Get Updates
Get notified of breaking news, exclusive insights, and must-see stories!

പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കും; വൻ നീക്കവുമായി അസം ബിജെപി മുൻ ഐടി സെൽ സ്ഥാപകൻ

cong-1679409926.jpg -Propertie

ദില്ലി: ബി ജെ പി മുൻ ഐടി സെൽ നേതാവ് കോൺഗ്രസിലേക്ക്. യുവ നേതാവായ പ്രദ്യോത് ബോറയാണ് കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നത്. തന്റെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയെ ബോറ കോൺഗ്രസിൽ ലയിപ്പിക്കും.

2015 ൽ ബി ജെ പി വിട്ടതിന് പിന്നാലെയായിരുന്നു പ്രദ്യുത് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി രൂപീകരിച്ചത്. നരേന്ദ്ര മോദിയും അമിത് ഷായും ഉൾപ്പെടെയുള്ള പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തന ശൈലിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിക്കൊണ്ടായിരുന്നു പ്രദ്യുത് ബിജെപി വിട്ടത്.

കോൺഗ്രസുമായി ലയിപ്പിക്കാൻ തീരുമാനിച്ചതെന്ന്

കോൺഗ്രസുമായി ലയിപ്പിക്കാൻ തീരുമാനിച്ചതെന്ന്


ബി ജെ പിക്കെതിരെ ശക്തമായ പ്രതിപക്ഷ ഐക്യം കെട്ടിപടുക്കേണ്ടത് അനിവാര്യമായതിനാലാണ് തന്റെ പാർട്ടിയെ കോൺഗ്രസുമായി ലയിപ്പിക്കാൻ തീരുമാനിച്ചതെന്ന് പ്രദ്യുത് പറഞ്ഞു. എല്ലാ സ്ഥാപനങ്ങളിലും പ്രദേശങ്ങളിലും ബി ജെ പി നടത്തുന്ന അക്രമണങ്ങൾ വെല്ലുവിളിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ രാഷ്ട്ര നേതാക്കൾ ആവിഷ്കരിച്ച ഇന്ത്യ എന്ന ആശയം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അത്തരത്തിലൊരു പോരാട്ടം മികച്ച രീതിയിൽ നടപ്പാക്കണമെങ്കിൽ അത് മികച്ച വേദിയിലൂടെയാകണമെന്നാണ് പാർട്ടിയിലെ വലിയൊരു വിഭാഗവും കരുതുന്നത്', പ്രദ്യുത് പറഞ്ഞു.

പോരാട്ടം ബി ജെ പിക്കെതിരാണെന്ന്

പോരാട്ടം ബി ജെ പിക്കെതിരാണെന്ന്


രൂപീകരിച്ചപ്പോൾ എൽ ഡി പി ബി ജെ പിക്കും കോൺഗ്രസിനുമെതിരെ ശക്തമായി നിലയുറപ്പിച്ചിരുന്നു. എന്നാൽ പിന്നീട് തങ്ങളുടെ പോരാട്ടം ബി ജെ പിക്കെതിരാണെന്ന് എൽ ഡി പി വ്യക്തമാക്കി. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം ഉണ്ടാകണമെന്ന് വ്യക്തമാക്കി കോൺഗ്രസിനൊപ്പം കൈകോർത്ത ഒൻപത് പ്രതിപക്ഷ പാർട്ടികളിൽ ഒന്നാണ് എൽ ഡി പി .

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾക്ക് അനുസരിച്ച്

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾക്ക് അനുസരിച്ച്

കോൺഗ്രസിനെതിരെ പോരാട്ടം നയിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. എന്നാൽ എട്ട് വർഷം പിന്നിടുമ്പോൾ ബി ജെ പിക്കെതിരായ പോരാട്ടം കഠിനമാകുന്നുവെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. വലിയ ലക്ഷ്യം നടപ്പാക്കണമെങ്കിൽ വ്യക്തിപരമായതും പാർട്ടിപരമായതുമായ അഭിലാഷങ്ങളെ മറികടക്കേണ്ടത് പ്രധാനമാണ്. ഞങ്ങൾ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾക്ക് അനുസരിച്ച് പ്രതികരിക്കുന്നത്', പ്രദ്യുത് ബോറ പറഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യം തകർത്തെന്ന് ആരോപിച്ചായിരുന്നു

രാജ്യത്തിന്റെ ജനാധിപത്യം തകർത്തെന്ന് ആരോപിച്ചായിരുന്നു


2014 ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാരിനെ അധികാരത്തിലേറ്റുന്നതിൽ ബി ജെ പി ഐ ടി സെൽ നിർണായക പങ്ക് വഹിച്ചിരുന്നു. അന്ന് മോദിയുടെ പ്രതിച്ഛായ നിർമ്മാണത്തിൽ വളരെ അധികം പങ്ക് വഹിച്ച യുവ നേതാക്കളിൽ ഒരാളായിരുന്നു പ്രദ്യോത് ബോറ. മുതിർന്ന ബി ജെ പി നേതാവ് എൽ കെ അദ്വാനി, കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവ് കൂടിയാണ് പ്രദ്യുത്. മോദി ഭരണകൂടം രാജ്യത്തിന്റെ ജനാധിപത്യം തകർത്തെന്ന് ആരോപിച്ചായിരുന്നു പ്രദ്യുത് പാർട്ടി വിട്ടത്. മോദിയും ഷായും ചേർന്ന് പാർട്ടിയിൽ ഏകാധിപത്യ വാഴ്ചയാണ് നടത്തുന്നതെന്നും പ്രദ്യുത് ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+