കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ യുദ്ധ സന്നാഹമോ? ഓഹരി വിപണി തകര്‍ന്നടിഞ്ഞു... പലതും സംഭവിക്കുന്നു

  • By Desk
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുമോ എന്നാണ് ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. ഭയക്കാന്‍ കാരണമുണ്ട്... രണ്ട് രാജ്യങ്ങളും ആണവ ശക്തികളാണ്. ഒരാള്‍ അണ്വായുധം ഉപയോഗിച്ചാല്‍ അടുത്ത ആളും ഉപയോഗിക്കുമെന്ന ഭയമാണ് ലോകത്തിന്. ഇക്കാര്യത്തില്‍ ഇന്ത്യയേക്കാള്‍ ഭയം പാകിസ്താനെയാണ്.

Read Also: എല്ലാം 'പുളുവടിച്ചതായിരുന്നു'... പാകിസ്താനില്‍ കയറി ഇന്ത്യ ഒരു ചുക്കും ചെയ്തിട്ടില്ല

പാകിസ്താനില്‍ യുദ്ധസന്നാഹങ്ങളാണ് ഇപ്പോള്‍ നടക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താനിലെ ഓഹരി വിപണി തകര്‍ന്നടിഞ്ഞിരിക്കുകയാണ് രണ്ട് ദിവസം കൊണ്ട്.

പാക് അധീന കശ്മീരില്‍ ഉള്‍പ്പെടെ വ്യോമപാത അടച്ചതും ഹൈവേകള്‍ പൂട്ടിയതും യുദ്ധഭീതി തന്നെയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ പാകിസ്താന്‍ ആദ്യം ഇന്ത്യയെ ആക്രമിക്കാന്‍ എന്തായാലും ധൈര്യപ്പെടില്ലെന്ന് ഉറപ്പുണ്ട്.

വ്യോമപാത അടച്ചു

വ്യോമപാത അടച്ചു

പാക് അധീന കശ്മീരിന് മുകളിലൂടെയുളള വ്യോമപാത പാകിസ്താന്‍ ഇപ്പോള്‍ അടച്ചിരിക്കുകയാണ്. ഗില്‍ഗിത്ത്, ബാള്‍ട്ടിസ്താന്‍, ഛിത്രാന്‍ എന്നിവിടങ്ങളിലേക്കുള്ള വ്യോമപാതകളും അടച്ചു. എം1, എം2 ഹൈവേകളും പാകിസ്താന്‍ അടച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കടുത്ത നിരീക്ഷണം

കടുത്ത നിരീക്ഷണം

പാക് അധീന കശ്മീരിലെ ആകാശം പാകിസ്താന്‍ അതി സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് എന്തെങ്കിലും പ്രകോപനം ഉണ്ടാകുന്നുണ്ടോ എന്നാണ് നിരീക്ഷിക്കുന്നത്. അതിനിടെ ഹെലി കോപ്റ്ററുകള്‍ ഹൈവേകളില്‍ ഇറക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

യുദ്ധ സന്നാഹം

യുദ്ധ സന്നാഹം

പാകിസ്താന്‍ ഒരു യുദ്ധ സന്നാഹത്തിലാണെന്ന തോന്നല്‍ പൊതുവേ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ അത് ഓഹരി വിപണിയെ കാര്യമായി ബാധിച്ചു.

വിപണി തകര്‍ന്നു

വിപണി തകര്‍ന്നു

പാക് ഓഹരി വിപണിയില്‍ കനത്ത നഷ്ടമാണ് രേഖപ്പെടുത്തിയത്. കറാച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് 569 പോയിന്റ് ഇടിഞ്ഞ് 39,771 ല്‍ ആണ് വ്യാപാരം അവസാനിപ്പിച്ചത്.

എന്താണ് കാരണം?

എന്താണ് കാരണം?

വന്‍ നിക്ഷേപകരുടെ പിന്‍മാറ്റമല്ല വിപണിയുടെ തകര്‍ച്ചയ്ക്ക് കാരണം എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍ ചെറിയ നിക്ഷേപകര്‍ 'പെന്നി സ്റ്റോക്ക്‌സ്' വലിയ തോതില്‍ പിന്‍വലിച്ചതാണ് പ്രശ്‌നമായത് എന്നാണ് വിലയിരുത്തുന്നത്.

കുറ്റം ഇന്ത്യക്ക്

കുറ്റം ഇന്ത്യക്ക്

പാകിസ്താനില്‍ ഓഹരി വിപണി ഇടിഞ്ഞപ്പോള്‍ അതിന്റെ കുറ്റവും ഇന്ത്യക്ക് തന്നെയാണ്. കറാച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ മുന്‍ ചെയര്‍മാനാണ് ഇത്തരം ഒരു ആരോപണം ഉന്നയിച്ചത്.

പാക് വ്യോമ സേന

പാക് വ്യോമ സേന

പാക് വ്യോമ സേന നടത്തുന്ന തയ്യാറെടുപ്പുകളാണ് വലിയതോതില്‍ ആശങ്ക പരത്തുന്നത്. എന്നാല്‍ ഇത് തങ്ങളുടെ പതിവ് പരിശീലനങ്ങള്‍ മാത്രമാണെന്നാണ് അവര്‍ ഔദ്യോഗികമായി വാദിക്കുന്നത്. പക്ഷേ വ്യോമപാത അടച്ചത് സംബന്ധിച്ച് കൃത്യമായ വിശദീകരണങ്ങള്‍ ഇല്ല

യുദ്ധം തുടങ്ങി വയ്ക്കാന്‍

യുദ്ധം തുടങ്ങി വയ്ക്കാന്‍

ഇന്ത്യയ്‌ക്കെതിരെ യുദ്ധം തുടങ്ങി വയ്ക്കാന്‍ പാകിസ്താന് ധൈര്യം ഉണ്ടാകുമോ? ഒരിക്കലും ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ പാകിസ്താന്‍ തുടക്കമിട്ടാല്‍ ഇന്ത്യ ആഞ്ഞടിക്കുമെന്ന് അവര്‍ക്ക് ഉറപ്പാണ്.

അണ്വായുധപ്പേടി

അണ്വായുധപ്പേടി

ഇന്ത്യയും പാകിസ്താനും ആണവ ശക്തികളാണ്. രണ്ട് പേരുടെ കൈവശവും അണ്വായുധങ്ങള്‍ ഉണ്ട്. ഒരു യുദ്ധം ഉണ്ടായാല്‍ ആരെങ്കിലും അണ്വായുധം ഉപയോഗിക്കുമോ എന്ന ഭയവും ലോക രാജ്യങ്ങള്‍ക്കുണ്ട്.

English summary
The spiraling tension between Indian and Pakistan took a toll on the later's stock market on Wednesday with the Karachi Stock Exchange . Local market analysts believe that drills by Pakistan Air Force - suggestive of preparations against any aggression by India in the aftermath of the Uri attack last week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X