ഗുജറാത്ത് തീരത്ത് പാക് വെടിവെയ്പ്പെന്ന് റിപ്പോര്‍ട്ട്: ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് പാക് സൈന്യത്തിന്റെ വെടിവെപ്പെന്ന് റിപ്പോര്‍ട്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പാകിസ്ഥാന്‍ നാവികസേന പ്രകോപനമില്ലാത്തെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിവെച്ചുവെന്നാണ് ഗുജാറത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്രമത്തില്‍ ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച ഏതാനും ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. അതേസമയം കേന്ദ്ര സര്‍ക്കാറിന്റെയോ വിദേശകാര്യമന്ത്രാലയത്തില്‍ നിന്നോ ഇതുവരെ ഇക്കാര്യത്തില്‍ സ്ഥിതീകരണം വന്നിട്ടില്ല.
ഗുജറാത്തിലെ ദ്വാരകയ്ക്ക് അടുത്ത് സ്ഥിതിചെയ്യുന്ന ഓഖയില്‍ നിന്നും പുറപ്പെട്ട ബോട്ടിന് നേരെയാണ് പാകിസ്താന്‍ നാവികസേന വെടിവെയ്പ്പ് നടത്തിയിരിക്കുന്നത്. ആകെ ഏഴുപേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാളാണ് പാക് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്. ബാക്കിയുള്ള ആറുപേരെ പാക് സൈന്യം തടഞ്ഞ് വെച്ചിരിക്കുകയാണ്. ബോട്ടും സേന പിടിച്ചെടുത്തു. ജല്‍പാരി എന്ന ബോട്ടിന് നേരെയാണ് അക്രണം നടന്നത് എന്നാണ് സൂചന.

എന്തുകൊണ്ട് വെടിവെയ്പ്പ് നടന്നു എന്നതുള്‍പ്പടേയുള്ള കാര്യങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സുരക്ഷ ഏജന്‍സികള്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ സ്ഥിരീകരണം ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തേയും പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2015 ല്‍ പാക് സൈന്യം നടത്തിയ വെടിവെപ്പിലും ഒരു ഇന്ത്യന്‍ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടിരുന്നു.
ഇത് മലയാളികളുടെ സ്വന്തം സംവൃത സുനില്‍: വൈറലായി പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications