കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയുടെ ആശുപത്രി സന്ദർശനം !!!സുരക്ഷാ സേന ഡോക്ടർമാരെ ഐസിയുവിലേക്കു കടത്തി വിട്ടില്ല!!!

സുരക്ഷാസേന അപകടനിലയിലായിരുന്ന കുഞ്ഞുങ്ങളെ പരിചരിക്കാൻ ഡോക്ടർമാരെ ഐസിയുവിലേക്കു കടത്തി വിട്ടിരുന്നില്ല.

  • By Ankitha
Google Oneindia Malayalam News

ശോരഖ്പൂർ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി ജനങ്ങൾ. യോഗിയുടെ സന്ദർശനത്തിന്റെ ഭാഗമായി സുരക്ഷയൊരുക്കുന്ന തിരക്കിൽ ഐസിയുവിൽ ഉണ്ടായിരുന്ന കുഞ്ഞുങ്ങളെ ഡോക്ടർമാർക്ക് പരിശോധിക്കുവാൻ സാധിച്ചിരുന്നില്ലയെന്നാണ് ആരോപണം.

ബ്ലൂവെയില്‍ കുഞ്ഞുങ്ങളുടെ ജീവനെടുക്കും !!! നിരോധിക്കണമെന്ന് കേന്ദ്രത്തോട് മനേക ഗാന്ധി!!ബ്ലൂവെയില്‍ കുഞ്ഞുങ്ങളുടെ ജീവനെടുക്കും !!! നിരോധിക്കണമെന്ന് കേന്ദ്രത്തോട് മനേക ഗാന്ധി!!

yogi

സുരക്ഷാസേന അപകടനിലയിലായിരുന്ന കുഞ്ഞുങ്ങളെ പരിചരിക്കാൻ ഡോക്ടർമാരെ ഐസിയുവിലേക്കു കടത്തി വിട്ടിരുന്നില്ല. ദുരന്തത്തിനിരയായ കുഞ്ഞിന്റെ പിതാവ് മനോരമ ന്യൂസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. അതെസമയം , ശോരഖ്പൂർ ദുരത്തെ ലഘൂകരിച്ചു കാണുകയാണ് ആശുപത്രി അധികൃതർ. ഓരോ കാലത്തും ഇങ്ങനെ മരണം ഉണ്ടാകാറുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതേ കാലയളവില്‍ ശിശുമരണനിരക്ക് ഉയര്‍ന്നിരുന്നുവെന്ന് പുതുതായ ചുമതലയേറ്റ ബിആർഡി മെഡിക്കല്‍ കോളേജ് പ്രിൻസിപ്പൽ ഡോ.പികെ സിങ് പറഞ്ഞു. എന്നാൽ ഓക്സിജന്റെ അപാകതയെ കുറിച്ചു അദ്ദേഹം പ്രതികരിച്ചിട്ടില്ല.

മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

യുപിയിലെ ബിആര്‍ഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികൾ മരിച്ചതിനെ തുടർന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കാൻ യുപി ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. കൂടാതെ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി

പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി

യുപി മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുക്കണമെന്നു ആവശ്യപ്പെട്ടു നൽകിയ പൊതു താൽപര്യ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് ഹർജിക്കാരനായ ഹൈക്കോടതി ബെഞ്ച് അഭിഭാഷകന് സുപ്രീം കോടതി നല്‍കിയ നിര്‍ദേശം.

കുട്ടികളുടെ മരണം

കുട്ടികളുടെ മരണം

ഓക്സിജന്റെ അഭാവം മൂലം ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ നിരവധി കുരുന്നുകളുടെ ജീവൻ പൊലിഞ്ഞിരുന്നു. ബില്‍ അടയ്ക്കാത്തതിനാലാണ് ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. അതേസമയം കുഞ്ഞുങ്ങൾ മരിക്കാൻ കാരണം മറ്റ് ആരോഗ്യപ്രശ്നങ്ങളാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

ജുഡീഷ്യല്‍ അന്വേഷണം

ജുഡീഷ്യല്‍ അന്വേഷണം

കുഞ്ഞുങ്ങൾ മരിച്ച സംഭവം വിവാദമായതോടെ ചീഫ് സെക്രട്ടറി ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിടുകയും മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

വിമർശിച്ച് ശിവസേന

വിമർശിച്ച് ശിവസേന

ഉത്തർപ്രദേശ് സർക്കാരിന്റെ ഭരണപ്പിഴവാണ് കുഞ്ഞുങ്ങളുടെ മരണത്തിലൂടെ വ്യക്തമാകുന്നതെന്ന് ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന ആരോപിച്ചു.. ഇത്രയും കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ടത് സർക്കാർ ഉദാരവൽക്കരിക്കുകയാണ് . എല്ലാ ആഗസ്റ്റ് മാസവും ഇത്തരത്തിൽ കുഞ്ഞുങ്ങൾ മരിക്കാറുണ്ടെന്ന് യുപി മന്ത്രി ആരോപിച്ചിരുന്നു. എന്തുകൊണ്ടാണ് ആഗസ്റ്റിൽ പാവപ്പെട്ട കുഞ്ഞങ്ങൾ മാത്രം മരിക്കുന്നതെന്ന് ശിവസേന ചോദിക്കുന്നു.

ആഞ്ഞടിച്ച് പ്രതിപക്ഷം

ആഞ്ഞടിച്ച് പ്രതിപക്ഷം

യുപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷപാർട്ടികൾ രംഗത്തെത്തിയിരുന്നു.ക്രിമിനൽ കുറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ജനങ്ങളോട് യോഗി മറുപടി പറയണമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കൂടാതെ യോഗി രാജിവെയ്ക്കണമെന്നും മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

English summary
uttar pradesh people criticises yogi adityanath hospital visit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X