നോട്ട് നിരോധനം അവിടെ നില്‍ക്കട്ടെ... പാകിസ്താന്റെ കൈയ്യില്‍ എന്തുണ്ട്? 140 അണ്വായുധങ്ങള്‍
അമേരിക്കയിലെ ആണവ ശാസ്ത്രജ്ഞരുടെ ബുള്ളറ്റിനിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്
വാഷിങ്ടണ്‍/ദില്ലി: ഇന്ത്യ ഇപ്പോള്‍ നോട്ട് നിരോധത്തിന്റെ തിരക്കിലാണ്. നിരോധനം വന്ന് പത്ത് ദിവസം കഴിഞ്ഞെങ്കിലും ഇപ്പോഴും പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല.
ഈ സമയം പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ എവിടേയും ചര്‍ച്ചയാകുന്നതുപോലും ഇല്ല. എന്നാല്‍ അമേരിക്ക ഇപ്പോള്‍ പുറത്ത് വിടുന്ന വിവരം ഇന്ത്യെ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്നതാണ്.
പാകിസ്താന്റെ കൈവശം 130 മുതല്‍ 140 വരെ അണ്വായുധങ്ങള്‍ ഉണ്ടെന്നാണ് അമേരിക്ക പറയുന്നത്. അത് ഇന്ത്യയെ സംബന്ധിച്ച് തീരെ ശുഭസൂചകം അല്ല.

ആണ ശാസ്ത്രജ്ഞര്‍
അമേരിക്കയിലെ ആണവ ശാസ്ത്രജ്ഞരുടെ ബുള്ളറ്റിന്‍ ആണ് നിര്‍ണായകമായ വിവരം പുറത്ത് വിട്ടിരിക്കുന്നത്. പാകിസ്താന്‍ അവരുടെ അണ്വായുധ ശേഖരം വികസിപ്പിക്കുന്നു എന്നാണ് വിവരം.

140 അണ്വായുധങ്ങള്‍
പാകിസ്താന്റെ കൈവശം 130 മുതല്‍ 140 വരെ അണ്വായുധങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. യുദ്ധവിമാനങ്ങളെ അണ്വായുധം വഹിക്കാന്‍ ശേഷിയുള്ളവയാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.

ഉപഗ്രഹ ചിത്രങ്ങള്‍
ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് അമേരിക്കന്‍ ആണവ ശാസ്ത്രജ്ഞര്‍ ഇതെല്ലാം കണ്ടെത്തിയിട്ടുള്ളത്. ഹാന്‍സ് കെ ക്രിസ്‌റ്റെന്‍സണ്‍, റോബര്‍ട്ട് നോറിസ് എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറായിക്കിയിരിക്കുന്നത്.

ഭൂമിക്കടിയില്‍
പാകിസ്താന്റെ സൈനിക താവളങ്ങള്‍, വ്യോമസേന താവളങ്ങള്‍ എന്നിവയാണ് പരിശോധിച്ചത്. മൊബൈല്‍ ലോഞ്ചറുകളും ഭൂഗര്‍ഭ സംവിധാനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം തന്നെ അണ്വായുധങ്ങളോട് ബന്ധപ്പെട്ടവയാണെന്നാണ് കണ്ടെത്തല്‍.

ഇരട്ടിയോളം
അമേരിക്കന്‍ പ്രതിരോധ ഏജന്‍സിയുടെ 1999 ല്‍ തയ്യാറാക്കിയ കണക്ക് പ്രകാരം 2020 ആകുമ്പോള്‍ പാകിസ്താന്റെ കാവശം 60 മുതല്‍ 80 വരെ അണ്വായുധങ്ങള്‍ ആണ് ഉണ്ടാകേണ്ടത്. എന്നാല്‍ 2016 ല്‍ തന്നെ അവര്‍ സ140 ഓണം അണ്വായുധങ്ങള്‍ നിര്‍മിച്ചുകഴിഞ്ഞു.

പാകിസ്താന്‍ മുന്‍നിരയില്‍?
ഇപ്പോഴത്തെ കണക്ക് പ്രകാരം അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ അണ്വായുധങ്ങളുള്ള രാജ്യങ്ങളില്‍ പാകിസ്താന്‍ മൂന്നാം സ്ഥാനത്തെത്തും. അപ്പോള്‍ അവരുടെ കൈവശം 350 ല്‍ പരം അണ്വായുധങ്ങള്‍ ഉണ്ടാകും എന്നാണ് കണക്കാക്കുന്നത്.

ഭീഷണി
പാകിസ്താന്‍ ഇത്തരത്തില്‍ അണ്വായുധങ്ങള്‍ നിര്‍മിക്കുന്നത് മറ്റാരേയും ലക്ഷ്യം വച്ചിട്ടല്ലെന്ന് ഉറപ്പാണ്. അത് ഇന്ത്യയെ ലക്ഷ്യം വച്ച് തന്നെയാണ്. ഇന്ത്യക്ക് ഭീഷണിയാണ് അവരുടെ ഇപ്പോഴത്തെ നീക്കങ്ങള്‍.

ഇന്ത്യയ്ക്കും
അണ്വായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യയും മോശമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യയുടെ കൈവശം എത്ര അണ്വായുധങ്ങള്‍ ഉണ്ട് എന്നതിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.

കരാര്‍ ലംഘനം
1989 ല്‍ ആണ് അമേരിക്ക 40 എഫ് 16 യുദ്ധ വിമാനങ്ങള്‍ പാകിസ്താന് വില്‍ക്കുന്നത്. ഈ വിമാനങ്ങള്‍ ആണവ വാഹന ശേഷിയുള്ളതാക്കി മാറ്റരുതെന്ന് കരാറില്‍ വ്യക്തമായി പറയുന്നുണ്ട്. അങ്ങനെ ചെയ്യണമെങ്കില്‍ അമേരിക്കയുടെ അനുമതി വേണം എന്നാണ് കരാര്‍












Click it and Unblock the Notifications