Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളുടെ ഗുണ്ടാ രാജ് യുപിയിലെ ജനങ്ങള്‍ അംഗീകരിക്കില്ല, സമാജ്വാദി പാര്‍ട്ടിക്കെതിരെ നരേന്ദ്ര മോദി

ലക്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി സമാജ്വാദി പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. സമാജ്വാദി പാര്‍ട്ടിയുടെ ഗുണ്ട രാജ് ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് നരേന്ദ്ര മോദി പറഞ്ഞു. യുപിയിലെ കാസ്ഗഞ്ചില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് മോദി എസ് പിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

modi

എസ് പിക്ക് രാജവംശ രാഷ്ട്രീയമാണെന്നും അതിന്റെ നേതാക്കളെ പരിവാര്‍വാദികളെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അവരുടെ വള്ളം മുങ്ങിയെന്ന് തോന്നിത്തുടങ്ങിയപ്പോള്‍, ഇ വി എമ്മിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും കുറ്റപ്പെടുത്താന്‍ തുടങ്ങി. അവരെയും അവരുടെ ഗുണ്ട രാജിനെയും അംഗീകരിക്കാന്‍ യു പിയിലെ ജനങ്ങള്‍ തയ്യാറായില്ല എന്നതാണ് സത്യം. അതേസമയം, അടുത്തിടെ അന്തരിച്ച പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറിന്റെ പേരില്‍ ഫിലിം സിറ്റിയില്‍ മ്യൂസിക് അക്കാദമി സ്ഥാപിച്ചതിന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.

ഭാരതരത്ന ഗായിക ലതാ മങ്കേഷ്‌കറിന്റെ പേരില്‍ അയോധ്യയില്‍ ഒരു 'ചൗക്ക്'. ഫിലിം സിറ്റിയില്‍ സംഗീതത്തിനായി ലതാ മങ്കേഷ്‌കര്‍ അക്കാദമി സ്ഥാപിച്ചതിന് മുഖ്യമന്ത്രി യോഗിയെ ഞാന്‍ അഭിനന്ദിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഉത്തര്‍ പ്രദേശില്‍ 11 ജില്ലകളിലെ 58 മണ്ഡലങ്ങളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നത്. വൈകുന്നേരം ആറ് മണി വരെയുള്ള കണക്ക് പ്രകാരം 60.17 ശതമാനം വോട്ടിംഗാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് അവസാനഘട്ട വോട്ടെടുപ്പ് മാര്‍ച്ച് ഏഴിനാണ് നടക്കുക. മാര്‍ച്ച് 10ന് ആണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഫലം പുറത്തുവിടുക.

ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 14നാണ്. രണ്ടാം ഘട്ടത്തില്‍ 55 നിയമസഭാ മണ്ഡലങ്ങളിലായി 586 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. സഹരന്‍പൂര്‍, ബിജ്നോര്‍, അംരോഹ ( ജെ പി നഗര്‍), മൊറാദാബാദ്, ബറേലി, രാംപൂര്‍, സംഭാല്‍ ( ഭീം നഗര്‍ ), ബുദൗണ്‍, ഷാജഹാന്‍പൂര്‍ ജില്ലകള്‍ എന്നിവ സംവരണ സീറ്റുകളില്‍ ഉള്‍പ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+