പണം ആര്‍ക്കും കൊടുക്കരുത്; ട്രഷറര്‍ ഞാന്‍ തന്നെ, ബാങ്കുകള്‍ക്ക് പനീര്‍ശെല്‍വത്തിന്റെ കത്ത്
ശശികലയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത് അസാധാരണ സാഹചര്യത്തിലാണെന്നും പിനീര്‍ശെല്‍വം പറയുന്നു.
ചെന്നൈ: ബാങ്കുകള്‍ക്ക് പനീര്‍ശെല്‍വത്തിന്റെ കത്ത്. എഐഎഡിഎംകെയുടെ ട്രഷറര്‍ താന്‍ തന്നെയാണെന്നും പാര്‍ട്ടി ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ വേറെ ആരെയും അനുവദിക്കരുതെന്നും പനീര്‍ ശെല്‍വം.
പാര്‍ട്ടി ബൈലോയിലെ 20-ാം വകുപ്പ് അഞ്ചാം ഉപവകുപ്പ് പ്രകാരം പുരുട്ചി തലൈവി അമ്മ എന്നെയാണ് ട്രഷററായി നിയമിച്ചത്. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ അക്കൗണ്ട് എന്റെ രേഖാമൂലമുള്ള അറിയിപ്പില്ലാതെ മറ്റാരെയും കൈകാര്യം ചെയ്യാന്‍ അനുവദിക്കരുതെന്നാണ് അദ്ദേഹം ബാങ്കുകള്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. കരൂര്‍ വൈശ്യാ ബാങ്കിന്റെയും ബാങ്ക് ഓഫ് ഇന്ത്യയുടെയും മാനേജര്‍മാര്‍ക്കാണ് കത്തയച്ചിരിക്കുന്നത്.

പാര്‍ട്ടി ബൈലോ അനുസരിച്ച് പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതുവരെ നിലവിലെ എക്‌സിക്യൂട്ടിവ് അംഗങ്ങള്‍, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി. ട്രഷറര്‍ എന്നിവര്‍ തുടരണമെന്നാണ് നിയമം അനുശാസിക്കുന്നതെന്നും പനീര്‍ ശെല്‍വം പറയുന്നു. പുരുട്ചി തലൈവി ജയലളിതയുടെ മരണ ശേഷം പാര്‍ട്ടിയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്. പാര്‍ട്ടി ഭരണഘടനയിലെ 20-ാം വകുപ്പ് രണ്ടാം ഉപവകുപ്പ് പ്രകാരം പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ശശികലയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത് അസാധാരണ സാഹചര്യത്തിലാണെന്നും പിനീര്‍ശെല്‍വം പറയുന്നു. ജയലളിതയുടെ ശവകുടീരത്തില്‍ പോയി വിതുമ്പിയശേഷം വികെ ശശികലയ്‌ക്കെതിരെ പൊട്ടിത്തെറിച്ച രാത്രിയില്‍ പനീര്‍ശെല്‍വത്തെ ട്രഷറര്‍ സ്ഥാനത്തുനിന്ന് പാര്‍ട്ടി നീക്കം ചെയ്തിരുന്നു.












Click it and Unblock the Notifications