Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റില്‍ 'പണിയെടുപ്പിച്ചില്ല'; ശമ്പളം തിരികെ നല്‍കാമെന്ന് ബിജെഡി എംപി

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം സമ്പൂര്‍ണ പരാജയമായിരുന്നെന്ന് ബിജെഡി എംപി ബൈജയന്ത് ജെയ് പാണ്ഡ. നഷ്ടപ്പെടുത്തിയ സമയത്തിനാനുപാതികമായി ശമ്പളം തിരികെ നല്‍കാലമെന്നും പാണ്ഡെ.

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെതിരായ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത് ബിജെഡി എംപി ബൈജയന്ത് ജെയ് പാണ്ഡ. ശീതകാല സമ്മേളനത്തിനു ശേഷം പാണ്ഡ ചെയ്ത ഒരു ട്വീറ്റാണ് അദ്ദേഹത്തെ താരമാക്കിയത്. ഭിന്ന ശേഷിയുള്ളവരുടെ ബില്‍ പാസാക്കിയതോടെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു. നഷ്ടപ്പെടുത്തിയ സമയത്തിനാനുപാധികമായി ഞാന്‍ എന്റെ ശമ്പളം തിരികെ നല്‍കാമെന്നുമായിരുന്നു പാണ്ഡയുടെ ട്വീറ്റ്. താന്‍ അടക്കമുള്ള എംപിമാര്‍ക്കുള്ള പ്രഹരമായിരുന്നു പാണ്ഡെയുടെ ട്വീറ്റ്.

Parliament

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഭരണ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നായി നിരവധി പേരെത്തി. പാണ്ഡയുടെ വാക്കുകളെ ഒരു ആദര്‍ശവാദിയുടെ ശബ്ദമെന്നു ചിലര്‍ വിലയിരുത്തിയപ്പോള്‍ പാണ്ഡെ സമ്പന്നനായതിനാല്‍ പാണ്ഡെയ്ക്കു ശമ്പളം തിരികെ നല്‍കാന്‍ സാധിക്കുമെന്നും എല്ലാര്‍ക്കും അതിനു സാധിക്കില്ലെന്നുമായിരുന്നു ചിലരുടെ പ്രതികരണം. താന്‍ ജോലി ചെയ്തില്ലെന്നു ചിന്തിക്കുന്നതിനാലാണ് പാണ്ഡെ ശമ്പളം തിരികെ നല്‍കാന്‍ തയാറാകുന്നതെന്ന് മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംപി പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ പറഞ്ഞു. തന്റെ ഭാഗത്തു നിന്നും ചിന്തിക്കുമ്പോള്‍ അതൊരു ധാര്‍മിക നിലപാടായാണ് പാണ്ഡെക്കു തോന്നുന്നത്. ഇവിടെ ആദര്‍ശത്തിനു പ്രത്യേകം വ്യവസ്ഥകളില്ല അതു സംഭവങ്ങള്‍ക്കുസരിച്ച് മാറിമറിയും. പാണ്ഡെയ്ക്കു ശമ്പളം നല്‍കി ധാര്‍മികത കാണിക്കാനുള്ള ആസ്തിയുണ്ടെന്നും മറ്റുള്ളവര്‍ക്കൊന്നും അതു കാണില്ലെന്നും പട്ടേല്‍ പറഞ്ഞു.

ഒരു രാജ്യം മുഴുവന്‍ സര്‍ക്കാരിന്റെ നോട്ടു നിരോധനം മൂലം കഷ്ടപ്പെടുമ്പോള്‍ അതിന ചെറുക്കേണ്ടത് പ്രതിപക്ഷത്തിന്റെ മാത്രം കടമയാണോ എന്നായിരുന്നു കോണ്‍ഗ്രസ് എംപി കാന്തിലാല്‍ ഭൂര്യയുടെ പ്രതികരണം. ഒരു കോണ്‍ഗ്രസ് എംപി എന്ന നിലയില്‍ ഞാന്‍ എന്റെ ജോലിയാണ് ചെയ്തത്. പാണ്ഡെയ്ക്ക് അയാളുടേതായ അഭിപ്രായം കാണുമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മാസം നീണ്ടു നിന്ന ശീതകാല സമ്മേളനത്തില്‍ രണ്ടു ബില്ലുകള്‍ മാത്രമാണ് പാസായത്. ആദായ നികുതി ഭേദഗതി ബില്ലും, ഭിന്നശേഷിയുള്ളവരുടെ അവകാശത്തിനുള്ള ബില്ലും. 19 ബില്ലുകള്‍ പരിഗണനക്കെടുത്തെങ്കിലും അതില് സഭയിലെത്തിയത് 8 ബില്ലുകള്‍ മാത്രമായിരുന്നു. ഭരണഘടനാ പരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതൊഴിച്ചാല്‍ ഇരുസഭകളും ദിവസവും യോഗം ചേര്‍ന്നു പിരിയുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+