കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലുവിന്റെ മഹാറാലിയിൽ സോണിയയും രാഹുലും പങ്കെടുക്കില്ല; കാരണം അഴിമതി

ലലുവിനും കുടുംബത്തിനുമെതിരെ നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നു വന്ന പശ്ചാത്തലത്തിലാണിത്

  • By Ankitha
Google Oneindia Malayalam News

പാട്ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് നേതൃത്വം നൽകുന്ന പ്രതിപക്ഷപാർട്ടികളുടെ റാലിയിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുക്കില്ല. നേരത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി റാലിയിൽ പങ്കെടുക്കില്ലെന്നും പകരം രാഹുൽ ഗാന്ധി പങ്കെടുക്കുമെന്ന് റിപ്പോർട്ടു പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും പങ്കെടുക്കില്ലെന്നാണ് സൂചന.

sonia gandi

പുകവലിച്ചു ക്യാൻസർ പിടിച്ചു; വലിക്കാൻ പഠിപ്പിച്ച സുഹൃത്തിനെ വെടിവെച്ചു കൊന്നുപുകവലിച്ചു ക്യാൻസർ പിടിച്ചു; വലിക്കാൻ പഠിപ്പിച്ച സുഹൃത്തിനെ വെടിവെച്ചു കൊന്നു

ലാലുവിന്റെ മഹാറാലിയിൽ ഗുലാം നബി ആസാദ്, സിപി ജോഷി എന്നവര്‍ പങ്കെടുക്കുമെന്ന് കോൺഗ്രസ് പാർട്ടി വൃത്തങ്ങൾ സൂചന നൽകിയിട്ടുണ്ട്. കൂടാതെ ബിഎസ്പി നേതാവ് മായാവതിയും റാലിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

പങ്കെടുക്കാത്തത് അഴിമതി

പങ്കെടുക്കാത്തത് അഴിമതി

ലാലുപ്രസാദ് യാദവും കുടുംബത്തിനുമെതിരെ നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നു വന്ന പശ്ചാത്തലത്തിലാണ് മഹാ റാലിയിൽ നിന്ന് കോൺഗ്രസിനെ പിന്നോട്ടു വലിക്കാൻ കാരണം

പാർട്ടിയിൽ രണ്ട് അഭിപ്രായം

പാർട്ടിയിൽ രണ്ട് അഭിപ്രായം

ബിജെപി സർക്കാരിന്റെ ഫാസിസ്റ്റ് സമീപനങ്ങൾക്കെതിരെയുള്ള റാലിയിൽ പ്രതിപക്ഷപാർട്ടികൽ ഒറ്റക്കെട്ടായി നിൽക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം . എന്നാൽ റാലിയിൽ പങ്കെടുക്കുന്നത് പാർട്ടിയുടെ പ്രതിച്ഛായെ ബാധിക്കുമെന്നാണ് വെറൊരു വിഭാഗം ഉന്നയിക്കുന്നത്.

കോൺഗ്രസിന്റെ മുഖച്ഛായ

കോൺഗ്രസിന്റെ മുഖച്ഛായ

‌ നിലവിലെ സാഹചര്യത്തിൽ ആർജെഡിയുമായി വേദി പങ്കിടുന്നത് കോൺഗ്രസിന്റെ മുഖച്ഛായയെ ബാധിക്കും. നിലവിൽ തുടർച്ചയായി പരാജയം നേരിടുന്ന സാഹചര്യത്തിൽ ലാലുവിന്റെ റാലിയിൽ പങ്കെടുക്കുന്നത് കോൺഗ്രസിന്റെ പബ്ലിക് റിലേഷനെ വഷളാക്കും.

രാഹുൽ പങ്കെടുക്കും

രാഹുൽ പങ്കെടുക്കും

ലാലു പ്രസാദിന്റെ മഹാറാലിയിൽ സോണിയ ഗാന്ധി പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിലും റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ അത് വേണ്ടെന്നാണ് ബീഹാറിലെ കോൺഗ്രസിന്റെ നിലപാട്

പ്രതിപക്ഷപാർട്ടി നേതാക്കൾ

പ്രതിപക്ഷപാർട്ടി നേതാക്കൾ

പാട്നയിലെ ഗാന്ധി മൈതാനത്ത് നടക്കുന്ന മഹാറാലിയിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, വിമത ജെഡിയു നേതാവ് ശരത് യാദവ്, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും റാലിയിൽ പങ്കെടുക്കും. ഇതിനു പുറമെ, എൻസിപി, സിപിഐ, ആർഎൽഡി, ജെഎംഎം, ഡിഎംകെ, കേരള കോൺഗ്രസ്, ആർഎസ്പി, എഐയുഡിഎഫ്, നാഷനൽ കോൺഫറൻസ്, ജെഡി-എസ് എന്നീ പാർട്ടികളുടെ മുൻനിര നേതാക്കളും പങ്കെടുക്കുമെന്നാണ് ആർജെഡിയുടെ അവകാശവാദം. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് റാലിയിൽ ശരത് യാദവ് പങ്കെടുക്കുന്നത്.

10 ലക്ഷം പ്രവർത്തകർ

10 ലക്ഷം പ്രവർത്തകർ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 10 ലക്ഷം പ്രവർത്തകർ റാലിക്കെത്തുമെന്നാണ് കരുതുന്നത്. വിദൂരജില്ലകളിൽനിന്നുള്ള പ്രവർത്തകർ ഇന്നലെ വൈകിട്ടോടെ എത്തിത്തുടങ്ങി.ദേശീയതലത്തിൽ ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിനു റാലി തുടക്കമിടും. ആർജെഡി പതാകകളും ബാനറുകളുംകൊണ്ടു നിറഞ്ഞു കഴിഞ്ഞു.

English summary
Thousands have trooped into Patna to participate in the 'Desh Bachao-Bhajpa Bhagao' rally being organised by the Rashtriya Janata Dal (RJD) on Sunday. However, the rally has lost some of its significance, with the top Opposition leaders giving it a miss. Lalu Prasad Yadav had initially dubbed the event as the Opposition's show of strength against BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X