കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഡിയുടെ നടപടികള്‍ക്കെതിരെ പ്രതിപക്ഷം, പാര്‍ലമെന്റില്‍ വീണ്ടും ബഹളം, ഇന്ന് സംഭവിച്ചത് ഇക്കാര്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്റെ 14ാം ദിനത്തിലും പ്രതിഷേധം. ഇന്ന് രണ്ട് മണിവരെ ലോക്‌സഭ നിര്‍ത്തിവെക്കേണ്ടി ന്നു. കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന് പ്രതിപക്ഷാംഗങ്ങള്‍ ഇന്ന് സഭയില്‍ ഉന്നയിച്ചു. സഭ തടസ്സപ്പെട്ടതും അതിന്റെ പേരിലാണ്.

ദിലീപ് പ്രതിയാകും...നടിയുടെ കേസില്‍ കുടുക്കും: സന്ദേശം വന്നു; വെളിപ്പെടുത്തി ശാന്തിവിള ദിനേശ്ദിലീപ് പ്രതിയാകും...നടിയുടെ കേസില്‍ കുടുക്കും: സന്ദേശം വന്നു; വെളിപ്പെടുത്തി ശാന്തിവിള ദിനേശ്

1

ചോദ്യോത്തര വേള നടന്നത് തന്നെ പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളികള്‍ക്കിടെയാണ്. തുടര്‍ന്നാണ് സഭ രണ്ട് മണിവരെ പിരിഞ്ഞത്. ഫാമിലി കോര്‍ട്ട്‌സ് ബില്‍ ഇന്ന് സഭയില്‍ അവതരിപ്പിച്ചു. ബഹളങ്ങള്‍ക്കിടെ സഭയില്‍ ഈ ബില്ല് പാസാക്കി. ഇതിന് ശേഷം സഭ പിരിയുകയും ചെയ്തു.

രാജ്യസഭയില്‍ ഫാമിലി കോര്‍ട്‌സ് ഭേദഗതി ബില്‍ പാസാക്കിയതാണ് പ്രധാന കാര്യം. നിയമപരമായ അംഗീകാരം കുടുംബ കോടതിക്ക് നല്‍കുന്ന നിയമ ഭേദഗതിയാണിത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എല്ലാ ജില്ലയിലും ഇതോടെ കുടുംബ കോടതികള്‍ സ്ഥാപിക്കാം. കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജുവാണ് ഈ ബില്‍ അവതരിപ്പിച്ചത്.

സംസ്ഥാന ഐഎഎസ് കേഡറില്‍ നിന്നുള്ള 14 ഉദ്യോഗസ്ഥര്‍ നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഭാഗമാണെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഗുജറാത്തില്‍ നിന്നും ബീഹാറില്‍ നിന്നും രണ്ട് പേരാണ് ഉള്ളത്.

2014ന് മുമ്പ് രാജ്യത്തെ ദില്ലി, എന്‍സിആര്‍, കൊല്‍ക്കത്ത, ബെംഗളൂരു, നഗരങ്ങളില്‍ 229 കിലോമീറ്റര്‍ മെട്രോ റെയില്‍ നെറ്റ്‌വര്‍ക്കുകളാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കേന്ദ്ര സഹമന്ത്രി കൗശല്‍ കിഷോര്‍ ലോക്‌സഭയെ അറിയിച്ചു. 2014 മുതല്‍ 548 കിലോമീറ്റര്‍ മെട്രോ റെയില്‍ നെറ്റ്‌വര്‍ക്കുകളാണ് നിര്‍മിച്ചത്.

ഇത് പ്രവര്‍ത്തിക്കാനും തുടങ്ങിയത്. നഗര ഗതാഗതം എന്നത് സംസ്ഥാനങ്ങളുടെ പരിധിയിലുള്ള കാര്യമാണ്. എന്നാല്‍ ഇത്തരം പദ്ധതികള്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് നടത്താറുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം കോര്‍ബെറ്റ് കടുവാ സംരക്ഷ കേന്ദ്രത്തില്‍ ഇ സര്‍വൈലന്‍സ് സംവിധാനം സ്ഥാപിച്ചതായി കേന്ദ്രം മന്ത്രി അശ്വിനി കുമാര്‍ ചൗബേ രാജ്യസഭയെ അറിയിച്ചു. കസിരംഗം, രത്താപാനി വന്യജീവി സങ്കേതം, ഭോപ്പാലിലെ സങ്കേതം എന്നിവ കേന്ദ്ര പദ്ധതി പ്രകാരം കൂടിയാണ് നടക്കുന്നത്. ഇതിനായി പ്രത്യേക ഫണ്ടുണ്ട്. ഇത്തരം നിരീക്ഷണ സംവിധാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ സഹായമുണ്ടെന്നും മന്ത്രി പറഞ്ഞു.

കണ്‍മണിയെ കെട്ടിപ്പിടിച്ച് ഗോപി സുന്ദര്‍, റൊമാന്റിക് ലുക്കിന് പത്തില്‍ പത്തെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

രാജ്യസഭയില്‍ ഇന്ന് തര്‍ക്കങ്ങളൊന്നുമില്ലാതെയാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ അവസാന നിമിഷം കോണ്‍ഗ്രസ് അംഗങ്ങള്‍ വാക്ക് ഔട്ട് നടത്തി. ആന്റി ഡോപ്പിംഗ് ബില്ലില്‍ അനുരാഗ് താക്കൂര്‍ ചര്‍ച്ച നടത്തുന്നതിനിടെയായിരുന്നു വാക്കൗട്ട്. പൊതുജനത്തിന് പ്രാധാന്യമുള്ള കാര്യങ്ങള്‍ ഉന്നയിക്കാനായി 17 അംഗങ്ങളാണ് സമയം ഉപയോഗിച്ചത്.

ദൃശ്യങ്ങള്‍ കോടതിക്ക് പുറത്തുപോയി;വനിതാ ജഡ്ജിക്ക് കീഴില്‍ നീതി കിട്ടില്ല; ആരോപണങ്ങളുമായി അതിജീവിതദൃശ്യങ്ങള്‍ കോടതിക്ക് പുറത്തുപോയി;വനിതാ ജഡ്ജിക്ക് കീഴില്‍ നീതി കിട്ടില്ല; ആരോപണങ്ങളുമായി അതിജീവിത

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
parliament round up: opposition continues protest in parliament on action taken by central agencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X