Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍പിത മുഖര്‍ജിയുടെ ജീവന്‍ അപകടത്തില്‍, വെള്ളം പോലും നല്‍കുന്നത് പരിശോധിച്ചതിന് ശേഷം: ഇ.ഡി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായി അര്‍പ്പിത മുഖര്‍ജിയുടെ ജീവന് ഭീഷണിയുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). പി എം എല്‍ എ പ്രത്യേക കോടതിയെ ആണ് ഇ ഡി ഇക്കാര്യം അറിയിച്ചത്. അര്‍പിത മുഖര്‍ജിക്ക് നല്‍കുന്നതിന് മുമ്പ് വെള്ളവും ഭക്ഷണവും പരിശോധിക്കണം എന്നും അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചു.

സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ നിയമന അഴിമതിയില്‍ പണമിടപാട് നടത്തിയതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാര്‍ത്ഥ ചാറ്റര്‍ജിയേയും അര്‍പ്പിത മുഖര്‍ജിയേയും 14 ദിവസത്തെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിടണം എന്നും ഇ ഡി പി എം എല്‍ എ പ്രത്യേക കോടതിയോട് ആവശ്യപ്പെട്ടു.

1

അര്‍പിത മുഖര്‍ജിക്ക് ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് ഇന്‍പുട്ടില്‍ നിന്ന് ഞങ്ങള്‍ക്ക് മനസ്സിലായി, എന്നാല്‍ പാര്‍ത്ഥ ചാറ്റര്‍ജിയുടെ കാര്യത്തില്‍ ഒരു ഭീഷണിയും ഇല്ല, ഇ ഡിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 2012 നവംബര്‍ 1-ന്, പാര്‍ത്ഥ ചാറ്റര്‍ജിയും അര്‍പ്പിത മുഖര്‍ജിയും പങ്കാളിത്തത്തില്‍ ഏര്‍പ്പെടുകയും ഒരു കമ്പനി രൂപീകരിക്കുകയും ചെയ്തു.

2

ഈ സ്ഥാപനവും കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് ഞങ്ങള്‍ അന്വേഷിച്ചുവരുന്നു. ചില ഫോണ്‍ ഡാറ്റ വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ത്ഥ ചാറ്റര്‍ജിയെ ഇനിയും ചോദ്യം ചെയ്യണം. അതിനാല്‍ അവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയക്കാന്‍ ഞങ്ങള്‍ കോടതിയോട് അഭ്യര്‍ത്ഥിക്കുന്നു, ഇ ഡിയുടെ അഭിഭാഷകന്‍ പറഞ്ഞു.

3

ഇതുമായി ബന്ധപ്പെട്ട് 50 അക്കൗണ്ടുകള്‍ പരിശോധനയിലാണ് എന്നും ജയിലിലെ പരിശോധനയ്ക്ക് ശേഷമാണ് അര്‍പിത മുഖര്‍ജിക്ക് ഭക്ഷണവും വെള്ളവും നല്‍കേണ്ടത് എന്നും ഇ ഡി കോടതിയെ അറിയിച്ചു. അദ്ധ്യാപക-അനധ്യാപക ജീവനക്കാരെ നിയമവിരുദ്ധമായി നിയമിച്ചതിനെതിരെ ഇ ഡി നടത്തിയ അന്വേഷണത്തില്‍ ജൂലൈ 23ന് അറസ്റ്റിലായ ഇരുവരും ഇഡി റിമാന്‍ഡിലാണ്.

4

അതേസമയം പാര്‍ത്ഥ ചാറ്റര്‍ജിയുടെ അഭിഭാഷകന്‍ അദ്ദേഹത്തിന്റെ ജാമ്യത്തിനായി വാദിച്ചു. സി ബി ഐ അന്വേഷിച്ച കേസില്‍ പ്രതി നേരിട്ട് പണം വാങ്ങുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല എന്നും ഇതിന് സാക്ഷികളില്ല എന്നും അദ്ദേഹം പറഞ്ഞു. പണത്തിനായി ആരെയെങ്കിലും പ്രേരിപ്പിച്ച സംഭവമില്ല. രേഖകള്‍ എവിടെയാണ്? ഇതെല്ലാം ആരോപണങ്ങളാണ്, അഭിഭാഷകന്‍ പറഞ്ഞു.

5

പാര്‍ത്ഥ ചാറ്റര്‍ജിക്ക് ഈ പണവുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹം ദീര്‍ഘകാലം കസ്റ്റഡിയിലായിരുന്നു. പാര്‍ത്ഥ ചാറ്റര്‍ജി സഹകരിക്കുന്നില്ല എന്ന് എങ്ങനെ പറയാനാകും, അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചോദിച്ചു. അദ്ദേഹം ഇപ്പോള്‍ സ്വാധീനമുള്ള ആളല്ല, എം എല്‍ എ സ്ഥാനം ഉപേക്ഷിക്കുന്നത് പരിഗണിക്കാനും തയ്യാറാണ്, പാര്‍ത്ഥ ചാറ്റര്‍ജിയുടെ അഭിഭാഷകന്‍ പറഞ്ഞു, സ്വത്ത് രേഖകള്‍ വ്യാജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

6

അതിനിടെ അര്‍പിത മുഖര്‍ജിയുടെ 31 ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ പാര്‍ത്ഥ ചാറ്റര്‍ജിയെ നോമിനിയായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഇ ഡി നേരത്തെ പറഞ്ഞിരുന്നു. കേസിലെ എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം പി എം എല്‍ എ പ്രത്യേക കോടതി ജഡ്ജി ജിബോണ്‍ കുമാര്‍ സാധു ഉത്തരവ് പറയാന്‍ മാറ്റിവച്ചു.

7

അര്‍പിത മുഖര്‍ജിയുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റുകളില്‍ നിന്ന് 49.8 കോടി രൂപയും വന്‍തോതില്‍ ആഭരണങ്ങളും സ്വര്‍ണക്കട്ടികളും, വസ്തുവകകളുടെ രേഖകളും രണ്ട് പ്രതികള്‍ കൈവശം വച്ചിരുന്ന കമ്പനി ജോയിന്റും കണ്ടെടുത്തതായി ഇ ഡി അവകാശപ്പെട്ടു.

വിമാനത്തിന് മുകളില്‍ കയറിയിരുന്ന് റായ് ലക്ഷ്മി, എന്തിനുള്ള പുറപ്പെടാണെന്ന് ആരാധകര്‍; വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
    മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+