Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാലിയന്‍വാലാബാഗ് മെമ്മോറിയല്‍ ട്രസ്റ്റിയായി കോണ്‍ഗ്രസ് മേധാവിയെ നീക്കാൻ: ബില്‍ പാസാക്കി

ദില്ലി: ജാലിയന്‍ വാല ബാഗ് ദേശീയ സ്മാരകത്തിന്റെ ട്രസ്റ്റിയായ കോണ്‍ഗ്രസ് പ്രസിഡന്റിനെ നീക്കം ചെയ്യാനുള്ള ബില്‍ പാര്‍ലമെന്റ് ചൊവ്വാഴ്ച പാസാക്കി. ശബ്ദ വോട്ടെടുപ്പിലൂടെയാണ് ജാലിയന്‍ വാലാബാഗ് നാഷണല്‍ മെമ്മോറിയല്‍ (ഭേദഗതി) ബില്‍ രാജ്യസഭ പാസ്സാക്കിയത്. ഇതോടെ ജാലിയന്‍ വാലാബാഗ് നാഷണല്‍ മെമ്മോറിയല്‍ നടത്തുന്ന ട്രസ്റ്റിലെ സ്ഥിരം അംഗമായി കോണ്‍ഗ്രസ് മേധാവിയെന്ന വ്യവസ്ഥ ഇല്ലാതായി. ആഗസ്റ്റ് 2ന് ലോക്‌സഭ പാസ്സാക്കിയ ബില്ലാണ് ഇന്നലെ ലോക്‌സഭയും അംഗീകരിച്ചത്. ഇതുവഴി ലോകസഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിന് ട്രസ്റ്റില്‍ അംഗമാകാം.

ട്രസ്റ്റിന് ഇതുവരെയുണ്ടായിരുന്ന രാഷ്ട്രീയ നിറം ഈ ബില്‍ അവസാനിപ്പിക്കുമെന്ന് സഭയിലെ ചര്‍ച്ചയ്ക്ക് മറുപടിയായി സാംസ്‌കാരിക, ടൂറിസം സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ പറഞ്ഞു. ബില്ലിലെ മറ്റ് വ്യവസ്ഥകള്‍ക്ക് യാതൊരു പ്രശ്നവുമില്ല. എന്നാല്‍ പാര്‍ട്ടി പ്രസിഡന്റിനെ ട്രസ്റ്റിയായി വെക്കണമെന്ന നീക്കം ചെറുക്കപ്പെടേണ്ടതാണ്. സ്മാരകത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി എത്ര ചെക്കുകള്‍ നല്‍കി എന്ന് ചോദിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രം തിരുത്തിയെഴുതാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണവും അദ്ദേഹം തള്ളി.

parliament-15-15

ചരിത്രം മാറ്റാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും ഇത്തരം ആരോപണങ്ങളിലൂടെ ആളുകളെ വഴിതെറ്റിക്കുകയാണെന്നും പട്ടേല്‍ പറഞ്ഞു. 1951 ല്‍ ജവഹര്‍ലാല്‍ നെഹ്റു, സൈഫുദ്ദീന്‍ കിച്ച്‌ലെവ്, മൗലാന ആസാദ് എന്നിവരാണ് ട്രസ്റ്റ് രൂപവത്കരിച്ചത്. നെഹ്റു കോണ്‍ഗ്രസ് പ്രസിഡന്റായിട്ടാണ് പങ്കെടുത്തത്, പ്രധാനമന്ത്രിയായിട്ടല്ല. നെഹ്റുവിന് ശേഷം കിച്ച്‌ലെവ്, ആസാദ് എന്നിവര്‍ മരിച്ചു. എന്നാല്‍ അവരുടെ സീറ്റുകള്‍ നികത്തിയില്ല. 1970 ല്‍ ഇന്ദിരാഗാന്ധി ഒരിക്കല്‍ യോഗത്തില്‍ പങ്കെടുത്തു. ആ സമയം അവര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ജഗ്ജീവന്‍ റാമിന് പങ്കെടുക്കാന്‍ അവസരം ലഭിച്ചില്ലെന്നും പട്ടേല്‍ പറഞ്ഞു.

എങ്ങനെയാണ് ഇന്ദിരാഗാന്ധി ട്രസ്റ്റിലെ അംഗമായത്? ആരാണ് ട്രസ്റ്റിന്റെ നിയമങ്ങളും ചട്ടങ്ങളും ഉപയോഗിച്ച് കളിച്ചത്? ട്രസ്റ്റിന് രജിസ്റ്ററും രേഖകളും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 100 വര്‍ഷത്തിനുശേഷം ഈ സ്ഥാപനം അതിന്റെ അവകാശം നേടാന്‍ പോകുകയാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത ആളുകള്‍ക്ക് ട്രസ്റ്റില്‍ സ്ഥാനങ്ങള്‍ ലഭിക്കണം. പഞ്ചാബ് മുഖ്യമന്ത്രി ട്രസ്റ്റിലുണ്ടാകുമെന്നും അദ്ദേഹം മുഖേന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രാതിനിധ്യം ലഭിക്കും. മുന്‍ ഗവര്‍ണര്‍ ആര്‍ എല്‍ ഭാട്ടിയ, അമൃത്സര്‍ എംപി , അമൃത്സറിലെ രണ്ട് എംഎല്‍എമാര്‍, നഗര മേയര്‍, പഞ്ചാബ് സാംസ്‌കാരിക മന്ത്രി, ഇംപ്രൂവ്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അമൃത്സര്‍ എന്നിവരാണ് ട്രസ്റ്റിന്റെ മാനേജ്മെന്റ് കമ്മിറ്റി. അതേസമയം, ജാലിയന്‍ വാലബാഗിലെ മ്യൂസിയം ശരിയായി പരിപാലിച്ചിട്ടില്ലെന്ന് ടിഡിപിയിലെ കെ രവീന്ദ്ര കുമാര്‍ പറഞ്ഞു. രക്തസാക്ഷികളുടെ പ്രതിമകളായ ഉദ്ദംസിംഗ്, ഭഗത് സിംഗ് എന്നിവ സ്ഥാപിക്കണമെന്നും അവരുടെ കുടുംബാംഗങ്ങളെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+