Get Updates
Get notified of breaking news, exclusive insights, and must-see stories!

നിര്‍ബന്ധമായും എത്തണം; ബിജെപി എംപിമാര്‍ക്ക് വിപ്പ്, എന്തോ ഒളിഞ്ഞിരിക്കുന്നു എന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം അടുത്ത തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ തങ്ങളുടെ എംപിമാര്‍ക്ക് വിപ്പ് നല്‍കി ബിജെപി. സുപ്രധാന ബില്ലുകള്‍ ചര്‍ച്ച ചെയ്ത് പാസാക്കാനുള്ളതാണ് എന്ന് വിപ്പില്‍ സൂചിപ്പിക്കുന്നു. എല്ലാ ലോക്‌സഭാ അംഗങ്ങളും അഞ്ച് ദിവസവും സഭയില്‍ ഹാജരുണ്ടാകണമെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കി.

എന്നാല്‍ ബിജെപിയുടെ നടപടി സംശയത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ അപൂര്‍വമായിട്ട് മാത്രമേ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ത്തിട്ടുള്ളൂ. ഇപ്പോള്‍ എന്താണ് സമ്മേളനം വിളിക്കാന്‍ കാരണം എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന സംശയം. അവസാന നിമിഷം മോദി സര്‍ക്കാര്‍ വിവാദ നിയമ നിര്‍മാണങ്ങള്‍ക്ക് ശ്രമിച്ചേക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ സംശയം.

amit-shah-modi

അതേസമയം, വ്യത്യസ്തമായ സംശയമാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളെ പ്രകടിപ്പിച്ചത്. മഹാരാഷ്ട്രയെ വിഭജിക്കാന്‍ പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിച്ചേക്കുമെന്ന് അദ്ദേഹം പറയുന്നു. മുംബൈ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയേക്കുമെന്ന സംശയവും അദ്ദേഹത്തിനുണ്ട്. എന്നാല്‍ ബിജെപി നേതാക്കള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.

മൂന്ന് വരി വിപ്പാണ് ബിജെപി നേതൃത്വം പാര്‍ട്ടിയുടെ ലോക്‌സഭാ അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന സമ്മേളനത്തില്‍ സുപ്രധാന ബില്ലുകള്‍ ചര്‍ച്ച ചെയ്ത് പാസാക്കേണ്ടതുണ്ട്. അഞ്ച് ദിവസവും ബിജെപി അംഗങ്ങള്‍ സന്തോഷത്തോടെ പങ്കെടുക്കണം. സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കണമെന്നും വിപ്പില്‍ പറയുന്നു.

പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ നാല് ബില്ലുകള്‍ ചര്‍ച്ച ചെയ്ത് പാസാക്കേണ്ടതുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം, അഡ്വക്കേറ്റ് ഭേദഗതി ബില്ല്, പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ബില്ല്, പോസ്റ്റ് ഓഫീസ് ബില്ല് എന്നിവയാണ് ചര്‍ച്ചയ്‌ക്കെടുക്കുക. ഈ ബില്ലുകളെല്ലാം നേരത്തെ രാജ്യസഭ പാസാക്കിയത്.

മേല്‍പ്പറഞ്ഞതില്‍ വിവാദമാകാന്‍ സാധ്യതയുള്ള ബില്ല് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്ന സമിതിയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതാണ് ബില്ല്. രാജ്യസഭ മഴക്കാല സമ്മേളനത്തില്‍ ബില്ല് പാസാക്കിയിരുന്നു. ലോക്‌സഭ കൂടി പാസാക്കിയാല്‍ നിയമമാക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനം പൂര്‍ണമായും രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

എന്നാല്‍ നാല് ബില്ലുകള്‍ പാസാക്കാന്‍ വേണ്ടി മാത്രം പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കേണ്ട ആവശ്യമുണ്ടോ എന്ന സംശയമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്. അവസാന നിമിഷം മറ്റുചില നീക്കങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ജയറാം രമേശ് സംശയം പ്രകടിപ്പിച്ചു. അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ ബിജെപി എന്തോ കരുതിവച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്.

ഈ മാസം 18നാണ് പ്രത്യേക സമ്മേളനം ആരംഭിക്കുക. പഴയ പാര്‍ലമെന്റ് മന്ദിരത്തിലാകും ആദ്യം ഒത്തുചേരുക. തൊട്ടടുത്ത ദിവസം ഗണേശ ചതുര്‍ഥിയാണ്. അന്നു മുതല്‍ പാര്‍ലമെന്റ് സമ്മേളനം പുതിയ മന്ദിരത്തിലേക്ക് മാറ്റും. പ്രത്യേക പൂജകള്‍ നടത്തിയ ശേഷമാകും സഭ സമ്മേളിക്കുക എന്നും പറയപ്പെടുന്നു. പാര്‍ലമെന്റിലെ ജീവനക്കാരുടെ യൂണിഫോമില്‍ താമരയുള്ളതും പ്രതിപക്ഷം ചോദ്യം ചെയ്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+