Get Updates
Get notified of breaking news, exclusive insights, and must-see stories!

പെര്‍ഫ്യൂമര്‍ മോണിക്ക ഖുര്‍ദെയുടെ കൊലപാതകം; പോലീസ് അയല്‍ സംസ്ഥാനങ്ങളിലേക്ക്

പനജി: പ്രശസ്ത പെര്‍ഫ്യൂം ഗവേഷക മോണിക്ക ഖുര്‍ദെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഗോവയിലെ തന്റെ ഫ് ളാറ്റില്‍ നഗ്നയാക്കപ്പെട്ട നിലയില്‍ കഴിഞ്ഞദിവസമായിരുന്നു മോണിക്കയുടെ മൃതദേഹം കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ ബലാത്സംഗത്തിനിരയാക്കി ഇവരെ കൊലപ്പെടുത്തിയതാവാമെന്നാണ് പോലീസ് നിഗമനം.

കൊലപാതകത്തിന് പല കാരണങ്ങളുണ്ടായേക്കാമെന്നും പോലീസ് സൂചിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്ത തിയറികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഉടന്‍ പ്രതി വലയിലാകുമെന്നും പോലീസ് വ്യക്തമാക്കി. പല സംഘങ്ങളായാണ് പോലീസ് അന്വേഷണം. അയല്‍സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് ഓഫീസര്‍ വിമര്‍ ഗുപ്ത അറിയിച്ചു.

ghurde

സങ്കോല്‍ദയിലെ ഫ് ളാറ്റിലേക്ക് ജൂലൈയിലാണ് മോണിക്ക താമസം മാറിയത്. ഭര്‍ത്താവിനോട് അകന്ന അവര്‍ ഇവിടെ തനിച്ചായിരുന്നു താമസം. ഒക്ടോബര്‍ 5ന് ഉച്ചയ്ക്കും രാത്രിയ്ക്കും ഇടയിലാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് പോലീസ് പറയുന്നു. പിറ്റേദിവസം രാവിലെ ജോലിക്കാരന്‍ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകവിവരം അറിയുന്നത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍മാത്രമേ ബലാത്സംഗത്തിനിരയായോ എന്നകാര്യം വ്യക്തമാകൂ. ഫ് ളാറ്റില്‍ കവര്‍ച്ച നടന്നതായ ലക്ഷണങ്ങളുണ്ടെങ്കിലും എന്തൊക്കെ കവര്‍ന്നു എന്നതിനെക്കുറിച്ച് വിവരമില്ല. ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളില്‍ പെര്‍ഫ്യൂമുമായി ബന്ധപ്പെട്ട വര്‍ക്ക്‌ഷോപ്പുകളില്‍ മോണിക്ക പങ്കെടുക്കാറുണ്ടായിരുന്നു. നേരത്തെ ചെന്നൈയില്‍ സ്വന്തമായി ലാബുണ്ടായിരുന്ന ഇവര്‍ പിന്നീട് ഗോവയിലേക്ക് മാറ്റുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+