എംപിമാരുടെ സസ്‌പെന്‍ഷനെതിരെ പ്രതിപക്ഷത്തിന്റെ ധര്‍ണ, പാര്‍ലമെന്റില്‍ ഇന്നും ശക്തമായ പ്രതിഷേധം
ദില്ലി: പാര്‍ലമെന്റില്‍ ഇന്ന് ഏറ്റവുമധികം ചര്‍ച്ചയായത് പ്രതിപക്ഷത്തിന്റെ ധര്‍ണ. രാജ്യസഭ എംപിമാരുടെ സസ്‌പെന്‍ഷനെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചിരുന്നു. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ക്കൊപ്പം ബാക്കിയുള്ളവരും ഇന്ന് ധര്‍ണയിരുന്നു. നിയമവിരുദ്ധമായിട്ടാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. അതേസമയം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അതിരൂക്ഷമായിട്ടാണ് കേന്ദ്രത്തെയും ബിജെപിയെയും സോണിയാ ഗാന്ധി വിമര്‍ശിച്ചത്. വിവിധ ജനകീയ വിഷയങ്ങള്‍ സോണിയാ ഗാന്ധി ഉയര്‍ത്തി കാണിക്കുകയും ചെയ്തു. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം നടത്തുമെന്ന സൂചനയാണ് സോണിയ നല്‍കിയത്.

വിലക്കയറ്റം, കര്‍ഷകരുടെ ആവശ്യങ്ങള്‍, അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍, എന്നിവയിലായിരുന്നു സോണിയ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. കാര്‍ഷിക പ്രശ്‌നങ്ങളെ കുറിച്ചും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ കുറിച്ചും ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്ന് സോണിയ വ്യക്തമാക്കി. കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ഇന്നും പ്രതിഷേധം തുടര്‍ന്നത് എംപിമാരുടെ സസ്‌പെന്‍ഷനെ തുടര്‍ന്നായിരുന്നു. ഹൈക്കോടതി-സുപ്രീം കോടതി ജഡ്ജിമാരുടെ ശമ്പള ഭേദഗതി ബില്ലും ഇന്ന് ലോക്‌സഭയില്‍ പാസാക്കി. അതേസമയം രാജ്‌നാഥ് സിംഗ് നാളെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ട ഹെലികോപ്ടര്‍ അപകടത്തെ കുറിച്ച് വിശദീകരിക്കും.
ബിപിന്‍ റാവത്ത് അടക്കം പതിമൂന്ന് പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും ഹെലികോപ്ടറില്‍ ഉണ്ടായിരുന്നു. തമിഴ്‌നാട്ടിലെ കൂനൂരില്‍ വെച്ചായിരുന്നു അപകടം. വ്യോമസേന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം റാവത്തിന്റെ മൃതദേഹം നാളം ദില്ലിയില്‍ എത്തിക്കും. അപകട കാരണം എന്താണെന്ന് വ്യോമസേന അന്വേഷിക്കും. കാര്‍ഷിക നിയമം ഒടുവില്‍ സര്‍ക്കാര്‍ പിന്‍വലിച്ചെന്നും, എന്നാല്‍ അത് ജനാധിപത്യപരമായ രീതിയില്‍ ആയിരുന്നില്ലെന്നും സോണിയ പറഞ്ഞു. ബില്‍ ചര്‍ച്ചയില്ലാതെ പാസാക്കിയത് പോലെയാണ് ഇപ്പോള്‍ ചര്‍ച്ചയില്ലാതെ പിന്‍വലിച്ചതും.
മോദി സര്‍ക്കാരിന് വിലക്കയറ്റത്തെ കുറിച്ചുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ല. വളരെ ഗൗരവമില്ലാതെയാണ് അവര്‍ ഇക്കാര്യത്തെ സമീപിക്കുന്നത്. ഇന്ധന വിലയും പാചകവാതക വിലകുറച്ചതും ഒട്ടും മതിയായ കാര്യമല്ല. അത് വളരെ കുറഞ്ഞുപോയി. സര്‍ക്കാരിന്റെ ഇതിന്റെ ബാധ്യത സംസ്ഥാന സര്‍ക്കാരുകളുടെ തലയില്‍ കെട്ടിവെച്ചിരിക്കുകയാണെന്നും സോണിയ കുറ്റപ്പെടുത്തി. നാഗാലാന്‍ഡിലെ വെടിവെപ്പില്‍ സര്‍ക്കാര്‍ അനുശോചനം അറിയിച്ചത് കൊണ്ടായില്ല. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി ലഭിക്കണം. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സത്യസന്ധമായ നടപടികള്‍ വേണമെന്നും സോണിയ ആവശ്യപ്പെട്ടു.
Recommended Video
കശ്മീരില്‍ പ്രത്യേക പദവി പിന്‍വലിച്ചശേഷം 96 സാധാരണക്കാരും 366 തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീരി പണ്ഡിറ്റുകളോ ഹിന്ദുക്കളോ കശ്മീരില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടിട്ടില്ല. ഇവരുടെ കുടുംബങ്ങളില്‍ പലരും ജമ്മുവിലേക്ക് മാറിയിട്ടുണ്ടെന്നും റായ് പറഞ്ഞു. 31000 കോടിയുടെ ഇന്‍വെസ്റ്റ്‌മെന്റുകളാണ് ഇതുവരെ ജമ്മു കശ്മീരിന് ലഭിച്ചിരിക്കുന്നത്. പലരും സംസ്ഥാനത്ത് നിക്ഷേപം നടത്താനായി സമീപിക്കുന്നുണ്ടെന്നും നിത്യാനന്ദ റായ് വ്യക്തമാക്കി. അതേസമയം പ്രതിപക്ഷ നേതാക്കളുടെ ധര്‍ണയും ഇന്ന് ചര്‍ച്ചയായി.












Click it and Unblock the Notifications