല്‍ സുഹൈല്‍ എന്ന ബോട്ടായിരുന്നു ഇത്. സംശയാസ്പദമായ രീതിയിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്.

ചാള്‍സ് രാജാവ് 2023ല്‍ അധികാരം കൈമാറുമെന്ന് ജ്യോതിഷി; മേഗനും ചാള്‍സിനും സംഭവിക്കുക ഇക്കാര്യങ്ങള്‍ചാള്‍സ് രാജാവ് 2023ല്‍ അധികാരം കൈമാറുമെന്ന് ജ്യോതിഷി; മേഗനും ചാള്‍സിനും സംഭവിക്കുക ഇക്കാര്യങ്ങള്‍

പാകിസ്താനില്‍ നിന്നുള്ള ഈ ബോട്ടിലുള്ളവരെ കോസ്റ്റുഗാര്‍ഡ് തുടര്‍ന്ന് ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ ഇവര്‍ ചോദ്യത്തിന് ഒഴുക്കന്‍ മട്ടിലുള്ള ഉത്തരമാണ് നല്‍കിയത്. മുന്നറിയിപ്പായി ആകാശത്തേക്ക് വെടിയുതിര്‍ത്തിട്ടും ഇവര്‍ ബോട്ട് നിര്‍ത്തിയില്ല. പിന്നീട് കോസ്റ്റ്ഗാര്‍ഡിന്റെ അരിഞ്ജയ് എന്ന കപ്പാണ് ഇതിനെ തടഞ്ഞത്.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

ബോട്ടില്‍ കയറി നോക്കിയ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടത്. ബോട്ടിലുള്ളവര്‍ സംശയാസ്പദമായ രീതിയിലായിരുന്നു പെരുമാറിയത്. ഇതോടെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, തോക്കുകളും, വെടിയുണ്ടകളും അടക്കം കണ്ടെത്തി. നാല്‍പ്പത് കിലോയോളം വരുന്ന മയക്കുമരുന്നും ഇതോടൊപ്പം ലഭിച്ചു.

നല്ല പെടയ്ക്കണ മീനല്ലേ അത്; കാണാന്‍ സാധിക്കുന്നില്ല, ഒളിച്ചിരിക്കുകയാണ്, 13 സെക്കന്‍ഡില്‍ കണ്ടെത്തണംനല്ല പെടയ്ക്കണ മീനല്ലേ അത്; കാണാന്‍ സാധിക്കുന്നില്ല, ഒളിച്ചിരിക്കുകയാണ്, 13 സെക്കന്‍ഡില്‍ കണ്ടെത്തണം

ബോട്ട് പിടിച്ചെടുത്ത ഉദ്യോഗസ്ഥര്‍ ഇതിലുള്ളവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനായി ഓഖയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അതേസമയം ഗുജറാത്തില്‍ കഴിഞ്ഞ 18 മാസത്തിനിടെ എടിഎസ്സും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് നടത്തുന്ന ഏഴാമത്തെ സംയുക്ത ഓപ്പറേഷനാണിത്.

അതേസമയം ഈ കാലയളവിനിടെ നിരവധി തവണ മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു. 1930 കോടിയോളം രൂപ മൂല്യം വരുന്ന 346 കിലോയോളം വരുന്ന ഹെറോയിനാണ് പിടിച്ചെടുത്തത്. പാകിസ്താനില്‍ നിന്നുള്ള 44 പേരും, ഇറാനില്‍ നിന്നുള്ള ഏഴ് പേരും ഇത്തരത്തില്‍ അറസ്റ്റിലായിരുന്നു.

English summary
pak boat carrying arms and drugs worth rs 300 cr seized and 10 people arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X