പെഗാസസ് വിവാദം കത്തുന്നു; വഴങ്ങാതെ പ്രതിപക്ഷം..പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം
ദില്ലി; പെഗസസ് ഫോൺ ചോർത്തൽ വിവാദത്തിൽ ഇന്നും പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം.സഭ പ്രക്ഷുഭ്ദമായതോടെ 12 വരെ രാജ്യസഭ നടപടികൾ നിർത്തിവെച്ചു. ആരോപണത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പെഗസസ് വിഷയത്തിൽ പ്രതികരിക്കാൻ പ്രതിപക്ഷ അംഗങ്ങളെ അനുവദിക്കുന്നില്ലെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.
പെഗസസ് സോഫ്റ്റ് വെയർ ഇന്ത്യ വാങ്ങിയോ എന്ന കാര്യത്തിൽ വിശദീകരണം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പിന്നാലെ പ്ലക്ക് കാർഡുകൾ ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിപക്ഷാംഗങ്ങൾ ഇരു സഭകളിലും നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.അതേസമയം ഫോൺ ചോർത്തൽ വിവാദത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി സഭയ്ക്കകത്തും പുറത്തും കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്. അതിനിടെ വിവാദത്തിൽ ഇന്ന് രാജ്യസഭയിൽ ഐടി മന്ത്രി അശ്വനി വൈഷ്ണവ് മറുപടി പറയും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മന്ത്രി രാജ്യസഭയിൽ പ്രതികരിക്കുക.

ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍
അതേസമയം പെഗസസ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ എംഎൽ ശർമ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സിബിഐയേയും എതിർകക്ഷികളാക്കിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ജനാധിപത്യം, ദേശസുരക്ഷ, ജുഡീഷ്യറി എന്നിവയ്ക്ക് നേരെയുള്ള ആക്രമആണ് ഫോൺ ചോർത്തൽ എന്ന് ഹർഡിയിൽ പറയുന്നു.
പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്












Click it and Unblock the Notifications