പനീര്‍ശെല്‍വവും ദീപ ജയകുമാറും മറീനാ ബീച്ചില്‍; പുതിയ കൂട്ടുകെട്ടുണ്ടാകുന്നു

  • By: Desk
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിന് തുടക്കമിട്ട് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറും മറീന ബീച്ചിലെ ജയാ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ചൊവ്വാഴ്ച രാത്രി വൈകിയാണ് ഇരുവരും മറീനാ ബീച്ചിലെത്തിയത്.

Deepa OPS

ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചശേഷമായിരുന്നു മറീനാ ബീച്ചിലെത്തിയത്. അണ്ണാ ഡിഎംകെയുടെ നല്ല ഭാവിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ജയാ സ്മാരകം സന്ദര്‍ശിച്ച ഇവര്‍ വ്യക്തമാക്കി. തന്റെ രാഷ്ട്രീയ പ്രവേശനമാണിതെന്നും പനീര്‍ശെല്‍വത്തിന് എല്ലാവിധ പിന്തുണയുണ്ടെന്നും ദീപ ജയകുമാര്‍ അറിയിച്ചു.

Deepa OPS

പനീര്‍സെല്‍വത്തെ അനുകൂലിക്കുന്ന നേതാക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. വളരെ നിര്‍ണായക തീരുമാനമെടുത്തശേഷമാണ് ഇവര്‍ ജയയുടെ സ്മാരകത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഏതാനും ദിവസം മുന്‍പ്, ഇതുപോലൊരു സന്ദര്‍ശന വേളയിലാണ് രാഷ്ട്രീയ അനിശ്ചിതത്വത്തിന് തുടക്കമിട്ട് ശശികലയെ തള്ളിപ്പറഞ്ഞ് പനീര്‍സെല്‍വം പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തുടക്കമിട്ടത്.

പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നായിരുന്നു നേരത്തെ ദീപാ ജയകുമാര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ശശികല ജയിലിലാകുമെന്നുറപ്പായതോടെ എഐഎഡിഎംകെയുടെ കേന്ദ്രസ്ഥാനത്തെത്താമെന്നാണ് ദീപയുടെ കണക്കുകൂട്ടല്‍. പനീര്‍ശെല്‍വം മുഖ്യമന്ത്രിയാകുമെങ്കില്‍ അത് തന്റെ രാഷ്ട്രീയ പ്രവേശത്തിന് ഗുണം ചെയ്യുമെന്നും ദീപ കരുതുന്നു.

English summary
Panneerselvam Returns to Jayalalithaa's Grave, Her Niece Deepa Jayakumar
Please Wait while comments are loading...