മോദിയും അദാനിയുമായി കോൺഗ്രസ് എംപിമാർ; എന്താണ് നിങ്ങൾ തമ്മിൽ ബന്ധമെന്ന് രാഹുലിന്റെ ചോദ്യം
ഡൽഹി: അദാനി ഉൾപ്പെട്ട യു എസിലെ കൈക്കൂലി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ വീണ്ടും പാർലമെന്റിൽ പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസ് എം പിമാരായ മാണിക്കം ടാഗോറും സപ്തഗിരി ശങ്കർ ഉലകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുഖംമൂടി ധരിച്ച് പരിഹസിച്ചു.

ഇരുവരും അദാനിയും മോദിയുമായി പെരുമാറുകയും രാഹുൽ ഗാന്ധി ഇവരോട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. മോദിയും അദാനിയും തമ്മിലുള്ള ബന്ധം എന്താണെന്ന് പറയാൻ ആയിരുന്നു രാഹുൽ ആവശ്യപ്പെട്ടത്. " ഞങ്ങൾ തമ്മിൽ ഒരുമിച്ചാണ് എല്ലാ കാര്യവും ചെയ്യാറുള്ളത്. ഞങ്ങൾ തമ്മിൽ വർഷങ്ങളായിട്ടുള്ള ബന്ധമുണ്ട്" എന്നാണ് മുഖംമൂടി ധരിച്ച എം പിമാർ പറയുന്നത്.
പ്രധാനമന്ത്രി മോദിയുടെ മുഖംമൂടി ധരിച്ചിരിക്കുന്ന തന്റെ സഹപ്രവർത്തകനെ ചൂണ്ടിക്കാണിച്ച് അദാനിയുടെ മുഖംമൂടി ധരിച്ച കോണ്ഡഗ്രസ് നേതാവ് ഞാൻ എന്ത് പറഞ്ഞാലും അയാൾ ചെയ്യും എന്ന് പറയുന്നുണ്ട്. അതേ സമയം നവംബർ 20 ന് സമ്മേളനം ആരംഭിച്ചത് മുതൽ അദാനിക്കെതിരായ യു എസിലെ കൈക്കൂലി ആരോപണത്തെക്കുറിച്ചുള്ള ചർച്ച ഒഴിവാക്കിയതിന് കേന്ദ്രത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. മോദിക്കെതിരെ രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.
ഗൗതം അദാനി ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് കുറ്റാരോപണം. യു എസി ലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയിെന്നും യു എസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷൻ ആരോപിക്കുന്നു.
അദാനി, അന്തരവൻ സാഗർ അദാനി, അദാനി ഗ്രീൻ എൻജിയുടെ എക്സിക്യൂട്ടീവുകൾ. അസുർ പവർ ഗ്ലോബൽ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ആയ സിറിൽ കബനീസ് എന്നിവർക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനയ്ക്കും വഞ്ചനയ്ക്കുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. മൾട്ടി ബില്യൺ ഡോളർ പദ്ധതികൾ വാഗ്ദാനം ചെയ്ത് വ്യാജവും തെറ്റദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകൾ നടത്തി യു എസ് നിക്ഷേപകരേയും ആഗോള ധനകാര്യ സ്ഥാപനങ്ങളെയും കബളിപ്പിച്ചതായും ആരോപിക്കുന്നു.
265 മില്യൺ കൈക്കൂലി നൽകിയതായി കുറ്റപത്രത്തിൽ പറയുന്നു. ഇരുപത് വർഷത്തിനുള്ളിൽ ഈ കരാറുകളിൽ നിന്ന് 200 കോടി ഡോളർ ലാഭം ഉണ്ടാക്കാൻ ഉന്നമിട്ടെന്നും പറയുന്നു. അദാനി ഗ്രീൻ എനർജിക്കായി മൂന്ന് ബില്യൺ ഡോളറിലധികം വായ്പ എടുക്കാൻ ഗൗതം അദാനി, സാഗർ അദാനി, വിനീത് ജെയ്ൻ എന്നിവർ വായ്പ്പക്കാരിൽ നിന്നും കൈക്കൂലി കാര്യം മറച്ച് വെച്ചതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്.












Click it and Unblock the Notifications